ഗുരുവായൂര്‍: കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി യായി ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂരില്‍ നടന്ന സ്പെഷല്‍ കണ്‍വെന്‍ഷനില്‍ സി. പി. എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍, എം. വിജയ രാഘവന്‍, ഇ. പി. ജയരാജന്‍, ബേബി ജോണ്‍, എ. സി. മൊയ്തീന്‍, എം. കൃഷ്ണദാസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
വിദേശ നിക്ഷേപ കര്‍ക്ക് നല്‍കുന്ന പരിഗണന പ്രവാസി കള്‍ക്കും നല്‍കണം എന്നും പ്രവാസി കളുടെ സംരക്ഷണ ത്തിനായി സമഗ്ര കുടിയേറ്റ നിയമത്തിനു രൂപം നല്കണം എന്നും കണ്‍വെന്‍ഷനില്‍ പിണറായി ആവശ്യപ്പെട്ടു.
ഗള്‍ഫില്‍ നിന്നും തിരിച്ച് എത്തുന്ന വര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജ് ആവിഷ്കരിക്കണം എന്ന് കേരളാ പ്രവാസി സംഘം സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സാന്ത്വനം പദ്ധതി പ്രകാരം പ്രവാസി കള്‍ക്കുള്ള മരണാന്തര ആനുകൂല്യം ഒരു ലക്ഷം രൂപയായും ചികില്‍സാ സഹായം അമ്പതിനായിരം രൂപയായും വര്‍ദ്ധിപ്പിക്കുക, അറുപതു വയസ്സു തികഞ്ഞ പ്രവാസി കള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
മംഗലാപുരം വിമാന ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നിഷേധിക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി