Thursday, December 29th, 2011

ഇസ്ലാമിക് ബാങ്കിങ്ങിനായി സി. പി. എം. സമരത്തിനൊരുങ്ങുന്നു

cpm-logo-epathram

മലപ്പുറം: ഇസ്ലാമിക് ബാങ്കിങ്ങിനായുള്ള പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചാല്‍ അതിനെതിരെ സി. പി. എം. പ്രക്ഷോഭത്തിനൊരുങ്ങും എന്ന് പാര്‍ട്ടി ജിലാ സമ്മേളന പ്രതിനിധികളുടെ പ്രമേയത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് അല്‍ബറാക് ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ യു. ഡി. എഫ്. സര്‍ക്കാരും ധനകാര്യ മന്ത്രി കെ. എം. മാണിയും അനുകൂല നിലപാട് എടുക്കുന്നില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ സി. പി. എം. മുസ്ലിം ലീഗിനെയും കുറ്റപ്പെടുത്തുന്നുണ്ട്. മലപ്പുറത്ത് സി. പി. എമ്മിനു സ്വാധീനം കുറയുന്നതിനെതിരെ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മുസ്ലിം ന്യൂപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മലപ്പുറത്ത് സി. പി. എമ്മിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരില്‍ യു. ഡി. എഫിനെ പ്രത്യേകിച്ച് ജില്ലയില്‍ നിര്‍ണ്ണായ‌ക സ്വാധീനമുള്ള മുസ്ലിം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് പാര്‍ട്ടി കരുതുന്നു. സി. പി. എം. പരസ്യമായി ഇ‌സ്ലാമിക് ബാങ്കിങ്ങിനു വേണ്ടി സമര രംഗത്ത് വന്നാല്‍ ഇസ്ലാമിക് ബാങ്കിങ്ങിനെ അനുകൂലിക്കുന്ന സമുദായാംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാം എന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം വിലയിരുത്തുന്നത്. എന്നാല്‍ പാര്‍ട്ടി പരസ്യമായി ഇസ്ലാമിക് ബാങ്കിങ്ങിന്റെ കാര്യത്തില്‍ സമര രംഗത്തിറങ്ങുന്നത് പാര്‍ട്ടിയുടെ മതേതര നിലപാടിനു യോജിക്കുന്നതല്ലെന്ന് കരുതുന്നവരും ഉണ്ട്. ഇത് അന്യ സമുദായക്കാര്‍ക്കിടയില്‍ പ്രത്യേകിച്ച് സി. പി. എമ്മിനു ഏറെ സ്വാധീനമുള്ള ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് അസംതൃപ്തിയുണ്ടാക്കും എന്നാണ് ഇവരുടെ നിലപാട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • പകര്‍ച്ച വ്യാധി നിയമ ഭേദഗതി : പുറത്തിറങ്ങുമ്പോള്‍ മുഖാവരണം നിര്‍ബ്ബന്ധം
 • യു. എ. ഇ. യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം
 • ആശങ്കയൊഴിയാതെ സംസ്ഥാനം ; ഇന്ന് 121 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
 • ഒമാനിലും യു. എ. ഇ. യിലും നഴ്സുമാര്‍ക്ക് നിയമനം
 • കരുതലോടെ കേരളം കരുത്തേകാൻ ആയുർ വേദം
 • പെട്രോള്‍ – ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു 
 • സാമൂഹ്യ അകലം : നിയമം കർശ്ശനമായി നടപ്പാക്കാൻ പോലീസിന് നിർദ്ദേശം
 • പ്രവാസികള്‍ക്ക് അതിഥി തൊഴിലാളി കള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാവില്ല
 • ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല
 • വിമാന യാത്രക്കാരായ പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബ്ബന്ധം 
 • ഇന്ന് 79 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; പുതുതായി ഒരു ഹോട്ട് സ്പോട്ട് മാത്രം
 • എംബസ്സികള്‍ മുഖേന പ്രവാസി കള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണം
 • ഗുരുവായൂർ ക്ഷേത്ര ത്തിൽ വിവാഹവും ദർശനവും നിർത്തി
 • സർക്കാർ ജോലിക്ക് ഇനി ആധാർ നിർബ്ബന്ധം
 • മിനിമം നിരക്ക് എട്ടു രൂപ തന്നെ : അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള വിധിക്ക് സ്‌റ്റേ
 • അതിരപ്പിള്ളി പദ്ധതിക്ക് സർക്കാർ അനുമതി
 • വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും
 • സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും
 • സ്‌കൂൾ പ്രവേശനവും ടി. സി. യും ഇനി ഓൺ ലൈനിലൂടെ
 • അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോ കളും ദുരുപയോഗം ചെയ്യരുത് : പോലീസ് മുന്നറിയിപ്പ് • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine