ജയില്‍ ചാടിയ ജയാനന്ദന്‍ പിടിയില്‍

June 16th, 2010

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്നും തടവു ചാടിയ റിപ്പര്‍ ജയാനന്ദന്‍ ഊട്ടിയില്‍ നിന്നും പോലീസ് പിടിയിലായി. കണ്ണൂര്‍ ടൌണ്‍ സി. ഐ. യുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് തൃശ്ശൂര്‍ പെരിഞ്ഞനത്തെ ഇരട്ടക്കൊല പാതകക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ജയാനന്ദനും (42), അന്തര്‍ സംസ്ഥാന വാഹന മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി ടി. എച്ച്. റിയാസും സെല്ലിന്റെ അഴികള്‍ ഇളക്കി രക്ഷപ്പെട്ടത്.

അതീവ സുരക്ഷിതമെന്ന് പറയപ്പെട്ടിരുന്ന കണ്ണൂര്‍ സെട്രല്‍ ജലിലിലെ 10-ആം ബ്ലോക്കില്‍ നിന്നും രണ്ടു തടവു പുള്ളികള്‍ രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി വിലയിരുത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജയാനന്ദന്റെ ഭാര്യയുള്‍പ്പെടെ പലരും നിരീക്ഷണത്തില്‍ ആയിരുന്നു. ഇയാളുടെ ഭാര്യയുടെ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് ഊട്ടിയില്‍ നിന്നും ജയാനന്ദനെ പിടികൂടുവാന്‍ ആയതെന്ന് പറയുന്നു.  എന്നാല്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ മറ്റൊരു കുറ്റവാളിയായ റിയാസിനെ ഇതു വരെയും പിടികൂടുവാന്‍ ആയിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ബി.ജെ.പി പ്രാദേശിക ധാരണയ്ക്ക് തയ്യാറാവുന്നു

June 13th, 2010

തിരുവനന്തപുരം : കേരളത്തില്‍ ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മറ്റു പാര്ട്ടികളുമായി പ്രാദേശിക ധാരണ ആകാമെന്ന് ബി. ജെ. പി. നിര്‍വ്വാഹക സമിതി അംഗീകരം നല്‍കി. ഇതു സംബന്ധിച്ച് പാര്ട്ടിയുടെ സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. പ്രാദേശിക തലത്തില്‍ പാര്ട്ടിയുടെ അടിത്തറ വര്‍ദ്ധിപ്പിക്കുക എന്നെ ലക്ഷ്യമാണ് ഇതിനു പിന്നില്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ നീക്കം കൂടുതല്‍ ഗുണം ചെയ്യും എന്ന പ്രതീക്ഷ പാര്ട്ടിക്കുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കാലവര്‍ഷം കനത്തു; പലയിടങ്ങളിലും ഉരുള്‍ പൊട്ടല്‍

June 13th, 2010

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. വിവിധയിടങ്ങളില്‍ കാലവര്‍ഷ ക്കെടുതിയില്‍ ഒരാള്‍ മരിച്ചതടക്കം കൃഷിക്കും വീടുകള്‍ക്കും കനത്ത നാശം തുടരുന്നു. തിരുവനന്തപുരം പൂന്തുറയില്‍  കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. ആലപ്പുഴയിലും, തൃശ്ശൂരിലും കടലാക്രമണ ഭീതി രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും കടല്‍ഭിത്തിയെ മറികടന്ന് കടല്‍ വെള്ളം കരയിലേക്ക് കയറുന്നുണ്ട്.

നിര്‍ത്താതെ പെയ്യുന്ന മഴ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതു മൂലം നിരവധി വീടുകള്‍ വെള്ളത്തി നടിയിലായി. മരങ്ങള്‍ കട പുഴകി വീണ്  സംസ്ഥാന ത്തുടനീളം അഞ്ഞൂറില്‍ അധികം വീടുകള്‍ക്ക് നാശം സംഭവിച്ചു. പലയിടങ്ങളിലും വൈദ്യുതി വിതരണ കമ്പികള്‍ പൊട്ടി.

മലയോര മേഖലയില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഏക്കറു കണക്കിനു കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കാഞ്ഞാര്‍ – പുള്ളിക്കാനം സംസ്ഥാന പാതയില്‍ ഈട്ടിക്കാനത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു.  വൈകീട്ട് കാഞ്ഞാര്‍ – പുള്ളിക്കാനം  പോട്ടങ്ങാത്തോടിനു സമീപം ഉരുള്‍പൊട്ടി വെള്ളവും മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് കുതിച്ചെത്തി. അവിടെ നിര്‍ത്തിയിട്ടിരുന്ന കാറ് അല്പദൂരം വെള്ളത്തില്‍ ഒലിച്ചു പോയി. സമീപത്ത്  ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ക്കൊണ്ട് നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഓടി മാറിയതിനാല്‍ മാത്രമാണ് രക്ഷപ്പെട്ടത്.

സംസ്ഥാനത്ത് ഇനിയും മഴ കനക്കുവാന്‍ ഉള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെ ലക്ഷദ്വീപില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കാരണവര്‍ വധ ക്കേസില്‍ നാല് പ്രതികളും കുറ്റക്കാര്‍

June 10th, 2010

sherin-epathramമാവേലിക്കര : കോളിളക്കം സൃഷ്‌ടിച്ച ചെറിയനാട്‌ തുരുത്തി മേല്‍ ഭാസ്‌കര കാരണവര്‍ വധ ക്കേസില്‍,  കാരണവരുടെ പുത്ര ഭാര്യ ഷെറിന്‍ ഉള്‍പ്പെടെ നാലു പ്രതികളും കുറ്റക്കാരാണെന്നു മാവേലിക്കര അഡീഷണല്‍ സെഷന്‍സ്‌ അതിവേഗ കോടതി കണ്ടെത്തി.  ശിക്ഷ നാളെ ( ജൂണ്‍ 11 ) വിധിക്കും. 

യഥാക്രമം ഒന്നു മുതല്‍ നാലു വരെ പ്രതികളായ കൊല്ലം പത്തനാപുരം പാതിരക്കല്‍ മുറിയില്‍ ഷിജു ഭവനത്തില്‍ ഷെറിന്‍ കാരണവര്‍ (26),  കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനിയില്‍ കാലായില്‍ വീട്ടില്‍ ബാസിത്‌ അലി എന്ന ബിബീഷ്‌ ബാബു (27), എറണാകുളം ഉദ്യോഗ മണ്ഡല്‍ കുറ്റിക്കാട്ടുകര പുതിയ റോഡ്‌ ജംഗ്‌ഷനു സമീപം നിധിന്‍ നിലയത്തില്‍ നിധിന്‍ (ഉണ്ണി-27), എറണാകുളം കടുങ്ങല്ലൂര്‍ കുറ്റിക്കാട്ടുകര പാതാളം മുറിയില്‍ പാലത്തിങ്കല്‍ വീട്ടില്‍ ഷാനു റഷീദ്‌ (23) എന്നിവരെയാണ്‌ ഐ.പി.സി. 302,  394, 449, 114, 120 (ബി),  201 വകുപ്പുപ്രകാരം കുറ്റക്കാരെന്ന്‌ അതി വേഗ കോടതി ജഡ്‌ജി എന്‍. അനില്‍കുമാര്‍ കണ്ടെത്തിയത്‌. 

കൊലപാതകം, ഗൂഢാലോചന, കവര്‍ച്ച, പ്രേരണ, തെളിവ് നശിപ്പിക്കല്‍, പൊതു ഉദ്ദേശ്യത്തോടെ യുള്ള കുറ്റകൃത്യം എന്നിവയാണ് നാലു പ്രതികള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ള കുറ്റപത്രം.  രണ്ടുമുതല്‍ നാലുവരെ പ്രതികള്‍ക്കെതിരെ അതിക്രമിച്ചു കടന്നുള്ള കുറ്റകൃത്യം കൂടി ചുമത്തിയിട്ടുണ്ട്.  ഈ കുറ്റങ്ങളത്രയും തെളിഞ്ഞ തായിട്ടാണ് കോടതിയുടെ നിരീക്ഷണം.
വിധിനിര്‍ണയത്തില്‍ 37 സാഹചര്യത്തെളിവുകളെ ആശ്രയിച്ചതായി ജഡ്ജി വിശദീകരിച്ചു. വിധി പ്രഖ്യാപനത്തിനു ശേഷം പ്രതികളുടെ പ്രതികരണവും രേഖപ്പെടുത്തി.

കൊലപാതകം നടന്ന്‌ ഏഴു മാസം പൂര്‍ത്തിയാകുന്ന ദിവസമാണു കോടതി വിധി.  2009 നവംബര്‍ എട്ടിനു രാവിലെ യാണു ഭാസ്‌കര കാരണവരെ കിടപ്പു മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ “മാധ്യമ” പനി പടരുന്നു

June 9th, 2010

feverതിരുവനന്തപുരം : ആഫ്രിക്കയിലെ എയ്ഡ്സ് മുതല്‍ ഗുജറാത്തിലെ പ്ലേഗ് വരെ അമേരിക്കന്‍ ചാര സംഘടനയുടെ സൃഷ്ടിയാണ് എന്ന വാദം നാം കേട്ടിട്ടുണ്ട്. ഏതാണ്ട് അതേ രീതിയിലൊരു പരാമര്‍ശമാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കേരളത്തില്‍ നടത്തിയത്. കേരളത്തിലെ പനി മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ് എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്.

അതെന്തായാലും, മാധ്യമങ്ങള്‍ സൃഷ്ടിച്ച പനി ഏറെ വിനാശകരവും കടുത്തതുമാണ് എന്ന് ജനങ്ങളുടെ ദുരിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം വിവിധ ഇനം പനികള്‍ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദിവസവും ആയിരക്കണക്കിനു ആളുകളാണ് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. ഓരോ ആശുപത്രിയുടെ മുമ്പിലും ഡോക്ടര്‍മാരെ കാണുവാനായി പനി ബാധിതരുടെ നീണ്ട ക്യൂ കാണാം. ഒന്നുകില്‍ ആരോഗ്യ മന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു എന്നു വേണം കരുതുവാന്‍.

മഴക്കാലമായാല്‍ ഡെങ്കിയടക്കം വിവിധ ഇനം പനികള്‍ കേരളത്തില്‍ പടര്‍ന്നു പിടിക്കുക സാധാരണമാണ്. ഇതിനു വേണ്ട മുന്‍ കരുതലും ചികിത്സാ സംവിധാനവും സര്‍ക്കാര്‍ എടുക്കേണ്ട സമയത്ത് അപ്രതീക്ഷിതമായി യാതൊരു വീണ്ടു വിചാരവും ഇല്ലാതെ ഡോക്ടര്‍മാരെ കൂട്ടമായി സ്ഥലം മാറ്റിയതും, തുടര്‍ന്നുണ്ടാ‍യ വിഷയങ്ങളും, ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നിരവധി രോഗികളാണ് ഇതു മൂലം ദുരിതം അനുഭവിക്കേണ്ടി വന്നത്. ഇക്കഴിഞ്ഞ ദിവസം ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ ഒരു രോഗി ദീര്‍ഘമായ ക്യൂവില്‍ ഡോക്ടറെ കാണുവാന്‍ കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുകയുണ്ടായി.

പനി കൂടാതെ വയറിളക്കവും ഛര്‍ദ്ദിയും മഞ്ഞപ്പിത്തവും എല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ചു വിട്ടിട്ടുണ്ട് എന്ന് വേണം കരുതാന്‍. പലയിടങ്ങളില്‍ നിന്നും ഈ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പനി ബാധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം അഞ്ചോളം ആളുകള്‍ മരിച്ചു. സംസ്ഥാനത്ത്  വിവിധ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണെന്ന് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാട്ടാനകള്‍ക്ക് ഇനി വിശ്രമ കാലം
Next »Next Page » കാരണവര്‍ വധ ക്കേസില്‍ നാല് പ്രതികളും കുറ്റക്കാര്‍ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine