കൊച്ചി: ജൈവ കൃഷിയുടെ മറവില്‍ തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുത്തതിനു മൂന്നു പേര്‍ അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശിനി ഉഷയും, അങ്കമാലി കോട്ടക്കല്‍ വീട്ടില്‍ ലക്ഷ്മി ചന്ദ്, കോതമംഗലം പരണം കുന്നില്‍ വീട്ടില്‍ ഷിജി കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.
കൊച്ചി ഇടപ്പള്ളിയില്‍ നവ ധാന്യം ഫാംസ് ആന്റ് പ്ലാന്റേഷന്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്. ജൈവ കൃഷിയുടെ പേരു പറഞ്ഞ് ഇവര്‍ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയില്‍ 10,000 രൂപ “നിക്ഷേപി” ക്കുന്നവര്‍ക്ക് 150 ദിവസത്തിനു ശേഷം 30,000 രൂപയോ അത്രയും രൂപയ്ക്കുള്ള കാര്‍ഷിക ഉല്പന്നങ്ങളോ തിരികെ നല്‍കും എന്നതാണ് വാഗ്ദാനം. കേരളത്തിനു പുറമേ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ഇവര്‍ സ്ഥാപനത്തിന്റെ പേരില്‍ പാട്ടത്തിനു ഭൂമിയെടുത്തതായി പറയപ്പെടുന്നു. ഇതിന്റെ മറവില്‍ ആയിരുന്നു നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയിരുന്നത്. ഇവരുടെ തട്ടിപ്പില്‍ വിദേശ മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് പണ നഷ്ടമായതായി സൂചനയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കൃഷി, തട്ടിപ്പ്
ഈ കാലത്തെ മലയാളി ലോക തട്ടിപ്പുകാരനാ. ആരെയും പറ്റിച്ചു പണം ഉണ്ടാക്കാന്‍ മിടുക്കര്‍. എവിടെ നോക്കിയാലും തട്ടിപ്പ്!