തിരുവനന്തപുരം : കേരളബാങ്ക് എന്ന കേരളത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. എസ്ബിഐയില്‍ ലയിച്ച കേരളത്തിന്റെ സ്വന്തം ബാങ്കായി എസ്ബിടിക്ക് പകരം കേരള ബാങ്ക് നിലവില്‍ വരാനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ചാണ് കേരളാബാങ്ക് രൂപീകരിക്കുന്നത്.ഇതോടെ 14 ജില്ലാസഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണ സമിതികള്‍ അസാധുവായി. ഇതില്‍ ഭൂരിഭാഗവും യു.ഡി എഫിന്റെ ഭരണത്തിലായിരുന്നു.
ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 70 % പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടേതാണ്. അതുകൊണ്ടാണ് കാര്‍ഷികമേഖലയെ സഹായിക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിയുന്നത്. കാര്‍ഷിക മേഖല പ്രതിസന്ധി നേരിടുമ്പോള്‍ ഇന്നത്തേക്കാള്‍ ഫലപ്രദമായി സഹായിക്കാന്‍ പുതിയ ഭേദഗതി പ്രയോജനപ്പെടും.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളബാങ്ക്, സാമ്പത്തികം