തിരുവനന്തപുരം : കലയും സാഹിത്യവും സിനിമയുമെല്ലാം പുരോഗമന സ്വഭാവമുള്ള പൊതു സമൂഹ നിര്‍മ്മിതിക്ക് ഗുണകരം ആകണമെന്ന്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് യൂണിയന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് ഡോ. ടി. എന്‍. സീമ എം. പി. പറഞ്ഞു . ഫിലിം ക്ളബ്ബ് ഉദ്ഘാടനം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി. കെ. ജോസഫ് നിര്‍വ്വഹിച്ചു. പ്രമുഖ സംവിധായകന്‍ ഡോ. ബിജു, കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം ഡോ. പി. എസ്. ശ്രീകല, രാധാ ലക്ഷ്മി പദ്മരാജന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അജയ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ രാജീവ് ആര്‍. സ്വാഗതവും ആര്‍ട്സ് ക്ളബ്ബ് സെക്രട്ടറി നിതീഷ് ബാബു നന്ദിയും പറഞ്ഞു.
ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി പെയിന്റിംഗ് ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന പത്മരാജന്‍ സിനിമകളുടെ സ്ക്രീനിങ്ങ് ഒക്ടോബര്‍ 22 വരെ (വൈകുന്നേരം 3:30 മുതല്‍) തുടരും. പരിപാടികള്‍ക്ക് ഷാന്റോ ആന്റണി, ശ്രുതിന്‍ കെ. സി., നിഖില്‍ എസ്. ഷാ, രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
- ജെ.എസ്.
(അയച്ചു തന്നത് : കെ. ജി. സൂരജ്)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കേരള രാഷ്ട്രീയ നേതാക്കള്‍, സാംസ്കാരികം, സിനിമ