കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി

July 27th, 2010

kodikunnil-suresh-epathramകൊച്ചി : കൊടിക്കുന്നില്‍ സുരേഷ് എം. പി. യുടെ 2009-ലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംവരണ സീറ്റായ മാവേലിക്കരയില്‍ നിന്നും ലോക സഭയിലേക്ക് വിജയിച്ച കൊടിക്കുന്നി ലിനെതിരെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി. പി. ഐ. യുടെ ആര്‍. എസ്. അനില്‍ കുമാറും മറ്റു രണ്ടു പേരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്.

സംവരണ സീറ്റില്‍ മത്സരിക്കുവാന്‍ കൊടിക്കുന്നില്‍ സുരേഷിനു യോഗ്യത യില്ലെന്നായിരുന്നു എതിര്‍ കക്ഷികളുടെ വാദം. കൊടിക്കുന്നിലിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗക്കാരാണ് കൊടിക്കുന്നിലിന്റെ മാതാപിതാക്കളെന്നും, അതിനാല്‍ കൊടിക്കുന്നിലിനു സംവരണ സീറ്റില്‍ മത്സരിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.

പട്ടിക ജാതിയില്‍ പെട്ട ഹിന്ദു ചേരമര്‍ അംഗമാണെന്നാണ് കൊടിക്കുന്നില്‍ അവകാശപ്പെടുന്നതെന്നും എന്നാല്‍ ഇതു ശരിയല്ലെന്നും, ക്രിസ്ത്യന്‍ ചേരമര്‍ വിഭാഗക്കാരായ മാതാപിതാക്കളില്‍ ജനിച്ച കൊടിക്കുന്നിലിനു പട്ടിക ജാതിക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും ഹര്‍ജിക്കാരനായ ആര്‍. എസ്. അനില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. കൂടാതെ വിവിധ രേഖകളിലെ ജാതിയും പേരും സംബന്ധിച്ചുള്ള വ്യത്യസ്ഥമായ വിവരങ്ങളും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്ന് കൊടിക്കുന്നില്‍ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ടിനെതിരായ പ്രസ്താവന വളച്ചൊടിച്ചു: വി.എസ്.

July 27th, 2010

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിനെതിരെ താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ച് മുസ്ലീംങ്ങള്‍ക്ക് എതിരാണെന്ന് വരുത്തി ത്തീര്‍ക്കാനുള്ള ശ്രമം ദുരുദ്ദേശ പരമാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ പലതും ജനാധിപത്യ വിരുദ്ധമാ‍ണെന്നും, വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുവാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസാരിക്കുന്നതില്‍ യു. ഡി. എഫിനു പൊള്ളുന്ന തെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആര്‍. എസ്. എസ്സിനേയും ഹിന്ദു തീവ്രവാദത്തേയും എതിര്‍ക്കുന്ന സമീപനമാണ് തന്റെത്. അതിനര്‍ത്ഥം സി. പി. എം. ഹിന്ദു സമുദയത്തിനു എതിരാണ് എന്നല്ലെന്നും വി. എസ്. വ്യക്തമാക്കി.

ജനാധിപത്യ സംവിധാനം തകര്‍ക്കുവാനും കേരളത്തില്‍ അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ മുസ്ലീം രാജ്യം സ്ഥാപിക്കുവാനും ആണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത് എന്നാണ് വി. എസ്. പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി പരാമര്‍ശം നടത്തിയതു സംബന്ധിച്ച് ഒരു എം. എല്‍. എ. ഉന്നയിച്ച ചോദ്യത്തിനു നിയമ സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിനെതിരായി വി. എസ്സ്. നടത്തിയ പ്രസ്താവനയ്ക്കെതിരെ യു. ഡി. എഫും മറ്റു ചില സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

മുഖ്യ മന്ത്രിയുടെ പ്രസ്താവന ന്യൂനപക്ഷ വിരുദ്ധം

July 26th, 2010

ദുബായ് : ചെറുപ്പക്കാരെ സ്വാധീനിച്ചും പണം കൊടുത്തും കല്യാണം കഴിച്ചും ഇസ്ലാം മതത്തിലേക്ക് മത പരിവര്‍ത്തനം ചെയ്യിപ്പിച്ചും ഇരുപതു വര്‍ഷം കൊണ്ട് കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാക്കാനുള്ള രഹസ്യ അജന്‍ഡ ഇതു വരെ മുസ്ലിം സമുദായത്തില്‍ തീരെ സ്വാധീനം ലഭിച്ചിട്ടില്ലാത്ത പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടായിരുന്നെന്ന മുഖ്യ മന്ത്രി വി. എസ്. അച്ചുതാനന്ദന്റെ പ്രസ്താവന അപലപനീയവും ന്യൂന പക്ഷ വിരുദ്ധവും മത സ്പര്‍ധ ഉളവാക്കാന്‍ കാരണമാകുന്നതും മുസ്ലിം മനസ്സുകളില്‍ മുറിവേല്‍പ്പിക്കുന്നതും മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കാത്തതുമാണെന്ന് ആലൂര്‍ വികസന സമിതി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി പ്രസ്താവനയില്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളത്തിന് പത്ത് ഗോള്‍ ജയം

July 25th, 2010

കോല്‍ക്കത്ത :   സന്തോഷ്‌ ട്രോഫിയില്‍ ഇന്നലെ  നടന്ന കേരളത്തിന്‍റെ രണ്ടാം മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെ   എതിരില്ലാത്ത 10  ഗോളിന്   കേരളം തോല്‍പ്പിച്ചു.

കേരളത്തിനു വേണ്ടി ഒ. കെ.  ജാവേദ്‌  3 ഗോള്‍ അടിച്ചു ഹാട്രിക്‌ സ്വന്തമാക്കി. കെ.  രാജേഷ്‌  , സക്കീര്‍ എന്നിവര്‍ 2 വീതവും, മാര്‍ട്ടിന്‍ ജോണ്‍, ബിജേഷ്, സുബൈര്‍ എന്നിവര്‍ 1 വീതവും  ഗോളുകള്‍ നേടി.

കേരളത്തിന്റ  അടുത്ത മത്സരം നാളെ ക്ലെസ്റ്റെര്‍  7  ല്‍ മുന്‍നിരയിലുള്ള ആസാമുമായാണ്.   ഈ  മല്‍സരത്തില്‍ കേരളത്തിനു വിജയിക്കാന്‍ കഴിഞ്ഞാല്‍ പ്രീ കോര്‍ട്ടറില്‍  എത്താന്‍ കഴിയും.  ഹിമാചല്‍പ്രദേശനെതിരെയുള്ള  10 ഗോള്‍ വിജയത്തിന്റെ മനക്കരുത്ത്  നാളത്തെ നിര്‍ണ്ണായക മല്‍സരത്തിനു സഹായകകരമാകും എന്നതാണ്   ഇന്നലത്തെ വിജയത്തിന്റെ പ്രധാന നേട്ടം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വത്വ രാഷ്ട്രീയക്കാര്‍ ഒളിച്ചു കളിക്കുന്നു – എം. എം. നാരായണന്‍

July 24th, 2010

mm-narayanan-epathramദുബായ് : സ്വത്വ രാഷ്ട്രീയ വാദികള്‍ അവര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ സ്വത്വം ഏതെന്നു വെളിപ്പെടുത്താന്‍ കൂട്ടാക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് പ്രമുഖ മാര്‍ക്സിസ്റ്റ്‌ ചിന്തകനും പൊന്നാനി നഗരസഭാ ചെയര്‍മാനുമായ പ്രൊഫ. എം. എം. നാരായണന്‍ അഭിപ്രായപ്പെട്ടു. ദുബായ്‌ സന്ദര്‍ശനത്തിനിടയില്‍ eപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വത്വം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വത്വമാണ് മനുഷ്യനെ മൃഗത്തില്‍ നിന്നും വേര്‍തിരിക്കുന്നതും. പല സ്വത്വങ്ങളുടെ അടരുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് മനുഷ്യന്‍ എന്ന പ്രതിഭാസം. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ വ്യത്യസ്ത സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്വത്വ വാദികള്‍ തയ്യാറല്ല. സ്വത്വ രാഷ്ട്രീയം ഇല്ല എന്ന് പറയുമ്പോള്‍ തന്നെ അവര്‍ സ്വത്വം ഉണ്ട് എന്നും പറയുന്നു. എന്നാല്‍ ഏതാണ് ഇവരുടെ സ്വത്വം? ജാതിയാണോ, മതമാണോ, ഭാഷയാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ ഇവര്‍ തയ്യാറല്ല എന്നതാണ് ഇതിലെ പൊള്ളത്തരം.

മാര്‍ക്സിസം സ്വത്വത്തെ നിഷേധിക്കുന്നില്ല. എന്നാല്‍ ചരിത്രപരമായി ഏതു കാര്യത്തെയും കാണുന്നത് പോലെ തന്നെയാണ് സ്വത്വത്തേയും മാര്‍ക്സിസം കാണുന്നത്. കേരളത്തെ ഒരു കാലത്ത് വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ചിരുന്നു. എന്നാല്‍ കേരളീയ സമൂഹം ഇന്ന് അതില്‍ നിന്നുമൊക്കെ എത്രയോ മുന്നോട്ട് പോയിരിക്കുന്നു. എന്നാല്‍ ഈ ചരിത്രത്തെ മുഴുവന്‍ അവഗണിച്ചു കൊണ്ട് ഒരാളെ അയാള്‍ ഹിന്ദുവാണ്, നായരാണ്, നമ്പൂതിരിയാണ് എന്നൊക്കെ പറയുന്ന നിലപാടിനോട്‌ എങ്ങനെ യോജിക്കാനാവും? ഇത് മാര്‍ക്സിസ്റ്റ്‌ വിരുദ്ധം മാത്രമല്ല ചരിത്ര വിരുദ്ധമായ ഒരു സമീപനം കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സന്തോഷ്‌ ട്രോഫി ‍കേരളത്തിനു 3 ഗോള്‍ വിജയം
Next »Next Page » കേരളത്തിന് പത്ത് ഗോള്‍ ജയം »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine