കാസര്‍കോട്: ജനകീയനായ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍. പലയിടത്തും പ്രതിഷേധ ക്കാരുടെ കൂട്ടത്തില്‍ സ്ത്രീകളും അണി നിരന്നു. ചിലയിടങ്ങളില്‍ പ്രതിഷേധ സൂചകമായി പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യതയുണ്ട്. ഇതു കൂടാതെ ഇന്റര്‍നെറ്റിലും വി. എസിന്റെ സ്ഥാനാര്‍ഥിത്വം സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു. പുതു തലമുറയിലും വി. എസ്. തന്നെയാണ് കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന് വ്യക്തമാക്കുന്നതാണ് പല പ്രതികരണങ്ങളും. വി. എസിനു സീറ്റ് നിഷേധിച്ചതിന്റെ അനുരണനം ബാലറ്റില്‍ പ്രതിഫലിക്കും എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പാര്‍ട്ടിയിലെ പ്രമുഖ വിഭാഗം എതിര്‍ക്കുമ്പോളും ജനങ്ങള്‍ വി. എസിന് അനുകൂലമായി നില കൊള്ളുന്നു എന്ന് അടുത്തിടെ നടന്ന ഒരു സര്‍വ്വേ ഫലം വ്യക്തമാക്കിയിരുന്നു. അതില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പേര്‍ അനുകൂലിച്ചത് വി. എസിനെ ആയിരുന്നു. മുപ്പതു ശതമാനം പേര്‍ വി. എസിനെ അനുകൂലിച്ചപ്പോള്‍ കേവലം പത്തു ശതമാനം പേര്‍ മാത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ അനുകൂലിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, വിവാദം
അധികാരമുള്ള വി. എസി നേക്കാളും പ്രതിപക്ഷത്തുള്ള വി. എസി നെയാണു കേരക്കരയ്ക്ക് ആവശ്യം.