സി.പി.എമ്മില്‍ നിന്നും വിട്ടുപോയവരും പുറത്തക്കപ്പെട്ടവരും മുന്‍കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ഏകോപന സമിതി ഇനി അഖിലേന്ത്യാ തലത്തിലും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഉള്ള സംഘടനകളുമായി ചേര്‍ന്നാണ് അഖിലേന്ത്യാ തലത്തില്‍ ഇടതുപക്ഷ ഏകോപന സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ ഏകോപന സമിതി, സി.പി.എം (എം) പഞ്ചാബ്, സി.പി.ഐ (എം.എല്‍) ലിബറെഷന്‍സ് തുടങ്ങിയ സംഘടനകൾ ആണ് ഇതില്‍ പ്രധാനമായും ഉള്ളത്. കേരളത്തില്‍ എം.ആര്‍.മുരളിയടക്കം ഉള്ളവരാണ് ഇതിനു നേതൃത്വം നല്‍കുന്നത്. സി.പി.എം വലതു വല്‍ക്കണത്തിന്റെ പാതയില്‍ ആണെന്നും ശക്തമായ ഇടതുപക്ഷ വീക്ഷണം പുലര്‍ത്തുന്ന സംഘടനകൾ അനിവാര്യമാണെന്നുമാണ് ഇവരുടെ ചിന്താഗതി. ദേശീയതലത്തില്‍ യദാര്‍ഥ ഇടതുപക്ഷ നിലപാടുകൾ ഉയര്‍ത്തിപ്പിടിക്കുകയും അതോടൊപ്പം പൊതു രാഷ്ടീയ നിലപാടുകൾ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ആണ് സംഘടനയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം എന്ന് നേതാക്കൾ വ്യക്തമാക്കി.