തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനത്തോടെ നടത്തുവാന്‍ വഴിയൊരുങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു അഭിപ്രായം ഉയര്‍ന്നു വന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞിട്ട് തുടര്‍ നടപടിയെടുക്കും എന്നും തിരഞ്ഞെടുപ്പ് വൈകുന്നതിന്റെ കാരണം കമ്മീഷന് അല്ലെന്നും സര്‍ക്കാരിന്റെ വീഴ്ചയാണ് ഇതിനു കാരണം എന്നും കമ്മീഷന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.
വാര്‍ഡ് പുന: സംഘടനയുമായി ബന്ധപ്പെട്ട് 22 തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നേരത്തെ നിശ്ചയിച്ച സമയത്തിനു നടത്തുവാന്‍ കഴിയാതെ വന്നതാണ് ഇതു സംബന്ധിച്ച് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
സര്‍ക്കാരിന്റെ പിടിപ്പുകേടും നടപടി ക്രമങ്ങളില്‍ വന്ന കാലതാമസവും തിരഞ്ഞെടുപ്പു വൈകുവാനുള്ള സാഹചര്യം ഉണ്ടാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പു നടത്തു ന്നതിനോട് പ്രതിപക്ഷ കക്ഷികള്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും, തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു. ഇത് വോട്ടര്‍മാര്‍ക്കും രാഷ്ടീയ കക്ഷികള്‍ക്കും പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ടീയ പാര്‍ട്ടി നേതാക്കന്മാരും അഭിപ്രായപ്പെട്ടു. എത്രയും വേഗം തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തീര്‍ത്ത് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടത്തുവാനാണ് തീരുമാനം.