Sunday, October 2nd, 2011

പയ്യന്നൂര്‍: ടെക്‍സ്റ്റൈല്‍ ഷോപ്പിന്റെ ഡ്രസ്സിങ്ങ് റൂമില്‍ ഒളിക്യാമറ വച്ചതിന് യുവാവ് അറസ്റ്റില്‍

hidden-camera-epathram
സ്ഥാപനത്തിലെ ജീവനക്കാരനായ തളിപ്പറമ്പ് ഞാറവയല്‍ സ്വദേശി പി.സി.സുബൈര്‍ (41) ആണ് അറസ്റ്റിലായത്. പയ്യന്നൂരിലെ പഴയ ബസ്റ്റാന്റിനു സമീപത്തുള്ള മെന്‍സ് പാര്‍ക്ക് ആന്റ് സിറ്റി ഗേള്‍ എന്ന സ്ഥാപനത്തിലെ ഡ്രസ്സിങ്ങ് റൂമില്‍ നിന്നുമാണ്  ഒളിക്യാമറ കണ്ടെത്തിയത്. കടയില്‍ ഷോപ്പിങ്ങിനെത്തിയ ബി.ഡി.എസ് വിദ്യാര്‍ഥിനിയാണ് വസ്ത്രം മാറുന്നതിനിടെ ക്യാമറ ശ്രദ്ധയില്‍ പെട്ടത്. ലെന്‍സ് മാത്രം പുറത്തു കാണും വിധം പ്രത്യേക രീതിയില്‍ ഒളിച്ചു വച്ചിരിക്കുകയായിരുന്നു മൊബൈല്‍ ക്യാമറ. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ എടുത്ത് വിദ്യാര്‍ഥിനി പയ്യനൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും മൊബൈല്‍ ക്യാമറ കൈമാറുകയും ചെയ്തു. ഫോണ്‍ പരിശോധിച്ചപ്പോള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ ചിത്രീകരിച്ചതായി കണ്ടെത്തി. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് പോ‍ലീസ് കടയില്‍ പരിശോ‍ധന നടത്തുകയും ജീവനക്കാരനെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാള്‍ കടയിലെ സെയിത്സ്മാന്‍-കം സൂപ്പര്‍ വൈസറാണ്. സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ കടയുടെ മുന്‍ ഭാഗം അടിച്ചു തകര്‍ത്തു.ജനക്കൂട്ടം കടയിലെ തുണികളും മറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞു. രോഷാകുലരായ ജനക്കൂട്ടം കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കും മുമ്പെ പോലീസ് കടയുടെ ഷട്ടര്‍ അടച്ചു. നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

Comments are closed.


«
« • ഒഫ്താൽമോളജി ഡോക്ടര്‍മാര്‍ക്ക് സൗദിയില്‍ ജോലി
 • പ്രവാസി ദുരിതാശ്വാസ നിധി യിലേക്ക് അപേക്ഷിക്കാം
 • അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍
 • പ്രവാസി സംരംഭകർക്ക് ജനുവരി 24 ന് നോർക്ക പരിശീലന ക്യാമ്പ്
 • ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം
 • പോസ്റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധക്ക്
 • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം
 • കൺസോൾ സാന്ത്വന സംഗമം
 • ഫീച്ചർ ഫിലിം നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
 • കേര സംരക്ഷണം : എളവള്ളി മോഡൽ വരുന്നു
 • നഗര സഭയിൽ കുടിവെള്ള വിതരണ യന്ത്രം സ്ഥാപിച്ചു
 • കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ കുത്തിവെപ്പിനു തുടക്കമായി
 • പച്ചത്തേങ്ങ സംഭരണം ജനുവരി അഞ്ചു മുതൽ
 • ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളര്‍ ഷിപ്പ് : അപേക്ഷ ക്ഷണിച്ചു
 • ഒമിക്രോൺ ഭീതി : പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം
 • കെ. എസ്. സേതു മാധവൻ -ചലച്ചിത്ര രംഗത്തെ രാജ ശില്പി : ഇൻസൈറ്റ്
 • വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം
 • എസ്​. എസ്​. എൽ. സി., പ്ലസ്​ടു പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു
 • വയോസേവന അവാർഡ് – 2021
 • ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്നു • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine