കൊച്ചി: എയര്‍ കേരള വിമാനക്കമ്പനിയുടെ സാധ്യതാപഠന ചുമതല സിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ വി. ജെ. കുര്യന്. സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നാലു മാസത്തിനകം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രവാസി പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് വിമാന കമ്പനിക്കു വേണ്ടി 200 കോടി രൂപ ഓഹരി വില്പനയിലൂടെ സമാഹരിക്കും. പദ്ധതിക്കായി എയര്‍ കേരള ഇന്റര്‍നാഷ്ണല്‍ സര്‍വ്വീസസ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു.
സിയാലിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും സംയുക്ത സംരംഭമായാണ് എയര്‍ കേരള വിഭാവനം ചെയ്തിരിക്കുന്നത്. നികുതിയിളവ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കമ്പനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കും. വിമാനയാത്രാ നിരക്ക് വല്ലാത വര്‍ദ്ധിച്ചതിനാല്‍ പല മലയാളി കുടുംബങ്ങളും ഈ അവധിക്കാലത്ത് നാട്ടിലേക്ക് വന്നില്ലെന്നും ഗൾഫ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളെ സഹായിക്കുവാനാണ് എയര്‍ കേരള തുടങ്ങുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടി പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, വിമാന സര്‍വീസ്