തൃശ്ശൂര്‍: ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തില്‍ മകരച്ചൊവ്വ മഹോത്സവം ആഘോഷിച്ചു. ആനപ്രേമികളുടെ കണ്ണിനും മനസ്സിനും വിരുന്നൊരുക്കിക്കോണ്ട് വിവിധ ദേശങ്ങളില്‍ നിന്നായി കേരളത്തിലെ പ്രമുഖരായ നാല്പത്തഞ്ച് ഗജവീരന്മാര്‍ അണിനിരന്നു. വൈകീട്ട് നാലരയോടെ നടന്ന കൂട്ടി എഴുന്നള്ളിപ്പില്‍ ഗജവീരന്‍ ചെമ്പൂത്ര ദേവീദാസന്‍ തിടമ്പേറ്റി. തലയെടുപ്പിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വലം കൂട്ട് നിന്നു. തിരുവമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍, ചെര്‍പ്ലശ്ശേരി രാജശേഖരന്‍, നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍, ചെര്‍പ്ലശ്ശേരി അനന്തപത്മനാഭന്‍ തുടങ്ങിയ ഗജവീരന്മരുടെ സാന്നിധ്യം ഉത്സവത്തിന്റെ മാറ്റു വര്‍ദ്ധിപ്പിച്ചു. മേളത്തിനൊപ്പം ഗജവീരന്മാര്‍ തലയുയര്‍ത്തി ചെവിയാട്ടിയപ്പോള്‍ കാണികളുടെ ആവേശം അലതല്ലി. പൂരം കാണുവാന്‍ വിദേശികളും എത്തിയിരുന്നു. വൈകീട്ട് ദീപാരാധന ഉണ്ടായിരുന്നു. പുലര്‍ച്ചെ നടന്ന കൂട്ടി എഴുന്നള്ളിപ്പ് കാണുവാനും ആയിരങ്ങള്‍ എത്തിയിരുന്നു.
(ഫോട്ടോ അയച്ചു തന്നത് – ജയകൃഷ്ണന്‍ വെറ്റിനറി കോളേജ് മണ്ണൂത്തി)
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം, മതം