മിനി വിമാനത്താവളം സ്ഥലമെടുപ്പ്; വയനാട്ടില്‍ പ്രതിഷേധം ശക്തം

November 24th, 2011

wyanad-epathram

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന എയര്‍ സ്ട്രിപ്പിനുള്ള സ്ഥലമെടുപ്പുമായി പ്രധിഷേധം ശക്തമാകുന്നു. മാതമംഗലം, നമ്പിക്കൊല്ലി പ്രദേശത്ത് ഏറെ പാരിസ്ഥിതിക പ്രശനങ്ങള്‍ക്ക് വഴിവെക്കുന്ന ഈ പദ്ധതിക്കെതിരെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് നമ്പിക്കൊല്ലിവയല്‍ അടക്കമുള്ള പ്രദേശങ്ങള്‍, ഇവിടെയാണ് വിമാനത്താവളത്തിന് വേണ്ടി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സുഗന്ധ-നാടന്‍ നെല്ലിനങ്ങള്‍ പതിവായി കൃഷിചെയ്യുന്ന വയനാട്ടിലെ ഏറ്റവും പ്രമുഖ നെല്ലുല്‍പാദന കേന്ദ്രമാണിത്. കൂടാതെ ഈ പാടശേഖരത്തോട് ചേര്‍ന്നു കിടക്കുന്ന ചിറക്കമ്പം, തിണ്ണൂര്‍, തേലമ്പറ്റ, മാതമംഗലം, ബിച്ചാരം തുടങ്ങിയ പ്രദേശങ്ങളും വിമാനത്താവളത്തിന് വേണ്ടി ഒഴിപ്പിക്കപ്പെടും. 250 ഏക്കര്‍ സ്ഥലമാണ് ആകെ വേണ്ടത്. മാതമംഗലം മുതല്‍ നമ്പിക്കൊല്ലി വരെ രണ്ടര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ഇരുപ്പൂവയലിലേക്ക് തിണ്ണൂര്‍, തേലമ്പറ്റ, ചിറക്കമ്പം, ബിച്ചാരം കുന്നുകള്‍ ഇടിച്ചുനിരത്തി വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താനാണ് നീക്കം. ഇരുപ്പൂ പാടത്തേക്ക് കുന്നുകള്‍ ഒന്നടങ്കം ഇടിച്ചു നിരത്തുമ്പോഴുണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഘാതവും കണക്കിലെടുത്ത് പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് മാതമംഗലത്ത് ചേര്‍ന്ന പതിയ സമുദായ ജനറല്‍ ബോഡി യോഗത്തില്‍ പദ്ധതിയില്‍ നിന്നും മാതമംഗലം, നമ്പിക്കൊല്ലി പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപെട്ടു. പതിയ സമുദായ പ്രസിഡന്‍റ് സി.എന്‍. വേലായുധന്‍റെ അധ്യക്ഷനായിരുന്നു. ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. നൂല്‍പുഴ പഞ്ചായത്തിലെ മാതമംഗലം, നമ്പിക്കൊല്ലി പ്രദേശങ്ങള്‍ വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കരുതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആവേത്താന്‍ സുരേന്ദ്രന്‍ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഏറ്റെടുക്കല്‍ നടപടിയുമായി മുമ്പോട്ടുപോയാല്‍ മുന്നൂറില്‍പരം കുടുംബങ്ങളിലായി ആകെ രണ്ടായിരത്തോളം മാത്രം ജനസംഖ്യയുള്ള പതിയ സമുദായത്തിലെ പകുതിയിലധികം ആളുകള്‍ കുടിയൊഴിയേണ്ടിവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പതിയ സമൂഹമാണ് ഇവര്‍. ജനകീയ മുന്നേറ്റത്തിലൂടെ പദ്ധതി തടയുമെന്നും അദ്ദേഹം അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ലപെരിയാറില്‍ പുതിയ ഡാം ഉടനെ വേണം: മന്ത്രി പി. ജെ. ജോസഫ്‌

November 23rd, 2011

MULLAPERIYAR_DAM_epathram

തിരുവനന്തപുരം: മുല്ലപെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കാല താമസം ഒഴിവാക്കണമെന്ന് ജലസേചന വകുപ്പ്‌ മന്ത്രി പി. ജെ. ജോസഫ്‌ പറഞ്ഞു. 30 ലക്ഷ ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം അതീവ ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാകാന്‍ വിഷയം പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും, ഈ വിഷയത്തില്‍ ദേശീയ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാട്‌ വ്യക്തമാക്കണമെന്നും പി. ജെ. ജോസഫ്‌ ആവശ്യപ്പെട്ടു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തച്ചങ്കരി മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡി; ഡി.ജി.പിയുടെ ശിപാര്‍ശ വിവാദത്തില്‍

November 19th, 2011

tomin-thachenkary-epathram

തിരുവനന്തപുരം: കുറ്റാരോപിതനായ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡിയാക്കിയതും എ.ഡി.ജി.പിയായി സ്‌ഥാനക്കയറ്റം നല്‍കാനുളള ഡി.ജി.പിയുടെ ശിപാര്‍ശയും വിവാദത്തില്‍. സര്‍വീസില്‍ തിരിച്ചെടുത്ത ശേഷം തസ്തിക നല്‍കിയിരുന്നില്ല. സര്‍വീസില്‍ തിരിച്ചെടുത്തത് തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ശക്ത മായ എതിര്‍പ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. കുറ്റാരോപിതനായ തച്ചങ്കരിയെ ഒരുകാരണവശാലും എ.ഡി.ജി.പിയായി പ്രമോട്ട്‌ ചെയ്യരുതെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. “തച്ചങ്കരിക്ക്‌ നിയമനം നല്‍കിയതു ശരിയായില്ല. കളങ്കിത ഉദ്യോഗസ്‌ഥനെന്ന പേരു വീണ ഉദ്യോഗസ്‌ഥനാണ്‌ ടോമിന്‍ തച്ചങ്കരിയെന്ന്‌” സുധീരന്‍ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍ എം എം മാത്യു രാജിവെച്ചു

November 17th, 2011

മൂന്നാര്‍: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രി കെ എം മാണിയുടെ ബന്ധുകൂടിയായ   മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍ എം എം മാത്യു രാജിവെച്ചു. പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍, ഇടുക്കി ഡി. സി. സി. റോയ്‌. കെ. പൌലോസ്‌ എന്നിവര്‍ ഈ നിയമനത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തെ നിയമിച്ചത് കോഴിക്ക് കുറുക്കന്റെ കാവല്‍ ഏര്‍പ്പെടുത്തിയതിന്‌ തുല്യമാണെന്നാണ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചത്. റിസോര്‍ട്ട്‌ ഉടമകള്‍ക്കുവേണ്ടി മുമ്പ്‌ കോടതിയില്‍ ഹാജരായിട്ടുള്ള മാത്യുവിന്‌ ചിത്തിരപുരത്ത്‌ സ്വന്തമായി റിസോര്‍ട്ടുമുണ്ടെന്ന് ഒര‌ു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവാദം കൊഴുത്തത്. എന്നാല്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവന്നതെന്നും ചിത്തിരപുരത്ത് തന്റെ പേരില്‍ റിസോര്‍ട്ടില്ലെന്നും മാത്യു പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയില്‍മോചിതനായ ജയരാജന് ഉജ്ജ്വല സ്വീകരണം

November 17th, 2011
jayarajan-epathram
തിരുവനന്തപുരം:  സുപ്രീം കോടതി  ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം.വി ജയരാജന് സി. പി. എം പ്രവര്‍ത്തകര്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഏതാനും ദിവസങ്ങളായി പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന ജയരാജന്‍. ഇന്ന് വൈകീട്ട് നാലുമണിയ്ക്ക് ശേഷം പൂജപ്പുരജയിലില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ജയരാജനെ നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ നൂറുകണക്കിനു പേര്‍ മുദ്രാവാക്യം വിളികളോടെ വരവേറ്റു. തുടര്‍ന്ന് അദ്ദേഹം അവിടെ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. തനിക്കും തെറ്റു പറ്റാമെന്നും അതു തിരുത്തേണ്ടത് ജനമാണെന്നും ജയരാജന്‍ പറഞ്ഞു. പാതയോരത്ത് പ്രകടനം നടത്തുന്നത് ജുഡീഷ്യറിക്കെതിരല്ലെന്നും ജനം തെരുവില്‍ സമരം നടത്തുന്നത് സാധാരണമാണെന്നും സൂചിപ്പിച്ച ജയരാജന്‍. ലോകം തന്നെ ഉറ്റുനോക്കുന്ന അമേരിക്കയിലെ വോള്‍സ്‌ട്രീറ്റ് പ്രക്ഷോഭത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. നീതിക്കായുള്ള തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ ജഡ്‌ജിമാര്‍ക്കെതിരെ ശുംഭന്‍ എന്ന വാക്ക് പ്രയോഗിച്ചതാണ് ജയരാജന്റെ പേരില്‍ കോടതിയക്ഷ്യ കേസെടുക്കുവാന്‍ കാരണമായത്. കേസില്‍ ജയരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ ആറുമാസം തടവിനും രണ്ടായിരം രൂപ പിഴയടക്കുവാനും ശിക്ഷിക്കുകയായിരുന്നു. ജയരാജനെ പൂജപ്പുര ജയിലിലേക്ക് അയച്ചു. ജാമ്യം ലഭിക്കുവാനായി ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതിയുടെ ചില നിലപാടുകളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജയരാജനു ജാമ്യം അനുവച്ച സുപ്രീം കോട്ടതി 10000 രൂപ ജാമ്യത്തുകയായും 2000 രൂപ പിഴയും ഒടുക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജയരാജന്റെ അഭിഭാഷകന്‍ ഹൈക്കോടതി രജിസ്ട്രാറുടെ മുമ്പാകെ സുപ്രീംകോടതിയുടെ വിധിയുടെ പകര്‍പ്പ് ഹാജരാക്കുകയും കോടതി നിര്‍ദ്ദേശിച്ച ജാമ്യത്തുകയും പിഴയും അടക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി റിലീസിങ്ങ് ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ഇതു കൈപ്പറ്റിയ ജയില്‍ അധികൃതര്‍  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ജയരാജന്‍ മോചിതനായത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « കെ. വി. അബ്ദുല്‍ ഖാദറിന് എതിരായ തെരഞ്ഞെടുപ്പ് ഹരജി തള്ളി
Next »Next Page » മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍ എം എം മാത്യു രാജിവെച്ചു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine