മുല്ലപ്പെരിയാര്‍ പ്രശ്നം: അതിര്‍ത്തിയില്‍ സംഘര്‍ഷം

December 6th, 2011

mullapperiyar controversy - kumali-epathram

കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തെ ചൊല്ലി കേരളം-തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ സംഘര്‍ഷം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് വന്ന വാഹനങ്ങള്‍ തടഞ്ഞതാണ് സംഘര്‍ത്തിനിടയായത്. കുമളിയിലും കമ്പംമെട്ടിലും ഇടുക്കി ജില്ലാ കളക്ടര്‍ മൂന്നുദിവസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ കുമളി ചെക്ക്‌പോസ്റ്റിനടുത്ത് സംസ്ഥാനാതിര്‍ത്തിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശക്തമായ കല്ലേറുനടത്തി. കുമളി കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റേഷനടുത്ത് മലയാളിയുടെ ഹോട്ടല്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ കേരള റജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ ചില്ലുകള്‍ തല്ലിത്തക്കുകയും ചെയ്തു. ഇതിനിടെ ചെക്ക്‌പോസ്റ്റ് കടന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള ഇരുനൂറോളം പേര്‍ ആയുധങ്ങളുമായി കുമളിയിലെത്തി. ഇതില്‍ അറുപതിലധികംപേര്‍ ബൈക്കിലാണെത്തിയത്.

വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ കേരളാതിര്‍ത്തിയില്‍ തടിച്ചുകൂടി. ഇവരുടെ ശക്തമായ കല്ലേറില്‍ തമിഴ്‌നാട്ടില്‍നിന്നുവന്നവര്‍ പിന്‍മാറി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് കുമളിയിലെ കടകള്‍ മുഴുവന്‍ അടച്ചു. തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും മലയാളികളുടെ വാഹനങ്ങള്‍ കുടുങ്ങിക്കിടപ്പാണ്‌. കമ്പം, ഗൂഡല്ലൂര്‍ പ്രദേശങ്ങളില്‍ മലയാളികള്‍ വ്യാപക അക്രമത്തിനിരയായി.

വിവിധ തമിഴ്‌സംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ വൈകീട്ട് കേരളാതിര്‍ത്തിയില്‍ കുമളിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഗൂഡല്ലൂരിലും ലോവര്‍ ക്യാമ്പിലും പോലീസ് ഇവരെ തടഞ്ഞു. ഈ സംഘത്തില്‍ നിന്നുള്ളവരാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ചെക്ക്‌പോസ്റ്റില്‍വന്ന് കല്ലെറിഞ്ഞത്. രാത്രി വൈകിയും കുമളിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കട്ടപ്പനയിലെ തമിഴ്‌ വ്യാപാര സ്‌ഥാപനങ്ങള്‍ക്കു നേരേ കല്ലേറുണ്ടായി. പലയിടങ്ങളിലും നാട്ടുകാര്‍ തമിഴ്‌നാട്ടുകാരായ ആളുകളെ തേടിപ്പിടിച്ച്‌ ഭീഷണി മുഴക്കി. സംഭവത്തെത്തുടര്‍ന്ന്‌ കമ്പംമെട്ട്‌, കുമളി എന്നിവിടങ്ങളിലുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്

December 3rd, 2011

PC George-epathram

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്കെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രംഗത്ത്‌ വന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഹൈക്കോടതിയില്‍ പരാമര്‍ശം നടത്തിയ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണന്നും, അഡ്വക്കേറ്റ് ജനറല്‍ വെറും പൊട്ടനും തൊപ്പിയാനുമാണെന്നും പി.സി.ജോര്‍ജ് പരിഹസിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പും ജനങ്ങളുടെ ആശങ്കയും തമ്മില്‍ ഒരു ബന്ധമില്ലെന്നും ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാമിന് വെള്ളം താങ്ങാനാവുമെന്നും, അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയിലെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനെതിരെ ഭരണ കക്ഷിയിലെ തന്നെ പല പ്രമുഖരും രംഗത്ത്‌ വന്നിരുന്നു.
എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കാരിന്‍റെ അഭിപ്രായം അതേപടി കോടതിയില്‍ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിനാല്‍ താന്‍ തെറ്റുകാരനല്ലെന്നും ഇതിന്‍റെ പേരില്‍ രാജിവെച്ചു പോകില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി വ്യക്തമാക്കി.

-

വായിക്കുക: , , ,

Comments Off on അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്

ബിജിമോളെ ആശുപത്രിയിലേക്ക് മാറ്റി

December 2nd, 2011

വണ്ടിപ്പെരിയാര്: മുല്ലപ്പെരിയാര്‍ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന ഇ എസ് ബിജിമോള്‍ എം എല്‍ എയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. ഇവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് അറസ്റ്റ്.

-

വായിക്കുക: , , ,

Comments Off on ബിജിമോളെ ആശുപത്രിയിലേക്ക് മാറ്റി

തമിഴ്‌നാട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു.

December 2nd, 2011

മധുര: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. വൈക്കോയുടെ നേതൃത്വത്തിലുള്ള എ. ഡി. എം. കെയുടെ അഭിഭാഷകര്‍ മധുരയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു. കോയമ്പത്തൂരില്‍ ദ്രാവിഡ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍ കെ. എസ്. ആര്‍. ടി. സി ബസ്സ്‌ തടഞ്ഞു നിറുത്തി കരിങ്കൊടി കാട്ടി. കൂടാതെ എ. ഡി. എം കെയും, ഡി. എം. കെയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രകോപനപരമായ ആരോപണങ്ങളുമായി വൈക്കോയുടെ നേതൃത്വത്തിലുള്ള എ. ഡി. എം. കെയാണ് പ്രതിഷേധത്തില്‍ ശക്തമായി രംഗത്തുള്ളത്.

-

വായിക്കുക: , ,

1 അഭിപ്രായം »

ഉമ്മന്‍ ചാണ്ടിയ്ക്ക് ദേശാഭിമാനി നഷ്ടപരിഹാരം നല്‍കണം

November 29th, 2011

oommen-chandy-epathram

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പി. കരുണാകരന്‍ എം. പി. എന്നിവര്‍ ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിനെതിരെ സി. പി. എം. മുഖപത്രമായ ദേശാഭിമനിയില്‍ 2001 ഡിസംബര്‍ 30നു ‘കോഴിക്കോഴ: ഉമ്മന്‍ ചാണ്ടിക്കും പങ്ക് ‘ എന്ന തലക്കെട്ടില്‍ വന്ന അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസിലാണ് കോടതി വിധി. 1,10,000 രൂപ നഷ്ടപരിഹാരവും അതിന്റെ ആറു ശതമാനം പലിശയും നല്കാനാണ് അഡീഷനല്‍ ജില്ലാ കോടതിയുടെ വിധി. നഷ്ടപരിഹാരം നല്‍കണമെന്ന സബ്‌കോടതി വിധിക്കെതിരെ വി. എസും മറ്റും സമര്‍പ്പിച്ച അപ്പില്‍ തള്ളിയാണ് അഡീഷനല്‍ ജില്ലാ കോടതിയുടെ ഈ വിധി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രധാനമന്ത്രി ഇച്ഛാശക്തിയോടെ ഇടപെടണം : സി. കെ. ചന്ദ്രപ്പന്‍
Next »Next Page » ഡാം നിര്‍മ്മിക്കാനുള്ള പണം ഞങ്ങള്‍ കണ്ടെത്തും: വി എസ് »



  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine