മദ്രസ അദ്ധ്യാപക ക്ഷേമനിധി പദ്ധതി

June 25th, 2010

കോഴിക്കോട്‌: സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായി രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ  നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മദ്രസ അദ്ധ്യാപക ക്ഷേമനിധി പദ്ധതി 26ന്‌ ആരംഭിക്കും. തപാല്‍ വകുപ്പ്‌, കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ എന്നിവയുടെ സഹകരണ ത്തോടെയാണു മദ്രസ അദ്ധ്യാപകരുടെയും മദ്രസ കമ്മിറ്റി മാനേജ്‌ മെന്റുകളുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്‌. 20 വയസ്സ്‌ തികഞ്ഞവരും മദ്രസ അദ്ധ്യാപക ജോലിയില്‍ ഏര്‍പ്പെട്ടവരുമായ എല്ലാവര്‍ക്കും പദ്ധതിയില്‍ അംഗത്വം ലഭിക്കും. 65 വയസ്സു വരെ ജോലിയില്‍ തുടര്‍ന്നു കൊണ്‌ടു ക്ഷേമനിധി അംഗത്വം നിലനിര്‍ത്താം.

ക്ഷേമനിധി വിഹിതമായി മദ്രസ അദ്ധ്യാപകരും മദ്രസ മാനേജ്‌മെന്റ്‌ കമ്മിറ്റിയും പ്രതിമാസം 50 രൂപ വീതം സൗകര്യ പ്രദമായ തപാല്‍ ഓഫിസുകളില്‍ അടയ്‌ക്കണം. ക്ഷേമനിധിയില്‍ വീഴ്‌ച കൂടാതെ അഞ്ചു വര്‍ഷം പൂര്‍ത്തിയാ ക്കുന്നവര്‍ക്കു മിനിമം പെന്‍ഷനായ 500 രൂപ പ്രതിമാസം ലഭിക്കും. 30 വര്‍ഷം അംഗത്വം തുടരുന്ന അധ്യാപകന്‌ 1,200 രൂപയ്‌ക്കു മേല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ഇവരുടെ കാലശേഷം കുടുംബത്തിനു രണ്‌ടു ലക്ഷം രൂപ വരെ നിക്ഷേപ ത്തുകയായും ലഭിക്കും. 40 വര്‍ഷം അംഗത്വം തുടരുന്നവര്‍ക്കു 3,100 രൂപയ്‌ക്കു മുകളില്‍ പെന്‍ഷനായി ലഭിക്കും. കൂടാതെ, നിക്ഷേപ ത്തുകയായ നാലര ലക്ഷത്തോളം രൂപയും കിട്ടും. കേരളത്തില്‍ ഇതു വരെ ആവിഷ്‌കരിച്ച സമാന പദ്ധതി കളെക്കാള്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഈ പദ്ധതി പ്രകാരം ഉറപ്പു നല്‍കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

മദ്രസ അദ്ധ്യാപകരുടെ ജീവിതം സുരക്ഷിത മാക്കുന്നതിനു വേണ്‌ടിയുള്ള പദ്ധതിയില്‍ സംസ്ഥാനത്തെ 49,000 ത്തോളം മദ്രസ അദ്ധ്യാപകര്‍ക്കു പ്രയോജനം ലഭിക്കും. പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല അംഗത്വ വിതരണ ഉദ്‌ഘാടനവും, പദ്ധതിക്കായുള്ള സര്‍ക്കാര്‍ ഫണ്‌ടിന്റെ വിതരണവും, കോഴിക്കോട്‌ ടാഗോര്‍ ഹാളില്‍ ജൂണ്‍ 26നു വൈകീട്ട്‌ 4 മണിക്ക് മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി നിര്‍വഹിക്കുമെന്നു സ്വാഗത സംഘം ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പദ്ധതിയുടെ ഉദ്‌ഘാടന ച്ചടങ്ങില്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്‌ട്‌, കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എം. മെഹബൂബും, മദ്രസ അദ്ധ്യാപകരുടെ അംഗത്വ വരിസംഖ്യ സംസ്ഥാന ചീഫ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ശോഭാ കോശിയും സ്വീകരിക്കും. ഉദ്‌ഘാടന ത്തോടനുബന്ധിച്ചു ടാഗോര്‍ ഹാളില്‍ സജ്ജീകരിക്കുന്ന കൗണ്‌ടറുകളില്‍ നിന്നു ക്ഷേമനിധി പെന്‍ഷന്‍ അപേക്ഷാ ഫോറം വിതരണം ചെയ്യും. കലക്ടറേറ്റിലും ഒപ്പം കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളിലും ഫോറം ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ തപാല്‍ വകുപ്പ്‌ സീനിയര്‍ സൂപ്രണ്‌ട്‌ പി. രാമകൃഷ്‌ണന്‍, ക്ഷേമനിധി മാനേജര്‍ വി. ആര്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മണല്‍ക്ഷാമം രൂക്ഷം : നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്‌

June 23rd, 2010

construction-keralaതൃശ്ശൂര്‍ : സംസ്ഥാനത്ത്‌ മണല്‍ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണം രംഗം സ്തംഭനാവസ്ഥ യിലേക്ക്‌ നീങ്ങുന്നു. കെട്ടിട നിര്‍മ്മാണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള അസംസ്കൃത വസ്തുവായ മണല്‍ ലഭിക്കാതായതോടെ പലയിടങ്ങളും കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം മുടങ്ങി ക്കൊണ്ടിരിക്കുന്നു. മണല്‍ ക്ഷാമം നേരിടുവാന്‍ തുടങ്ങിയിട്ട്‌ നാളുകള്‍ ആയെങ്കിലും മഴ പെയ്തതോടെ നദികളില്‍ നിന്നും മണലെടുക്കുവാന്‍ സാധിക്കാതെ വന്നതോടെ ക്ഷാമം കൂടുതല്‍ രൂക്ഷമായി.

തൃശ്ശൂര്‍ ജില്ലയില്‍ കെട്ടിടം പണിയുവാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍ അവിടെ നിന്നും മണലിനുള്ള പാസ്സിനു അനുമതി പത്രം ലഭിക്കുമായിരുന്നു. ഇത്‌ വടക്കാഞ്ചേരിയിലെ താലൂക്ക്‌ ഓഫീസില്‍ കൊണ്ടു പോയി റജിസ്റ്റര്‍ ചെയ്തു പണമടച്ചാല്‍ പാസ്സുകള്‍ ലഭിക്കും. അനുവദിച്ച പാസ്സിനനുസരിച്ചു ഭാരതപ്പുഴയിലെ വിവിധ കടവുകളില്‍ നിന്നും മണല്‍ ലഭിച്ചിരുന്നു. ആവശ്യത്തില്‍ അധികം വരുന്ന പാസ്സ്‌ പലരും കരിഞ്ചന്തയിലും വിറ്റിരുന്നു. കരിഞ്ചന്തയില്‍ ഒരു ലോഡ്‌ ഭാരതപ്പുഴ മണലിനു ഇരുപതിനായിരം രൂപയോളം ആയിരുന്നു കഴിഞ്ഞ സീസണിലെ വില. സംസ്ഥാനത്തെ പുഴകളിലെ മണലിന്റെ ലഭ്യതയില്‍ വന്ന കുറവും, തമിഴ്‌നാട്ടില്‍ നിന്നും ഉള്ള മണലിന്റെ വരവ്‌ ഇല്ലാതായതും മണലിന്റെ ഡിമാന്റ്‌ വര്‍ദ്ധിപ്പിച്ചു.

മണലിനു പകരം എം. സാന്റ്‌ (പാറ പൊടിച്ചു ഉണ്ടക്കുന്നത്‌) ഉപയോഗി ക്കുന്നുണ്ടെങ്കിലും ഗുണനിലവാരം ഇല്ലാത്തതാണെങ്കില്‍ അത്‌ ഉറപ്പിനെ ബാധിക്കും എന്നതിനാല്‍ പലരും മേല്‍ക്കൂര വാര്‍ക്കുവാന്‍ ഭാരതപ്പുഴ മണലിനെ ആണ്‌ ആശ്രയിക്കുന്നത്‌. എന്നാല്‍ ലാഭം ലക്ഷ്യമാക്കി വീടു നിര്‍മ്മിച്ചു വില്‍ക്കുന്നവര്‍ പലരും, നിലവാരം കുറഞ്ഞ എം.സാന്റും, കരമണലും ഉപയോഗിക്കുന്നുണ്ട്‌. ഇത്‌ ഭാവിയില്‍ കെട്ടിടത്തിന്റെ ഉറപ്പിനെ ദോഷകരമായി ബാധിക്കും എന്നാണ്‌ വിദഗ്ദരുടെ അഭിപ്രായം.

മണല്‍ ക്ഷാമത്തോടൊപ്പം തൊഴിലാളികളുടെ കൂലിയില്‍ ഉണ്ടായ വര്‍ദ്ധനവും, മേഖലയ്ക്ക്‌ പ്രതിസന്ധി ഉണ്ടാക്കുന്നു. ഒരു മേസന്റെ ദിവസ കൂലി 450- 550 രൂപയാണ്‌. ഹെല്‍പര്‍ക്ക്‌ 300 – 400 വരെ. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക്‌ പൊതുവില്‍ കൂലി കുറവാണ്‌. പല കോണ്‍ട്രാക്ടര്‍മാരും ഇവരെ ആണ്‌ ആശ്രയിക്കുന്നത്‌. തൊഴിലാളികളില്‍ അധിക പക്ഷവും മദ്യത്തിനു അടിമകള്‍ ആയതിനാല്‍, വര്‍ദ്ധിച്ച കൂലി ലഭിച്ചിട്ടും അതിന്റെ പ്രയോജനം പൂര്‍ണ്ണമായും ലഭിക്കുന്നില്ല. ശരാശരി നൂറ്റിയിരുപത്തഞ്ചു രൂപയെങ്കിലും മദ്യത്തിനായി പലരും ചിലവിടുന്നു എന്നാണു കണക്കാക്കപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എ.കെ.ജി. യുടെ ഭവനം സ്മാരകമാക്കുന്നു

June 23rd, 2010

കണ്ണൂര്‍ : പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാവും, സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന സഖാവ്‌ എ. കെ. ജി. യുടെ വീട്‌ സ്മാരകമാക്കുന്നു. കണ്ണൂര്‍ പെര്‍ളശ്ശേരിയിലാണ്‌ എ. കെ. ജി. പണി കഴിപ്പിച്ച ഈ ഇരുനില ഭവനം സ്ഥിതി ചെയ്യുന്നത്‌. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വളര്‍ച്ചയിലെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചതാണ്‌ ഈ വീട്‌. ജ്യോതി ബസു, നൃപന്‍ ചക്രവര്‍ത്തി തുടങ്ങി പല പ്രമുഖ നേതാക്കളും ഈ വീട്‌ സന്ദര്‍ശിച്ചിട്ടുണ്ട്‌. ഈ വീടിന്റെ അതിന്റെ ഇപ്പോഴത്തെ ഉടമയും, എ. കെ. ജി. യുടെ മരുമകളുടെ മകനുമായ സദാശിവന്‍ പുതിയ വീടു നിര്‍മ്മിക്കുവാനായി പൊളിച്ചു മാറ്റുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സമാരാധ്യനായ നേതാവിന്റെ വീടെന്ന നിലയില്‍ ഇത്‌ സ്മാരകമാക്കി നിലനിര്‍ത്തണം എന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നതാണ്‌. ഇന്നലെ വീടു പൊളിക്കു ന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ രംഗത്ത്‌ വന്നിരുന്നു.

എ. കെ. ജി. യുടെ വീടു പൊളിക്കുവാന്‍ ഉള്ള നടപടി നിര്‍ത്തി വെയ്പ്പിക്കുവാന്‍ മുഖ്യമന്ത്രി കണ്ണൂര്‍ കളക്ടര്‍ വഴി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരുനക്കര ശിവന്‍ ഇടഞ്ഞു

June 23rd, 2010

elephant-keralaകിളിരൂര്‍ : തിരുനക്കര ശിവന്‍ എന്ന കൊമ്പന്‍ കിളിരൂരിനു സമീപം ഇടഞ്ഞു. കിളിരൂര്‍ ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയെ രണ്ടാം പാപ്പാന്‍ ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ഇടഞ്ഞത്. നട പൂട്ടിയിരുന്ന ചങ്ങല ആന വലിച്ചു പൊട്ടിക്കുകയും അടുത്തുണ്ടായിരുന്ന മരം കുത്തി മറിച്ചിടുകയും ചെയ്തു.  ആനയിടഞ്ഞ വാര്‍ത്ത പരന്നതോടെ ധാരാളം ആളുകള്‍ ഓടി കൂടി. ഇതിനിടയില്‍ മയക്കു വെടി വെയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ആനയുടെ ഒന്നാം പാപ്പാന്‍ വന്നാല്‍ ആനയെ ശാന്തനാക്കുവാന്‍ കഴിയും എന്ന് അവര്‍ അറിയിച്ചു. ആനയെ ബന്ധനസ്ഥ നാക്കിയ ശേഷം രണ്ടാം പാപ്പനെ ഏല്പിച്ച് വീട്ടിലേക്ക് പോയ ഒന്നാം പാപ്പാന്റെ അസാന്നിധ്യത്തില്‍ ആനയെ ചട്ടമാക്കുവാന്‍ രണ്ടാം പാപ്പാന്‍ ശ്രമിച്ചതാണ് ആനയെ പ്രകോപിതനാക്കിയത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മഹാകവി പി. സ്മാരക പുരസ്കാരം പി.കെ. ഗോപിക്ക് സമ്മാനിച്ചു

June 22nd, 2010

sukumar-azhikode-pk-gopi-epathramകണ്ണൂര്‍ : മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക കവിതാ പുരസ്കാരം കവി പി. കെ. ഗോപിക്ക് സമ്മാനിച്ചു. “സുഷുംനയിലെ സംഗീതം” എന്ന കവിതാ സമാഹാര ത്തിനാണ് പുരസ്കാരം ലഭിച്ചത്. ജൂണ്‍ 6നു മയ്യില്‍ ഐ. എം. എന്‍. എസ്. ജി. എച്ച്. എസ്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍  ഡോ. സുകുമാര്‍ അഴീക്കോടാണ് പുരസ്കാരം സമ്മാനിച്ചത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി. സ്മാരക ട്രസ്റ്റ്, കെ. വി. കുഞ്ഞിരാമന്‍ സ്മാരക ട്രസ്റ്റ് മയ്യില്‍, ശ്രീരാഗം കലാക്ഷേത്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും നടന്നത്.

mahakavi-p-kunhiraman-nair-award

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളിലത്തെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. നല്ലതമ്പി അന്തരിച്ചു
Next »Next Page » തിരുനക്കര ശിവന്‍ ഇടഞ്ഞു »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine