പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കും

October 26th, 2020

covid-19-online-class-started-in-kerala-ePathram
തിരുവനന്തപുരം : പ്ലസ് വണ്‍ ക്ലാസ്സു കളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ നവംബര്‍ 2 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 9 : 30 മുതല്‍ 10 : 30 വരെ രണ്ട് ക്ലാസ്സുകള്‍ ആയിരിക്കും പ്ലസ് വണ്ണിന് തുടക്കത്തില്‍ ഉണ്ടാവുക. വിവിധ തലങ്ങളില്‍ നടന്നു വന്നിരുന്ന എല്ലാ മീഡിയ ത്തിലെ ക്ലാസ്സു കളും ഇനി ‘ഫസ്റ്റ് ബെല്‍’ എന്ന പോര്‍ട്ട ലില്‍ ലഭ്യമാകും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അസംസ്കൃത ഔഷധങ്ങൾ : പൊതു ജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം

October 22nd, 2020

logo-ayurveda-ePathram
തിരുവനന്തപുരം : ആയുർവേദ സിദ്ധ യുനാനി മരുന്നുകളിൽ ചേർക്കുന്ന അസംസ്കൃത ഔഷധ ങ്ങളുടെ (അങ്ങാടി പച്ച മരുന്നുകൾ) ശേഖരണം, സൂക്ഷിപ്പ്, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കുവാൻ ഡ്രഗ്സ് കൺട്രോൾ ആയുർവേദ വിഭാഗം തയ്യാറായി.

പ്രായോഗിക പരിജ്ഞാനം ഉള്ളവർക്കും പൊതു ജന ങ്ങൾക്കും ഇതിലേക്കായി അഭിപ്രായ ങ്ങളും നിർദ്ദേശ ങ്ങളും 2020 ഒക്ടോബര്‍ 31 നു മുമ്പ് സമർപ്പിക്കാം.

വിലാസം:
ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം),
ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം,
ആരോഗ്യഭവൻ, എം. ജി. റോഡ്,
തിരുവനന്തപുരം-695001,
ഇ-മെയിൽ: dcayur @ gmail. com. ഫോൺ: 0471-2335393.

(പി. എൻ. എക്സ്. 3647/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എഞ്ചിനീയറിംഗ് – ഫാർമ്മസി കോഴ്‌സ് പ്രവേശന പരീക്ഷ (കീം) ഫലം പ്രഖ്യാപിച്ചു  

September 24th, 2020

student-scholarship-for-higher-education-ePathram

തിരുവനന്തപുരം : 2020-21 വര്‍ഷത്തെ എഞ്ചിനീയറിംഗ്, ഫാർമ്മസി കോഴ്സു കളിലേ ക്കുള്ള പ്രവേശന പരീക്ഷ യുടെ ഫലം പ്രഖ്യാപിച്ചു.

വരുണ്‍ കെ. എസ് (കോട്ടയം) എഞ്ചിനീയറിംഗ് ഒന്നാം റാങ്കും ഗോകുല്‍ ഗോവിന്ദ് (കണ്ണൂര്‍) രണ്ടാം റാങ്കും നിയാസ് മോന്‍  (മലപ്പുറം) മൂന്നാം റാങ്കും നേടി.

അക്ഷയ് കെ. മുരളീധരന്‍ (തൃശൂര്‍) ഫാര്‍മ്മസി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. ജോയല്‍ ജെയിംസ് (കാസര്‍ ഗോഡ്), ആദിത്യ ബൈജു (കൊല്ലം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.

മൊത്തം 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണ റുടെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിരുദ ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങണം : യു. ജി. സി. നിര്‍ദ്ദേശം

September 22nd, 2020

logo-ugc-university-grants-commission-ePathram
തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദ ക്ലാസ്സു കള്‍ 2020 നവംബര്‍ ഒന്നു മുതല്‍ ആരംഭി ക്കുവാന്‍ സര്‍വ്വ കലാ ശാല കള്‍ക്ക് യു. ജി. സി. യുടെ നിര്‍ദ്ദേശം. എന്നാല്‍ നവംബര്‍ 30 ന് ശേഷം പുതിയ പ്രവേശനങ്ങള്‍ നടത്തരുത് എന്നും യു. ജി. സി. മുന്നറിയിപ്പ് നല്‍കി.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ബിരുദ ക്ലാസ്സുകള്‍ തുടങ്ങണം എന്ന് യു. ജി. സി. യുടെ ആദ്യത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഉണ്ടായിരുന്നു എങ്കിലും പിന്നീട് നവംബര്‍ ഒന്നിലേക്ക് മാറ്റുക യായി രുന്നു.

കൊവിഡ് വ്യാപന സാഹചര്യ ത്തില്‍ കോളേജ് മാറി പോയവരും കോളേജ് അഡ്മിഷന്‍ വേണ്ട എന്ന് തീരുമാനി ക്കുകയും ചെയ്ത എല്ലാവരുടേയും ഫീസ് തിരിച്ചു നല്‍കണം എന്നും യു. ജി. സി. യുടെ കര്‍ശ്ശന നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷ ഹാൾ ടിക്കറ്റ് 17 മുതൽ

September 17th, 2020

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : വിവിധ ജില്ലാ പരീക്ഷാ കേന്ദ്ര ങ്ങളിൽ സെപ്റ്റംബർ 22, 23, 34 തിയ്യതി കളിൽ നടക്കുന്ന ഒന്നാം വർഷ തുല്യത ഇംപ്രൂവ്‌ മെന്റ് പരീക്ഷ യുടെ ഹാൾ ടിക്കറ്റ് പരീക്ഷാർത്ഥി കൾക്ക് അവരവരുടെ പരീക്ഷാ കേന്ദ്ര ങ്ങളിൽ നിന്ന് സെപ്റ്റംബർ 17 മുതൽ വിതരണം ചെയ്യും.

പരീക്ഷാർത്ഥികൾ സാക്ഷരതാ മിഷൻ നൽകുന്ന ഐഡന്റി ഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജ രാക്കി കൊവിഡ് മാന ദണ്ഡങ്ങൾ പാലിച്ച് പ്രിൻസിപ്പലിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റണം.

(പി. എൻ. എക്‌സ്. 3138/2020)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐ. ടി. ഐ. പ്രവേശനം : സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം
Next »Next Page » ദേശീയ ഭിന്ന ശേഷി അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine