ശബരിമല : കാനന ക്ഷേത്രമായ ശബരിമല യാത്രയ്ക്കിടെ തീര്‍ഥാടകര്‍ കാട്ടാന ക്കൂട്ടങ്ങളെ കണ്ടുമുട്ടുന്നത് സാധാരണ സംഭവമായിരിക്കുന്നു. റോഡില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ഇടയ്ക്ക് അല്പ നേരം തീര്‍ഥാടകരുടെ വഴിയും മുടക്കാറുണ്ട്. രാത്രി കാലങ്ങളിലാണ് പ്രധാനമായും ആനകള്‍ റോഡില്‍ ഇറങ്ങുന്നത്. കൂട്ടമായിറങ്ങുന്ന ആനകള്‍ പൊതുവില്‍ അപകടകാരികള്‍ അല്ല. ആനയെ കണ്ടാല്‍ തീര്‍ഥാടകര്‍ വാഹനം നിര്‍ത്തി ഹോണ്‍ മുഴക്കിയും ശരണം വിളിച്ചും അവയെ റോഡില്‍ നിന്നും മാറ്റി യാത്ര തുടരുന്നു. നിലയ്ക്കലിനടുത്ത് കാട്ടാനക്കൂട്ടമാണ് വഴിയരികില്‍ വിഹരിക്കുന്നത്.
പ്ലാപ്പിള്ളി വന മേഖലയില്‍ ഉള്ള ഒറ്റയാന്‍ ഇടയ്ക്കിടെ തീര്‍ഥാടകരെ തടയുന്നുണ്ട്. ഒറ്റയാന്മാര്‍ പൊതുവില്‍ അപകടകാരികള്‍ ആണെങ്കിലും ഈ ആന അത്തരത്തില്‍ ഇതു വരെ പെരുമാറിയിട്ടില്ല. വഴിയില്‍ ആനയെ കണ്ടാല്‍ പൊതുവെ വാഹനം നിര്‍ത്തി അതു പോയതിനു ശേഷം കടന്നു പോകുന്നതാണ് പതിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡില്‍ നിന്നിരുന്ന ആനയെ ബൈക്കില്‍ മറി കടക്കുവാന്‍ ശ്രമിക്കു ന്നതിനിടയില്‍ ആനയുടെ മുമ്പില്‍ തെന്നി വീണ ഒരു അയ്യപ്പ ഭക്തനെ ആന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
കാട്ടാന ശല്യം ഉള്ള വഴികളില്‍ വാഹനങ്ങള്‍ ഒരുമിച്ച് വേഗത കുറച്ച് സഞ്ചരിക്കുന്നതയിരിക്കും നല്ലതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, വന്യജീവി