Monday, February 13th, 2012

വാഴക്കുളത്ത് വാഹനാപകടത്തില്‍ 2 മരണം

accident-graphic-epathram

മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളത്ത് വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറും കെ.എസ്‌.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്‌ഥയില്‍. ഒന്നരവയസുകാരി നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിനു സമീപം പരീക്കപ്പീടിക വളവിലായിരുന്നു ദുരന്തം. തൊടുപുഴ മുണ്ടേക്കല്ല്‌ ചെട്ടിക്കുന്നേല്‍ രവീന്ദ്രന്റെ മകന്‍ സുബീഷ്‌ (28), ബന്ധു രാമകൃഷ്‌ണന്‍ (56) എന്നിവരാണു മരിച്ചത്‌. സുബീഷിന്റെ അമ്മ കനക  (48), സഹോദരഭാര്യ തനൂജ അബി (29), മരിച്ച രാമകൃഷ്‌ണന്റെ ഭാര്യ വിജയമ്മ (53) എന്നിവര്‍ക്കാണു പരുക്ക്‌. തനൂജയുടെ ഒന്നരവയസുളള മകള്‍ നിരഞ്‌ജനയ്‌ക്കു നിസാര പരുക്കുണ്ട്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക്ക കാറും തൊടുപുഴയില്‍ നിന്നും മുവാറ്റുപുഴയ്ക്ക്‌ പോയ കെ. എസ്‌. ആര്‍. ടി. സി ബസും ആണ് കൂട്ടിയിടിച്ചത്.

ഉടന്‍തന്നെ ഇതുവഴി വന്ന ജോസഫ്‌ വാഴയ്‌ക്കന്‍ എം. എല്‍. എയുടെ വാഹനത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റു മൂന്നുപേരെയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാക്കി.

സുബീഷിന്റെ ഇളയച്‌ഛന്റെ മകന്റെ വിവാഹം കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍. വധൂവരന്മാര്‍ക്കും മറ്റു ബന്ധുക്കള്‍ക്കും മുമ്പേ ഇവര്‍ വിവാഹ വീട്ടില്‍ നിന്നു തിരിച്ചു. വരന്റെ വീട്ടിലെത്തുന്ന വധുവിന്റെ ബന്ധുക്കളെ സല്‍ക്കരിക്കുന്നതിനുളള ഒരുക്കം നടത്താനാണ്‌ ഇവര്‍ നേരത്തെ പുറപ്പെട്ടത്‌.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • കെ – ഫോണ്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും : മുഖ്യമന്ത്രി
 • എം. പി. വീരേന്ദ്ര കുമാർ അന്തരിച്ചു
 • സംസ്ഥാനത്ത് നാലാമത്തെ കൊവിഡ് മരണം : ചാവക്കാട് സ്വദേശിനി കദീജക്കുട്ടി
 • ജാഗ്രത വേണം : കേരള ത്തിൽ കൊവിഡ്-19 രോഗി കള്‍ വര്‍ദ്ധിക്കുന്നു
 • പരീക്ഷകള്‍ മാറ്റി വെച്ചു
 • ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടു കളിൽ നിര്‍വ്വഹിക്കണം ; സക്കാത്ത് എത്തിക്കും
 • ബസ്സ് യാത്രാ നിരക്ക് : മിനിമം ചാർജ്ജ് 50% വർദ്ധിപ്പിക്കും
 • ക്ഷേത്രത്തിലെ വിവാഹം : അനുമതി പിന്‍വലിച്ചു
 • എസ്. എസ്. എല്‍. സി. – പ്ലസ്സ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ
 • കേരളത്തില്‍ മണ്‍സൂണ്‍ വൈകും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
 • സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
 • റോഡ് പാസ്സ് നല്‍കുന്നത് തല്‍ക്കാലം നിറുത്തി വെച്ചു
 • പ്രവാസികളെ സ്വീകരിക്കുവാന്‍ കൊച്ചി എയർ പോർട്ട് സജ്ജമായി
 • സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
 • ഇതര സംസ്ഥാന പ്രവാസി മടക്കയാത്ര :  രജിസ്‌ട്രേഷൻ ബുധനാഴ്ച മുതല്‍
 • ഇടി മിന്നലോടു കൂടിയ കനത്ത മഴ : വിവിധ ജില്ല കളില്‍ യെല്ലോ അലേര്‍ട്ട് 
 • പ്രവാസി മടക്കയാത്ര : നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചു
 • തിരികെ എത്തുന്ന പ്രവാസികൾ : മാര്‍ഗ്ഗ രേഖ തയ്യാറാക്കി
 • പ്രവേശനപ്പരീക്ഷ : ഭിന്ന ശേഷിക്കാർക്ക് സഹായിയെ വെക്കാം
 • ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം പരീക്ഷകള്‍ നടത്തും • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine