കണ്ണൂര്‍: ആദ്യ ഭാര്യ നസീമയെ തലാഖ് ചെയ്തതിന്റെ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വീണ്ടും വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി ഷറഫുന്നിസയെയാണ് ടി.സിദ്ദിഖ് നിക്കാഹ് ചെയ്തത്. വിവാഹ വിവരം ഫേസ്ബുക്ക് വഴിയാണ് അറിയിച്ചത്. കോഴിക്കോട് അദ്യാപികയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി നസീമയെ കത്തിലൂടെ മൊഴി ചൊല്ലിയതായി അറിയിക്കുകയായിരുന്നു. ജീവിതം എന്താണെന്നും എങ്ങിനെ ജീവിക്കണമെന്നും ഞങ്ങള്‍ കാണിച്ചു തരാമെന്ന് മക്കളുടെ ചിത്രത്തോടൊപ്പം നസീമ തന്റെ ഫേസ് ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സിദ്ദിഖിന്റെ ഭാര്യ നസീമയുടെ അര്‍ബുദ രോഗത്തിന്റെ വിവരങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ചൂടിനിടയിലും തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സുശ്രൂഷിക്കുവാന്‍ ഓടിയെത്തുന്നതിന്റെയും അവരുടെ രോഗാവസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിന്റേയും വാര്‍ത്തകള്‍ വോട്ടര്‍മാരില്‍ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരില്‍ സഹതാപമുണര്‍ത്തി. എതിര് സ്ഥാനാര്‍ഥിയായിരുന്ന പി.കരുണാകരന്റെ വിജയത്തിന്റെ തിളക്കം കുറച്ചതില്‍ നസീമയുടെ കാന്‍സര്‍ രോഗവും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടില്‍ പോയ ആളെ ഫോണ്‍ വിളീച്ചാല്‍ എടുക്കുന്നില്ല എന്നാണ് നസീമ പറയുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ആറു മാസം കഴിഞ്ഞപ്പോള്‍ തലാഖ് ചൊല്ലുന്നതായി എഴുതിയ കത്ത് ലഭിച്ചു. ഒരു വര്‍ഷം തികയും മുമ്പ് ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുകയാണ് സിദ്ദിഖിപ്പോള്‍.
സിദ്ദിഖിനെതിരെ സൈബര്‍ ലോകത്ത് വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഭാര്യയുടെ അസുഖത്തെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനു ഉപയോഗിച്ചുവെന്നും അതു കഴിഞ്ഞപ്പോള്‍ അവരെയും മക്കളെയും ഉപേക്ഷിച്ചു എന്നുമാണ് പ്രധാന വിമര്‍ശനം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സ്ത്രീ
ഒരാള്‍ വിവാഹ മൊചിതനാവുന്നതും പുനര്‍ വിവാഹം ചെയ്യുന്നതും അയാളു ടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ രോഗിയായ ഭാര്യയെയും രണടു മക്കളെയും ഉപേഷിചു കൊണ്ടു മറ്റൊരു സ്ത്രീയെ ചെറിയ കാലങള്ക്കുള്ളില് വിവാഹം നടതിയ ഒരു സാമുഹിക പ്രവര്തകനെ അങീകരിക്കാന് വിഷമം തൊന്നുന്നു