തിരുവനന്തപുരം : ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള യാത്ര യിൽ ഭാര്യ യുടെ യാത്രാ ചെലവും സർക്കാർ വഹിക്കണം എന്ന ആവശ്യവുമായി പി. എസ്. സി. ചെയർമാൻ എം. കെ. സക്കീർ.
സംസ്ഥാന ത്തിന് അക ത്തും പുറത്തു മുള്ള ഔദ്യോഗിക യാത്ര കളിൽ ഭാര്യ യും കൂടെ യാത്ര ചെയ്യു മ്പോള്‍ ഭാര്യ യുടെ യാത്രാച്ചെലവ് കൂടി ലഭ്യ മാക്കുന്ന തിന് ഉത്ത രവ് നല്‍കണം എന്നാണ് ആവശ്യം.
ഏപ്രിൽ 30 നു പി. എസ്. സി. സെക്രട്ടറി വഴി പൊതു ഭരണ സ്പെഷൽ സെക്രട്ടറിക്ക് നൽകിയ കത്തി ലാണ് ഇക്കാര്യം ആവശ്യ പ്പെട്ടിരി ക്കുന്നത്. ഇനി ഇത് സാമ്പ ത്തിക വകു പ്പി ന്റെ പരിഗണ നക്ക് വിടും.
സംസ്ഥാന പി. എസ്. സി. അദ്ധ്യക്ഷ ന്മാ രുടെ ദേശീയ സമ്മേളനവും അതോട് അനു ബന്ധിച്ച സ്റ്റാന്‍ ഡിംഗ് കമ്മിറ്റി യോഗ ങ്ങളും വിവിധ സംസ്ഥാന ങ്ങളില്‍ നടക്കുമ്പോൾ അതിൽ പങ്കെടു ക്കു വാൻ ജീവിത പങ്കാളിക്കും ക്ഷണമുണ്ട്.
മറ്റു സംസ്ഥാന ങ്ങളിൽ പി. എസ്. സി. അദ്ധ്യ ക്ഷനെ ഔദ്യോഗിക യാത്ര കളിൽ അനു ഗമി ക്കുന്ന ജീവിത പങ്കാളി യുടെ യാത്രാ ചെലവ് അതതു സർക്കാ രുകള്‍ വഹി ക്കുന്നുണ്ട്. എന്നാൽ കേരള ത്തിൽ മറ്റു സംസ്ഥാന ങ്ങളിലെ പ്പോലെ ഭാര്യയുടെ യാത്രാ ചെലവ് അനു വദി ച്ചുള്ള സർ ക്കാർ ഉത്തര വുകള്‍ ഒന്നും ഇതു വരെ പുറ പ്പെടു വിച്ചിട്ടില്ല.
ഈ സാഹ ചര്യ ത്തിലാണ് പുതിയ ഉത്തരവ് ആവശ്യ പ്പെട്ടു കൊണ്ട്പി. എസ്. സി. ചെയർ മാൻ കത്തു നല്‍കി യത്. കത്തിൽ സർക്കാർ ഇതുവരെ തീരു മാനം എടുത്തി ട്ടില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, വിവാദം, സാമൂഹികം, സാമ്പത്തികം