ചര്‍ച്ച പരാജയം: കേരള കോണ്‍ഗ്രസിന് അധിക സീറ്റില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്

March 6th, 2019

km-mani-epathram

കൊച്ചി : രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. അധിക സീറ്റ് നല്‍കാനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയും രണ്ടാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളകോണ്‍ഗ്രസ് പിന്‍മാറാതിരിക്കുകയും ചെയ്തതോടെയാണ് രണ്ടാം സീറ്റില്‍ നടന്ന രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടത്.

വരാനിരിക്കുന്നത് കോണ്‍ഗ്രസിന് ഏറ്റവും നിര്‍ണായകമായ ലോക്സഭാ തെര‍ഞ്ഞെടുപ്പാണെന്നും പരമാവധി സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുക എന്നതാണ് നയമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയെ അറിയിച്ചു. രണ്ടാം സീറ്റ് നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട കെ.എം മാണി പറ‍ഞ്ഞു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വനിതകൾക്കും യുവാക്കൾക്കും അര്‍ഹ മായ പ്രാതിനിധ്യം ഉണ്ടാകണം : രാഹുൽ ഗാന്ധി

February 3rd, 2019

congress-president-rahul-gandhi-epathram
തിരുവനന്തപുരം : കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്പട്ടിക യിൽ വനിത കള്‍ക്കും യുവാ ക്കൾക്കും അര്‍ഹ മായ പ്രാതി നിധ്യം ഉണ്ടാകണം എന്ന് കെ. പി. സി. സി. ക്ക് രാഹുൽ ഗാന്ധി യുടെ നിർദ്ദേശം. ജയ സാദ്ധ്യത കൂടി പരി ഗണിച്ച് സിറ്റിംഗ് എം. പി. മാരുടെ കാര്യ ത്തിൽ തീരു മാനം എടുക്കാം. ഘടക കക്ഷി കളുമായുള്ളചർച്ച പൂർത്തി യാക്കി ഫെബ്രു വരി അവസാനത്തോടെ സ്ഥാനാർത്ഥി കളെ പ്രഖ്യാപി ക്കുവാനും രാഹുൽ നിർദ്ദേശിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇടതു മുന്നണി യില്‍ നാലു പാര്‍ട്ടി കള്‍ കൂടി അംഗ ങ്ങളായി

December 26th, 2018

ldf-election-banner-epathram
തിരുവനന്തപുരം : നാലു രാഷ്ട്രീയ പാര്‍ട്ടികളെ കൂടി ഉള്‍ പ്പെടുത്തി ഇടതു മുന്നണി വിപുലീ കരിച്ചു.

ഇരുപത്തി അഞ്ചു വര്‍ഷ ങ്ങളോളം ഇടതു ജനാധിപത്യ മുന്നണി യോട് സഹകരിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ നാഷ ണല്‍ ലീഗ് (ഐ. എന്‍. എല്‍.), ആര്‍. ബാല കൃഷ്ണ പിള്ള യുടെ കേരള കോണ്‍ ഗ്രസ്സ് (ബി), എം. പി. വീരേന്ദ്ര കുമാ റിന്റെ ലോക് താന്ത്രിക് ജനതാ ദള്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനാധി പത്യ കേരള കോണ്‍ഗ്രസ്സ് എന്നിവ യാണ് എല്‍. ഡി. എഫിലെ പുതിയ അംഗ ങ്ങള്‍.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍. ഡി. എഫ്. വിപുലീ കരി ക്കുവാന്‍ തീരു മാനിച്ചത്.

ഇടതു മുന്നണി യില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യ പ്പെട്ട് നിര വധി പാര്‍ട്ടി കള്‍ കത്തു നല്‍കി യിരുന്നു എങ്കിലും ഇപ്പോള്‍ നാലു പാര്‍ട്ടി കളെ യാണ് ഉള്‍പ്പെടു ത്തുവാന്‍ തീരു മാനി ച്ചിരി ക്കുന്നത്. കത്തു നല്‍കിയ മറ്റുള്ള പാര്‍ട്ടി കളു മായി സഹക രിച്ച് പ്രവര്‍ ത്തിക്കും. ഇവരെ മുന്നണി യില്‍ ഉള്‍ പ്പെടു ത്തുന്ന കാര്യം പിന്നീട് പരിഗണിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

June 4th, 2018

saji-cherian-take-oath-as-chengannur-mla-ePathram
തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെ ടുപ്പില്‍ വിജ യിച്ച സജി ചെറിയാൻ നിയമ സഭാംഗ മായി സത്യ പ്രതിജ്ഞ ചെയ്തു. ഇന്നു നടന്ന പ്രത്യേക നിയമ സഭാ സമ്മേ ളന ത്തില്‍ രാവിലെ 9.30 നായിരുന്നു സജി ചെറി യാന്‍ എം. എൽ. എ. യായി സത്യ പ്രതിജ്ഞ ചെയ്തത്.

കെ. കെ. രാമന്‍ ചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ ന്നാ യി രുന്നു മെയ് 28 ന് ചെങ്ങന്നൂര്‍ ഉപ തെര ഞ്ഞെടുപ്പു നടന്നതും ഇടതു പക്ഷത്തിന്ന് ഉജ്ജ്വല വിജയം സമ്മാ നിച്ചു കൊണ്ട് 20, 956 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരി പക്ഷ ത്തില്‍  ആലപ്പുഴ സി. പി. എം. സെക്രട്ടറി യായിരുന്ന സജി ചെറിയാന്‍ വിജയിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടി എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി

May 27th, 2018

oommen-chandy-epathram
തിരുവനന്തപുരം : എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി യായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചു. ആന്ധ്ര പ്രദേശി ന്റെ ചുമതല യാണ് അദ്ദേഹ ത്തിന് നൽകുക. ദിഗ്‍ വിജയ് സിംഗി നെ മാറ്റി യാണ് ഉമ്മൻ ചാണ്ടിക്കു സ്ഥാനം നൽകി യത്.

എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി യായി നിയമിക്ക പ്പെടുന്ന തോടെ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗ മായി മാറി. അടുത്ത ലോക്‌സഭാ തെര ഞ്ഞെടു പ്പില്‍ ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസ്സി നെ ശക്തി പ്പെടുത്തുക എന്ന ചുമതലയാണ് ഇതോടെ ഉമ്മന്‍ ചാണ്ടി യില്‍ വന്നു ചേര്‍ന്നിരിക്കുന്നത്.

ബംഗാൾ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു കളുടെ ചുമ തല യില്‍ നിന്നും സി. പി. ജോഷി യെയും മറ്റി. പകരം ഗൗരവ് ഗൊഗോയ് ക്കാണ് പുതിയ ചുമതല നല്‍കി യിരി ക്കുന്നത്. ഇരുവരും ഉടൻ തന്നെ പുതിയ ഉത്തര വാദി ത്വങ്ങള്‍ ഏറ്റെടുക്കണം എന്ന് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 30910112030»|

« Previous Page« Previous « നിപ്പ വൈറസ് : മെഡിക്കല്‍ കോളേജില്‍ രോഗി കൾക്ക് നിയന്ത്രണം
Next »Next Page » ഭാര്യാ വീട്ടു കാർ തട്ടി ക്കൊണ്ടു പോയ നവ വരൻ കൊല്ലപ്പെട്ടു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine