മുങ്ങിയ ഉടമയുടെ വീട്ടില്‍ തൊഴിലാളികള്‍ അന്വേഷിച്ചെത്തി

June 7th, 2010

sunil-chalilകണ്ണൂര്‍ : ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തങ്ങളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ തൊഴില്‍ ഉടമയുടെ കണ്ണൂര്‍ കൂടാളിയിലെ വീട്ടില്‍ ഇവിടെ നിന്നും മടങ്ങി എത്തിയ തൊഴിലാളികള്‍ ഇന്ന് രാവിലെ അന്വേഷിച്ചെത്തി. എന്നാല്‍ അപ്പോഴേയ്ക്കും വിവരം മണത്തറിഞ്ഞ തൊഴില്‍ ഉടമ വിമാനം കയറി അറബി നാട്ടിലേയ്ക്ക് പറന്നിരുന്നു. ആറു മാസക്കാലം തങ്ങള്‍ക്ക് ശമ്പളം നല്‍കാതെ പണിയെടുപ്പിച്ച തൊഴിലുടമയുടെ വീട്ടിനു മുന്‍പില്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയ നൂറോളം പ്രവാസി തൊഴിലാളികള്‍ തടിച്ചു കൂടിയതോടെ രംഗം സംഘര്‍ഷ ഭരിതമായി. കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് പുറമേ ആന്ധ്ര, തമിഴ്നാട്, പഞ്ചാബ് എന്നിങ്ങനെ ഇന്ത്യയില്‍ പല ഭാഗത്ത്‌ നിന്നുമുള്ള തൊഴിലാളികളും ഈ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രശ്നം വഷളാവുന്നതിനു മുന്‍പ്‌ സ്ഥലത്തെത്തിയ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ മധ്യസ്ഥതയില്‍ തൊഴില്‍ ഉടമയുടെ സഹോദരനും മറ്റു ബന്ധുക്കളും ചര്‍ച്ചയ്ക്ക് തയ്യാറായി. നാളെ (ചൊവ്വ) രാവിലെ പതിനൊന്നു മണിക്ക് മട്ടന്നൂരില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളികളും, പ്രശ്നത്തില്‍ ഇടപെട്ട രാഷ്ട്രീയ സാമൂഹ്യ നേതാക്കളും തൊഴില്‍ ഉടമയുടെ സഹോദരന്മാരുമായി സംസാരിച്ചു തൊഴിലാളികള്‍ക്ക്‌ ലഭിയ്ക്കാനുള്ള ശമ്പള കുടിശ്ശിക ലഭ്യമാക്കാന്‍ വേണ്ട നടപടികളെ കുറിച്ച് തീരുമാനം കൈക്കൊള്ളും എന്ന് തൊഴിലാളികളുടെ നേതാവായ സുനില്‍ ചാലില്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജിന് റാങ്കുകളുടെ തിളക്കം

June 4th, 2010

greeshma-gopalan-aparna-kvചാവക്കാട്: കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ ഇയര്‍ ബി. എസ്. സി. റാങ്ക് ലിസ്റ്റ് ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജ് ആറ് റാങ്കുകള്‍ കരസ്ഥമാക്കി. ബി. എസ്. സി. കെമിസ്ട്രി വിഭാഗത്തില്‍ ഒന്നാം റാങ്ക് ഗ്രീഷ്മ ഗോപാലന്‍ കാവീടിനും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം റാങ്ക് അപര്‍ണ കെ. വി, പെരുമ്പിലാവിനും ലഭിച്ചു. ബി. എസ്. സി. കെമിസ്ട്രി വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടി മുബീന പി. കെ. എടക്കഴിയൂര്‍, മൂന്നാം റാങ്ക് നേടി അഞ്ജു ഉണ്ണികൃഷ്ണന്‍‍, കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നാം റാങ്ക് നേടി ജയശ്രീ പി. ജെ. ചാവക്കാട്, മാത്തമാറ്റിക്സില്‍ മൂന്നാം റാങ്ക് നേടി മീര യു. പോര്‍ക്കുളവും ഉന്നത വിജയം നേടി.

guruvayoor-little-flower-college

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഐ.എന്‍.എല്‍. ഇടതു ബന്ധം വിടുന്നു

June 4th, 2010

തിരുവനന്തപുരം : കഴിഞ്ഞ പതിനാലു വര്‍ഷമായി ഇടതു മുന്നണിയുമായി തുടരുന്ന ബന്ധം അവസാനിപ്പിക്കുവാന്‍ ഇന്ത്യന്‍ നാഷ്ണല്‍ ലീഗ് തീരുമാനിച്ചു. ഇടതു മുന്നണിയില്‍ അംഗമാക്കുവാന്‍ അപേക്ഷ നല്‍കി ഏഴു വര്‍ഷമായി കാത്തിരി ക്കുകയാണെന്നും, അടുത്തിടെ വന്നവരെ പോലും മുന്നണിയില്‍ സ്വീകരിച്ചിട്ടും തങ്ങളുടെ അപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തരം ഒരു തീരുമാനം ഐ. എന്‍. എല്‍. എടുത്തത് എന്നും നേതാക്കള്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന സംസ്ഥാന കൌണ്‍സിലില്‍ എടുത്ത തീരുമാനം ഏക കണ്ഠമായിരുന്നു എന്നും നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

ഇടതു ബന്ധം വിടുന്നതോടെ പാര്ട്ടിയ്ക്കു ലഭിച്ച ബോര്‍ഡ് മെംബര്‍ സ്ഥാനങ്ങള്‍ അംഗങ്ങള്‍ രാജി വെക്കും എന്നും, ഒരു സാഹചര്യത്തിലും മറ്റൊരു പാര്ട്ടിയുമായും ലയനം ഇല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്ട്ടി യു. ഡി. എഫുമായി സഹകരിക്കും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കാട്ടാന കിണറ്റില്‍ വീണു

June 4th, 2010

പാലക്കാട് പുതുശ്ശേരിയില്‍ കാട്ടാന കിണറ്റില്‍ വീണു. ഇന്നലെ രാത്രി നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തില്‍ നിന്നും ഒരു ആനയാണ്  പുതുശ്ശേരി പൂതക്കുളങ്ങര ക്ഷേത്രത്തിനടുത്തുള്ള കിണത്തില്‍ വീണത്. രാവിലെ ആണ് ആന കിണറ്റില്‍ വീണത്  നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സും, പോലീസും സംഭവസ്ഥലത്തെത്തി. ഉയര്‍ന്ന ഉദ്യോഗസ്ഥരും, തൃശ്ശൂരില്‍ നിന്നും എലിഫെന്റ് സ്ക്ല്വാഡും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.  ആനയെ മയക്കി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുവാന്‍ ആണ് ആലോചിക്കുന്നത്. എന്നാല്‍ കാട്ടാനയായതിനാല്‍ മനുഷ്യരോടുള്ള  അതിന്റെ പ്രതികരണം എപ്രകാരം ആയിരിക്കും എന്ന് ഊഹിക്കുവാന്‍ ആകില്ല എന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്  ശ്രമിക്കുന്നവര്‍ക്ക് പ്രധാന പ്രതിബന്ധം. ആന കിണറ്റില്‍ വീണതറിഞ്ഞ് ധാരാളം ആളുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

തീപ്പൊട്ടന്‍ മികച്ച നാടകം

June 3rd, 2010

theeppottanകോഴിക്കോട്‌ : കേരള സംഗീത നാടക അക്കാദമിയുടെ 2009-ലെ മികച്ച പ്രൊഫഷണല്‍ നാടകത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. കോഴിക്കോട് സങ്കീര്‍ത്തനയുടെ തീപ്പൊട്ടന്‍ ആണ് മികച്ച നാടകം. സംവിധായകന്‍ രാജീവന്‍ മാമ്പിള്ളി, രചന പി. സി. ജോര്‍ജ്ജ് കട്ടപ്പന, മികച്ച നടന്‍ ശ്രീധരന്‍ നീലേശ്വരം, നടി ബിന്ദു സുരേഷ്. പ്രൊ. ജി. ബാലകൃഷ്ണന്‍ ചെയര്‍മാന്‍ ആയിട്ടുള്ള ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. സി. ചാക്കോയ്ക്കെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്
Next »Next Page » കാട്ടാന കിണറ്റില്‍ വീണു »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine