വയലാര്‍ രവിയുടെ മകള്‍ മത്സരിക്കില്ല

March 15th, 2011

election-epathram

കോട്ടയം : വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മകള്‍ ലക്ഷ്മി മത്സരിക്കില്ലെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. നേരത്തെ ഇവരെ കോട്ടയം മണ്ഡലത്തില്‍ മത്സരിപ്പിക്കുവാന്‍ നീക്കങ്ങള്‍ നടന്നിരുന്നു. മുന്‍പ് മേഴ്സി രവി വിജയിച്ച മണ്ഡലമായതിനാല്‍ ഇത് തിരിച്ചു പിടിക്കുവാന്‍ എന്ന പേരിലായിരുന്നു ഇത്. എന്നാല്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം.

കോട്ടയം ഡി. സി. സി. പ്രസിഡണ്ട് നേരത്തെ തയ്യാറാക്കിയ പട്ടികയിലും ലക്ഷ്മിയുടെ പേര്‍ ഉണ്ടായിരുന്നില്ല. ഇറക്കുമതി സ്ഥാനാര്‍ഥികളെ തങ്ങള്‍ക്ക് വേണ്ടെന്ന് മണ്ഡലം കമ്മറ്റികളും യൂത്ത് കോണ്‍‌ഗ്രസ്സും വ്യക്തമാക്കി യതോടെ മകള്‍ മത്സരിക്കുന്നത് തിരിച്ചടിയാകും എന്ന് ബോധ്യമായതാവും പിന്മാറ്റത്തിന്റെ കാരണം എന്ന് കരുതപ്പെടുന്നു. മുന്‍പ് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇത് പോലെ മത്സരിച്ച് പരാജയപ്പെട്ട അനുഭവം കോണ്‍‌ഗ്രസ്സില്‍ ഉണ്ട്.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

പൂര്‍ണ്ണിമ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനയോടെ ലോക മലയാളി സമൂഹം

March 12th, 2011

poornima-help-needed-recovering-epathram

കോഴിക്കോട്‌ : ഇന്റര്‍നെറ്റ്‌, ഫേസ്ബുക്ക് എന്നിവയുടെ സാദ്ധ്യതകള്‍ ലോകം ഫലപ്രദമായി ഉപയോഗിക്കുന്നത് നാം ടുണീഷ്യയിലും, ഇറാനിലും, ഈജിപ്റ്റിലും കണ്ടു. മുല്ല വിപ്ലവത്തിന്റെ വിത്തുകള്‍ ആദ്യമായി പാകിയത്‌ ഇന്റര്‍നെറ്റിലെ വെബ് സൈറ്റുകളില്‍ ആയിരുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ ജനം ആഞ്ഞടിക്കുമ്പോള്‍ അവര്‍ക്ക്‌ സംഘടിതരാകാനും ആഗോള പിന്തുണ സംഭരിക്കാനും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ കരുത്തേകി.

ഇത്തരം സാദ്ധ്യതകളുടെ മറ്റൊരു ആശാവഹമായ മുഖമാണ് പൂര്‍ണ്ണിമയുടെ കാര്യത്തിലും കണ്ടത്‌. ബസ്‌ തട്ടി നട്ടെല്ല് തകര്‍ന്നു കിടപ്പിലായ പൂര്‍ണ്ണിമ ഏറെ നാള്‍ ശ്വാസം കഴിച്ചത് വെന്റിലേറ്ററിന്റെ സഹായത്താല്‍ ആയിരുന്നു. വിദ്യാര്‍ത്ഥിനിയായ പൂര്‍ണിമ ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക്‌ പോകുന്ന വഴിയാണ് ഒരു ബസിന്റെ ലഗേജ്‌ കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നിരുന്നത് പൂര്‍ണ്ണിമയുടെ കഴുത്തില്‍ തട്ടി നട്ടെല്ലിന് ക്ഷതം സംഭവിച്ചത്‌.

ശ്വാസം കഴിക്കാനുള്ള ശേഷി നഷ്ടപ്പെട്ട പൂര്‍ണ്ണിമയെ രണ്ടു തവണ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. കൃത്രിമമായി ശ്വാസം കഴിക്കാനുള്ള ഉപകരണമായ ഡയഫ്രമാറ്റിക് പേസ് മേക്കര്‍ ഘടിപ്പിക്കുക എന്നതാണ് പൂര്‍ണ്ണിമയ്ക്ക് വെന്റിലേറ്ററിന്റെ സഹായം ഇല്ലാതെ ശ്വാസം കഴിക്കുവാനുള്ള പോംവഴി എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ ഇതിനുള്ള ഭീമമായ ചെലവ് താങ്ങാന്‍ പൂര്‍ണ്ണിമയുടെ മാതാ പിതാക്കള്‍ക്ക് കഴിവില്ലായിരുന്നു.

ഈ വിവരം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക് മുന്‍പില്‍ ഈമെയില്‍ വഴിയും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ വഴിയും രണ്ടു സുഹൃത്തുക്കള്‍ തയ്യാറാക്കിയ ഫേസ്ബുക്ക് പേജ് വഴിയും എത്തിയതോടെ ലോകമെമ്പാടുമുള്ള സഹൃദയര്‍ പൂര്‍ണ്ണിമയുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി.

പലരും ഈ കുടുംബത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടും തങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും അറിയിക്കുകയുണ്ടായി എന്ന് പൂര്‍ണ്ണിമയുടെ അമ്മ പ്രസന്ന കുമാരി പറയുന്നു.

അപകടം സംഭവിച്ചു നാല്‍പ്പതോളം ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം പൂര്‍ണ്ണിമ ഏതാനും മണിക്കൂര്‍ സ്വന്തമായി ശ്വാസം കഴിച്ചു. ഇതൊരു ശുഭ സൂചനയാണ് എന്നാണ് പൂര്‍ണ്ണിമയെ ചികില്‍സിക്കുന്ന മിംസ് (Malabar Institute of Medical Sciences – MIMS) ലെ ഡോക്ടറായ ഡോ. ശങ്കര്‍ പറയുന്നത് എന്നും പൂര്‍ണ്ണിമയുടെ അമ്മ പറഞ്ഞു.

ശ്വസനത്തിന് ആവശ്യമായ ഞരമ്പുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. അങ്ങനെയാണെങ്കില്‍ സ്വന്തമായി ശ്വസിക്കാനുള്ള ശേഷി വീണ്ടെടുക്കാന്‍ പൂര്‍ണ്ണിമയ്ക്ക് കഴിയുവാന്‍ സാദ്ധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ഇതിനായുള്ള പ്രാര്‍ഥനയിലാണ് ഈ കുടുംബം ഇപ്പോള്‍. ഈ പ്രാര്‍ത്ഥനയില്‍ ലോകമെമ്പാടും നിന്നുമുള്ള സഹൃദയരോടൊപ്പം ഇവരെ ആശ്വസിപ്പിച്ച e പത്രം വായനക്കാരും പങ്കു ചേരുന്നു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ലാറി ബേക്കറുടെ ഭാര്യ എലിസബത്ത് അന്തരിച്ചു

March 12th, 2011

elizabeth-baker-epathram

തിരുവനന്തപുരം : പ്രശസ്ത വാസ്തു ശില്പി ആയിരുന്ന ലാറി ബേക്കറുടെ ഭാര്യ എലിസബത്ത് ബേക്കര്‍ (95) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം. ആതുര സേവന രംഗത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എലിസബത്ത് ബേക്കര്‍ നാല്പതു വര്‍ഷമായി തിരുവനന്തപുരത്താണ് താമസം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെബാസ്റ്റ്യന്‍ പോള്‍ മത്സരിച്ചേക്കും

March 11th, 2011

sebastian-paul-epathram

എറണാകുളം : എറണാകുളം നിയമ സഭാ മണ്ഡലത്തില്‍ നിന്നും സി. പി. എം. സ്വതന്ത്രനായി പ്രമുഖ മാധ്യമ നിരീക്ഷകനും മുന്‍ എം. പി. യുമായ അഡ്വ. സെബാ‌സ്റ്റ്യന്‍ പോള്‍ മത്സരിക്കുവാന്‍ സാധ്യത. സി. പി. എം. ജില്ലാ കമ്മറ്റി നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ സെംബാസ്റ്റ്യന്‍ പോളിന്റെ പേരും ഉണ്ട്. എം. പി. എന്ന നിലയില്‍ പാര്‍ളിമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സെബാസ്റ്റ്യന്‍ പോള്‍ വിവിധ പാര്‍ളിമെന്റ് കമ്മറ്റികളിലും അംഗമായിരുന്നു. ഇടതു സഹ യാത്രികനായി അറിയപ്പെടുന്ന ഇദ്ദേഹം ഇടക്കാലത്ത് സി. പി. എമ്മുമായി വഴി പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിന് സീറ്റ് നല്‍കിയിരുന്നില്ല. അതിനിടയില്‍ സെബാസ്റ്റ്യന്‍ പോളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇരുവരും പരസ്പരം ചില വിമര്‍ശനങ്ങള്‍ മാധ്യമ ങ്ങളിലൂടെയും പ്രസംഗ ങ്ങളിലൂടെയും ഉന്നയിക്കുകയും ചെയ്തിരുന്നു.

മന്ത്രി എസ്. ശര്‍മ, എം. സി. ജോസഫൈന്‍, ഗോപി കോട്ടമുറിക്കല്‍, സാജു പോള്‍, എം. ജെ. ജേക്കബ്, എ. എം. യൂസഫ് തുടങ്ങിയവരാണ് എറണാകുളം ജില്ലയില്‍ നിന്നും സി. പി. എം. ലിസ്റ്റിലുള്ള മറ്റുള്ളവര്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഴീക്കോട് എം.വി. രാഘവന്‍ അങ്കത്തിനിറങ്ങുന്നു

March 11th, 2011

election-epathramകണ്ണൂര്‍:  അങ്കത്തിനിറങ്ങുന്നത്  എം. വി. ആര്‍. എന്ന പഴയ പടക്കുതിര യാകുമ്പോള്‍ ഇത്തവണ കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിലെ മത്സരം കടുക്കും. സി. പി. എമ്മില്‍ നിന്നും പുറത്താക്കിയ ശേഷം ആ‍ദ്യമായി എം. വി. രാഘവന്‍ 1987-ല്‍ മത്സരിച്ചതും ഈ മണ്ഡലത്തില്‍ ആയിരുന്നു. അന്ന് എം. വി. ആറിനോട് പൊരുതുവാന്‍ പാര്‍ട്ടി കളത്തിലിറക്കിയത് അദ്ദേഹത്തിന്റെ ശിഷ്യരില്‍ കേമനായിരുന്ന ഇ. പി. ജയരാജനെ തന്നെ ആയിരുന്നു. രാഷ്ടീയത്തിന്റെ അടവും തടയും പഠിപ്പിച്ച ഗുരുവിനു മുമ്പില്‍ ശക്തമായ പോരാട്ടം തന്നെ ജയരാജന്‍ കാഴ്ച വെച്ചു. എങ്കിലും എം. വി. രാഘവന്‍ എന്ന കരുത്തനു മുമ്പില്‍ ശിഷ്യന് അടി പതറിയപ്പോള്‍ പരാജയപ്പെട്ടത് പാര്‍ട്ടിയും കൂടെയായി.

അഴീക്കോട് മണ്ഡലത്തില്‍ നിന്നും അന്ന് ജയിച്ചു എങ്കിലും പിന്നീട് രാഘവനെ പല തരത്തിലും ഏറ്റുമുട്ടി യെങ്കിലും ഒട്ടും വാശി കുറയാതെ ഒറ്റയാന്‍ പോരാളിയായി രാഘവന്‍ തലയുയര്‍ത്തി പ്പിടിച്ച് രാഷ്ടീയ ഭൂമികയിലൂടെ നടന്നു കയറി. രാഷ്ടീയ രണാങ്കണങ്ങളില്‍ ഇടയ്ക്ക് ചില തിരിച്ചടികള്‍ നേരിട്ടു എങ്കിലും ഇനിയും ഒരു അങ്കത്തിനുള്ള ബാല്യം ഉണ്ടെന്നുള്ള പ്രഖ്യാപനമാണ് എം. വി. ആര്‍. പഴയ തട്ടകമായ അഴീക്കോട് തന്നെ തിരഞ്ഞെടുക്കുവാന്‍ കാരണമെന്ന് കരുതുന്നു. അഴീക്കോട്ടേക്ക് രാഘവന്‍ വരുമ്പോള്‍ ഇടതു ചേരിയും അല്പം കരുതലോടെ തന്നെ ആകും സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബി.ജെ.പി. നാല്പത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
Next »Next Page » സെബാസ്റ്റ്യന്‍ പോള്‍ മത്സരിച്ചേക്കും »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine