മൈദയ്ക്കും പൊറോട്ടയ്ക്കും എതിരെയുള്ള പ്രചരണം പ്രകൃതി ജീവന തീവ്രവാദം

October 18th, 2011

porotta-epathram

പാലക്കാട്‌ : മൈദയും പൊറോട്ടയുമാണ് മനുഷ്യന് ഏറ്റവും അപകടകാരികളായ ഭക്ഷണ സാധനങ്ങള്‍ എന്ന പ്രചാരണം പ്രകൃതി ജീവന തീവ്രവാദമാണ് എന്ന മറുവാദം ശക്തമായി. കഴിഞ്ഞ കുറെ നാളായി പ്രകടനങ്ങള്‍ നടത്തിയും ലഘുലേഖകള്‍ അച്ചടിച്ച്‌ വിതരണം ചെയ്തും വന്‍ പ്രചാരണമാണ് മൈദയ്ക്കെതിരെ കേരളത്തില്‍ നടന്നത്. “മൈദയെ അറിയുക, മൈദയ്ക്കെതിരെ പോരാടുക” എന്ന പേരിലുള്ള ഈ ലഘുലേഖയിലെ വിവരങ്ങള്‍ അപകടകരവും അബദ്ധ ജഡിലവുമാണ് എന്നതാണ് ഇത് സംബന്ധിച്ച് ഒരു മലയാളം വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരിക്കുന്നത്. അസംബന്ധങ്ങളെഴുതി ജനസമൂഹത്തില്‍ ഭീതി പരത്താനാണ് ‘പ്രകൃതി ജീവനം’ എന്ന ലേബലില്‍ ഇറങ്ങുന്ന ഇത്തരം പ്രചാരണങ്ങള്‍ ശ്രമിക്കുന്നത് എന്ന് ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു. ലേഖനം പൂര്‍ണ രൂപത്തില്‍ ഇവിടെ വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

അപമര്യാദയായി സഭയില്‍ പെരുമാറിയതിനു കൃഷി മന്ത്രി ഖേദം പ്രകടിപ്പിച്ചു

October 18th, 2011
kerala-assembly-epathram
തിരുവനന്തപുരം: വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടുന്ന നിയമസഭയില്‍ ഡസ്കില്‍ കാലുകയറ്റിവച്ച് നിന്നതിനു കൃഷിമന്ത്രി കെ.പി.മോഹനന്‍ സ്പീക്കറോട് ഖേദം പ്രകടിപ്പിച്ചു. മന്ത്രിയുടെ ഖേദപ്രകടനത്തെ തുടര്‍ന്ന് മറ്റു നടപടികളിലേക്ക് കടന്നില്ല. ഇന്നലെ സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷത്തിന്റെ വെല്ലുവിളികള്‍ക്കിടെയാണ്  മന്ത്രി ഡസ്കില്‍ കാല്‍ കയറ്റി വച്ചത്. ഇതു ശ്രദ്ധയില്‍ പെട്ട വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉടനെ ഇടപെട്ട് കെ.പി.മോഹനനെ ശാന്തനാക്കുകയായിരുന്നു.
മന്ത്രിയുടെ പെരുമാറ്റത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. കൂടാതെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഈ രംഗങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന്  ഇന്നു രാവിലെ  മന്ത്രിയെ സ്പീക്കര്‍ തന്റെ ചേമ്പറിലേക്ക് വിളിപ്പിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തില്‍ പെട്ടെന്നുണ്ടായ പ്രകോപനമാണ് അത്തരത്തില്‍ പെരുമാറാനിടവന്നതെന്നും മന്ത്രി കെ.പി മോഹനന്‍ സ്പീക്കറോട് വിശദീകരിച്ചു. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി  എഴുതി നല്‍കുകയും ചെയ്തു.
ഇന്നലെ സി.പി.എം നേതാവ് കടകം പള്ളി സുരേന്ദ്രന്‍ സഭയില്‍ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എം.എല്‍.എ മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുവാന്‍ എത്തിയതും വിവാദമായിരുന്നു. അംഗമല്ലാത്ത താന്‍ സഭയുടെ നടുത്തളത്തില്‍ പ്രവേശിച്ചത് ഓര്‍ക്കാതെ ആണെന്നും അത് മനപൂര്‍വ്വമല്ലെന്നും കടകം പള്ളി സുരേന്ദ്രന്‍ സ്പീക്കറെ അറിയിച്ചു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ അദ്ദേഹത്തിനെതിരെ മറ്റു നടപടികള്‍ വേണ്ടെന്ന് വെച്ചു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on അപമര്യാദയായി സഭയില്‍ പെരുമാറിയതിനു കൃഷി മന്ത്രി ഖേദം പ്രകടിപ്പിച്ചു

ബിവറേജ് ഔട്ട്‌ലെറ്റ് നിര്‍ത്തുന്നതിനെതിരെ മദ്യപരുടെ സമരം

October 16th, 2011
KSBC-epathram
ആലപ്പുഴ: ചരിത്രത്തില്‍ ഇടം പിടിച്ച നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആലപ്പുഴ ഇന്ന് മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനു കൂടെ സാക്ഷ്യം വഹിച്ചു.ആലപ്പുഴ മാമ്മൂട്ടിലെ ബിവറേജ് ഔട്‌ലെറ്റ് അടച്ചു പൂട്ടുന്നതിനെതിരെ മദ്യപര്‍ നടത്തിയ സമരം. ആരംഭിച്ച് അധികം കഴിയും മുമ്പ് തന്നെ സമരം വിജയിക്കുകയും ചെയ്തു. പ്രദേശത്തെ കുടിയന്മാരുടെ പ്രധാന ആശ്രയമായിരുന്ന ബീവറേജ് ഔട്ട് ലെറ്റ് കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു. അടച്ചു പൂട്ടിയ സ്ഥാപനത്തില്‍ നിന്നും  ഉണ്ടായിരുന്ന സ്റ്റോക്ക് കൊണ്ടു പൊകുവാന്‍ വാഹനവുമായി ഇന്നു രാവിലെ ചില ഉദ്യോഗസ്ഥര്‍ എത്തി. സ്ഥാപനം തുറന്നതാണെന്ന് കരുതി പ്രദേശത്തെ മദ്യപര്‍ എത്തി എന്നാല്‍ തങ്ങള്‍ അവിടെ ഉള്ള സ്റ്റോക്ക് കൊണ്ടു പോകുവാന്‍ എത്തിയതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ മദ്യപര്‍ മുദ്രാവാക്യം വിളികളുമായി ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിഷേധ സമരക്കാരില്‍ ഒരാള്‍ ഇതിനിടയില്‍ മദ്യക്കുപ്പികള്‍ കൊണ്ടു പോകാനായി എത്തിയ ലോറിയുടെ ടയറുകള്‍ക്കിടയില്‍ പ്ലക്കാഡുമായി കുത്തിയിരുന്നു. പ്രശ്നം രൂക്ഷമായതോടെ ബിവറേജ് കോര്‍പ്പറേഷന്‍ എം.ഡി. ഇടപെടുകയും തല്‍ക്കാലം സ്ഥാപനം അടച്ചു പൂട്ടേണ്ട എന്ന് തീരുമാനിക്കുകയുമായിരുന്നു. മദ്യവിരുദ്ധ സമിതി കളുടെ  നിരവധി സമരം കണ്ടിട്ടുള്ള ആലപ്പുഴക്കാര്‍ക്ക് മദ്യപന്മാരുടെ സമരം തികച്ചു പുതുമയാര്‍ന്നതായി. അസംഘടിതരായിരുന്നിട്ടും ഒരു സമരം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രദേശത്തെ മദ്യപാനികള്‍. പുഷ്കരന്‍, ലാലിച്ചന്‍ തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on ബിവറേജ് ഔട്ട്‌ലെറ്റ് നിര്‍ത്തുന്നതിനെതിരെ മദ്യപരുടെ സമരം

വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് വെടിവെപ്പ്

October 10th, 2011

kerala-police-lathi-charge-epathram

കോഴിക്കോട് : നിര്‍മ്മല്‍ മാധവിന് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിനു മുമ്പില്‍ പോലീസും എസ്. എഫ്. ഐ. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുവാന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണപിള്ള സര്‍വ്വീസ് റിവോള്‍‌വറില്‍ നിന്നും നാലു റൌണ്ട് വെടി വെക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെപ്പ് സംബന്ധിച്ച് താഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരിക്കേറ്റ പോലീസുകാരെ ആസ്പത്രിയില്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തകരെ പിരിച്ചു വിടുവാനാണ് വെടി വെച്ചതെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഘര്‍ഷത്തില്‍ എസ്. എഫ്. ഐ. സംസ്ഥാന സെക്രട്ടറി പി. ബിജുവിന് തലക്ക് സാരമായ പരിക്കേറ്റു. ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ. കെ. പ്രവീണിനു കല്ലേറില്‍ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോടും തിരുവനന്തപുരത്തും എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സംഭവത്തില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് വെടി വെച്ചത് വിദ്യാര്‍ഥികളെ അപായ പ്പെടുത്തുവാനാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. വെടി വെച്ച ഉദ്യോഗസ്ഥ നെതിരെ നടപടി യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കായം കുളത്ത് അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി

September 26th, 2011
കായംകുളം: കായം‌കുളത്ത് അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കു പറ്റി. അഞ്ചുപേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ബംഗാളില്‍ നിന്നുമുള്ള ധാരാളം തൊഴിലാളികള്‍ ഈ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റേഷന്‍ കട നടത്തുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയത് ബംഗാളില്‍ നിന്നുമുള്ളവര്‍ ആണോ എന്ന സംശയത്തെ തുടര്‍ന്ന് അവര്‍ താമസിക്കുന്ന സ്ഥലത്ത് നാട്ടുകാര്‍ അന്വേഷിക്കുവാന്‍ ചെന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ എത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി സംഘട്ടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ വന്‍ തോതില്‍ തമ്പടിക്കുന്നത് പ്രദേശ വാസികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായ പരാതി വര്‍ദ്ധിച്ചു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

98 of 1091020979899»|

« Previous Page« Previous « ഒക്ടോബര്‍ മുതല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും
Next »Next Page » പാര്‍വ്വതി പുത്തനാര്‍ വീണ്ടും കുരുന്നു ജീവനുകള്‍ കവര്‍ന്നു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine