മുനീറും ഷാജിയും സഹായം തേടി: പോപ്പുലര്‍ ഫ്രണ്ട്

September 5th, 2011
popular front-epathram
കോഴിക്കോട്: മന്ത്രി എം.കെ. മുനീറും യൂത്ത് ലീഗിന്റെ സംസ്ഥാന നേതാവ് കെ.എം.ഷാജിയും പലതവണ തങ്ങളുടെ സഹായം തേടിയതായി  പോപ്പുലര്‍ ഫ്രണ്ടിന്റെ  സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുള്‍ ഹമീദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സഹായം തേടിയതിനു തെളിവുണ്ടെന്ന് പറഞ്ഞ അദ്ദെഹം പോപ്പുലര്‍ ഫ്രണ്ട് ഒരിക്കലും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സഹായം തേടിയിട്ടില്ലെന്നും വ്യക്തമാക്കി. മുനീര്‍ തന്റെ പരാമര്‍ശങ്ങളിലൂടെ സ്വന്തം വിശ്വാസ്യത നഷ്ടമാക്കിയെന്നും വിശ്വാസ്യതയില്ലാത്തവരെ തള്ളണോ കൊള്ളണോ എന്ന കാര്യം ലീഗ് പരിശോധിക്കേണ്ടത് അവരുടെ ആഭ്യന്തര കാര്യമാണെന്നും അബ്ദുള്‍ ഹമദ് തുടര്‍ന്നു.
കഴിഞ്ഞ ദിവസം പുറത്തു വന്ന വിക്കിലീക്സ് വെളിപ്പെടുത്തലുകളില്‍  ഫ്രണ്ടിനേയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയേയും ബന്ധപ്പെടുത്തി  മന്ത്രി മുനീര്‍ അമേരിക്കന്‍ ഉദ്യൊഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍  ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതിനെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. തുടര്‍ന്ന് മുനീറും കുഞ്ഞാലിക്കുട്ടിയും മന്ത്രിസ്ഥാനം ഒഴിയണമെന്ന് സി.പി.എമ്മും, ബി.ജെ.പിയും ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഖ്യന് ഫോണ്‍ കോളുകളുടെ ബഹളം

September 3rd, 2011

call_centre_CM-epathram
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ വ്യാഴാഴ്‌ച ആരംഭിച്ച 24-7 കോള്‍ സെന്ററില്‍ ഫോണ്‍ വിളികളുടെ ഒഴുക്ക്‌. 2.25ലക്ഷം കോളുകളാണ്‌ ഒറ്റദിവസം പ്രവഹിച്ചത്‌.

എന്നാല്‍ ലൈനിന്റെ പരിമിതിമൂലം 6315 കോളുകളേ രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുളളൂ.ഇതില്‍ 4220 എണ്ണം കോള്‍സെന്ററില്‍ രേഖപ്പെടുത്തി. മേല്‍നടപടി ആവശ്യമുളള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ അയച്ചുകൊടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കോളുകള്‍ ഒഴുകിയെത്തി. ഇങ്ങനെയൊരു  സംരംഭത്തിന്‌ ആശംസകള്‍ അര്‍പ്പിക്കാനായിരുന്നു ഭൂരിഭാഗം കോളുകളും. നീണ്ട സമയം ക്യൂവില്‍നിന്നാണ്‌ പലരും കയറിപ്പറ്റിയത്‌. ദീര്‍ഘമായി സംസാരിക്കാനായിരുന്നു പരാതിക്കാര്‍ക്കു താല്‍പര്യം. അനേകം വിദേശ മലയാളികളും വിളിച്ചവരില്‍ പെടുന്നു. ആറു വര്‍ഷം മുന്പ് നവവധുവിനെ കാണാതായ പരാതിയുമായി ഒരു പ്രവാസി മലയാളിയായിരുന്നു കോള്‍സെന്ററിലേയ്ക്ക് ആദ്യം വിളിച്ചത്.

ഏതുസമയത്തും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കു പരാതികളും നിര്‍ദേശങ്ങളും അറിയിക്കാനാണ് കോള്‍ സെന്റര്‍ തുടങ്ങിയത്. ബി എസ്‌ എന്‍ എല്‍ നമ്പറില്‍ നിന്ന് ടോള്‍ഫ്രീ നമ്പര്‍ ആയി 1076 എന്ന നമ്പറില്‍ വിളിച്ച്‌ പരാതി അറിയിക്കാം. മറ്റ് നമ്പറുകളില്‍ നിന്ന് 1800-425-1076 എന്ന നമ്പറിലാണ്‌ പരാതികള്‍ നല്‍കേണ്ടത്‌. വിദേശത്തുനിന്ന് വിളിക്കുന്നവര്‍ 0471-1076 എന്ന നമ്പറിലും വിളിക്കണം. www.keralacm.gov.in എന്ന വെബ്സൈറ്റിലും പരാതി അയക്കാം.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

“ഊണു വിലക്ക്” ലംഘിച്ച് വി. എസ്. ബെര്‍ളിന്റെ വീട്ടില്‍

July 29th, 2011

berlin-kunhanandan-nair-epathram

കണ്ണൂര്‍: പാര്‍ട്ടി വിലക്ക് ലംഘിച്ച് പതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചു. വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ എത്തിയ വി. എസ്. അസുഖ ബാധിതനായി കിടക്കുന്ന ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. അടുത്ത സുഹൃത്തായ വി. എസിനെ ബെര്‍ളിന്‍ ഉച്ച ഭക്ഷണത്തിനായി ക്ഷണിക്കുകയും ചെയ്തു. ഉച്ച ഭക്ഷണം കഴിക്കുവാനുള്ള ക്ഷണം വി. എസ്. സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി പുറത്താക്കിയ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനോട് കണ്ണൂര്‍ ജില്ല്ലാ കമ്മറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന നേതൃത്വവും വി. എസിനെ വിലക്കി എന്നാണ് അറിയുന്നത്. എന്നാല്‍ ഒരു വായനശാലയുടെ ഉല്‍ഘാടനം കഴിഞ്ഞ് അതിനടുത്തുള്ള കുഞ്ഞനനന്തന്‍ നായരുടെ വീട്ടിലേക്ക് വി. എസ്. ചെല്ലുകയായിരുന്നു. വിലക്കു ലംഘിച്ചും തന്നെ സന്ദര്‍ശിച്ച സുഹൃത്തിനെ കുഞ്ഞനന്തന്‍ നായര്‍ ആഹ്ലാദപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു. വി. എസിന്റെ സന്ദര്‍ശനം തനിക്ക് ഊര്‍ജ്ജം പകരുന്നതായി ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.  ഭക്ഷണം കഴിക്കുന്നതിനേ വിലക്കുള്ളൂ എന്നും വെള്ളം കുടിക്കാമെന്നും വി. എസ്. തമാശയായി പറഞ്ഞു. മറ്റൊരിക്കല്‍ ഊണു കഴിക്കുവാന്‍ എത്തുമെന്നും പറഞ്ഞ് വി. എസ്. മടങ്ങി.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സി. പി. എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരാണ് ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരും വി. എസ്. അച്യുതാനന്ദനും.  കമ്യൂണിസ്റ്റു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ അടുത്ത സുഹൃത്തുക്കളായ ഇരുവരും ഇന്നും അത് കാത്തു സൂക്ഷിക്കുന്നു. ആദ്യ കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളായിരുന്നു കുഞ്ഞനന്തന്‍ നായര്‍. താത്വികമായ അവലോകനങ്ങളും ഒപ്പം കമ്യൂ‍ണിസ്റ്റു രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളും ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റെ ലേഖനങ്ങളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തി. ഇടക്കാലത്ത് പാര്‍ട്ടിയോടുള്ള വിയോജിപ്പ് തന്റെ ലേഖനങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ചില ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു. പ്രത്യയ ശാസ്ത്രപരമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2005 മാര്‍ച്ചില്‍ സി. പി. എം. അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

 കഴിഞ്ഞ വര്‍ഷം ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ അസുഖ ബാധിതനായി കിടക്കുമ്പോള്‍ വി. എസ്. സന്ദര്‍ശിച്ചിരുന്നു. അന്നും അത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. പാര്‍ട്ടി പുറത്താക്കുന്ന പ്രമുഖരെ സഖാക്കള്‍ സന്ദര്‍ശിക്കുന്നത് ആദ്യമായൊന്നുമല്ല. കെ. ആര്‍. ഗൌരിയമ്മയെ പല പ്രമുഖ  നേതാക്കളും സന്ദര്‍ശിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

July 8th, 2011

medical-entrance-kerala-epathram

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഇതു സംബന്ധിച്ചു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ. ജി. എം. ഒ. എ.) സര്‍ക്കാരിനു നോട്ടീസ് നല്‍കി. സമരത്തിനു മുന്നോടിയായി ഈ മാസം 12 മുതല്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി വെയ്ക്കും.

11-ന് കെ. ജി. എം. ഒ. എ. യെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തി വരികയായിരുന്നു. നേരത്തേ സര്‍ക്കാരുമായി കെ. ജി. എം. ഒ. എ. നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഒരു മാസത്തിനകം ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഒരു മാസം അവസാനിച്ചു. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോവാന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് തീരുമാനിച്ചതെന്ന് കെ. ജി. എം. ഒ. എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ് പ്രമീളാ ദേവി അറിയിച്ചു.

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങിയാല്‍ ജനങ്ങള്‍ വലയും. ഈ മാസം 19 മുതല്‍ അനിശ്ചിത കാല സമരത്തിന് ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തു കഴിഞ്ഞു.

ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടു മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.

-

വായിക്കുക: , ,

1 അഭിപ്രായം »

വി.വി. രമേശനെ സി.പി.എം. തരം‌താഴ്‌ത്തി

July 4th, 2011

കാസര്‍കോട്: പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സി. പി. എം. നേതാവ് വി. വി. രമേശനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്‌ത്തി. ജില്ലാ കമ്മറ്റിയുടെ തീരുമാന പ്രകാരം ഹോസ്ദുര്‍ഗ്ഗ് ലോക്കല്‍ കമ്മറ്റിയിലേക്കാണ് തരം താഴ്‌ത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയതിന്റെ പേരിലാണ് ഡി. വൈ. എഫ്. ഐ. മുന്‍ സംസ്ഥാന ട്രഷററും സി. പി. എം. കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവുമായ രമേശനെതിരെ ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. സ്വാശ്രയ കോളേജുകള്‍ക്കെതിരെ എസ്. എഫ്. ഐ., ഡി. വൈ. എഫ്. ഐ. തുടങ്ങിയ സംഘടനകള്‍ നിരന്തരം സമരം നടത്തി വരുമ്പോള്‍ പാര്‍ട്ടി നേതാവ് തന്നെ മകള്‍ക്ക് അരക്കോടിയോളം വില വരുന്ന സീറ്റ് നേടിയെടുത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിന്ത രവി അന്തരിച്ചു
Next »Next Page » ഇടപ്പള്ളി ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine