ദയാ ബായി നിരാഹാര സമരം അവസാനിപ്പിച്ചു

October 19th, 2022

social-worker-daya-bai-ePathram
എൻഡോസൾഫാൻ വിഷയത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായി നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു എന്നിവർ ജനറൽ ആശുപത്രിയിൽ എത്തി ദയാ ബായിയെ കണ്ടു. ഇരു മന്ത്രിമാരും ചേർന്ന് വെള്ളം നൽകിയാണ് സമരം അവസാനിപ്പിച്ചത്.

എൻഡോസൾഫാൻ ദുരിതബാധിതരോടും അവരുടെ കുടുംബ ത്തോടും അനുഭാവ പൂർണ്ണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത് എന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിതരുമായി ബന്ധ പ്പെട്ടുള്ള വ്യക്തമായ ചർച്ചകളാണ് നടത്തിയത്. അതവർക്ക് രേഖാ മൂലം നൽകി. അതിൽ ചില അവ്യക്തകൾ ഉണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ സമര സമിതി യുമായും ദയാ ബായിയു മായും ആശയ വിനിമയം നടത്തി. അതിന്‍റെ  അടിസ്ഥാന ത്തില്‍ ചർച്ച ചെയ്ത കാര്യങ്ങൾ തന്നെ കൂടുതൽ വ്യക്തത വരുത്തി നൽകിയിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.  PRD

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാനസിക ആരോഗ്യം ഉറപ്പാക്കാൻ ‘ടെലി മനസ്’

October 10th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : മാനസിക പ്രശ്നങ്ങൾക്കും വിഷമതകൾക്കും സംശയ നിവാരണത്തിനും ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസിക ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ടെലി മനസ്’ ഓൺ ലൈൻ സംവിധാനം ഉടൻ നിലവിൽ വരും എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ്.

20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റ് ഉൾപ്പടെ യുള്ള മാനസിക ആരോഗ്യ പ്രവർത്തകരെയും ഇതിനായി നിയോഗിക്കും. മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും നേരിട്ടുളള സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തി എന്നും മന്ത്രി വ്യക്തമാക്കി.

‘എല്ലാവരുടേയും മാനസിക ആരോഗ്യത്തിനും സൗഖ്യ ത്തിനും ആഗോള മുൻഗണന നൽകുക’ എന്നതാണ് ഈ വർഷത്തെ മാനസിക ആരോഗ്യ ദിനാചരണത്തിന്‍റെ വിഷയം. ആത്മഹത്യ നിരക്ക് കുറക്കുവാന്‍ ‘ജീവ രക്ഷ’ എന്ന പേരിൽ സംസ്ഥാനം ഒട്ടാകെ ആത്മഹത്യാ പ്രതിരോധ കാമ്പയിൻ ആരംഭിച്ചു.

വിഷമതകൾ അനുഭവിക്കുന്നവരുമായി നിരന്തരം ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, പോലീസുകാർ, ജനപ്രതിനിധി കൾ, മത പുരോഹിതർ എന്നിവർക്ക് ആത്മഹത്യയുടെ അപകട സൂചനകൾ, മാനസിക പ്രഥമ ശുശ്രൂഷ എന്നിവ ഉൾപ്പെടെയുള്ള ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനവും നൽകി വരുന്നുണ്ട്.

ഒക്ടോബർ 10 : ലോക മാനസികാരോഗ്യ ദിനം

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൺസോൾ സാന്ത്വന സംഗമം

January 4th, 2022

chavakkad-console-medical-charitable-trust-ePathram
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പന്ത്രണ്ടാം വാർഷികവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ മുസ്താഖലി ഉല്‍ഘാടനം ചെയ്തു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് സി. കെ. ഹക്കിം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ ഹബീബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൃക്ക രോഗി കൾക്കുള്ള ഡയലൈസറു കളുടെ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രൻ നിർവ്വഹിച്ചു.

പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽ കുമാർ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ, ചാവക്കാട് നഗര സഭാ കൗൺസിലർ കെ. വി. സത്താർ, ചാവക്കാട് മർച്ചന്‍റ് അസ്സോസ്സിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, അഭയം പാലിയേറ്റീവ് ചെയർ പേഴ്‌സൺ മൈമൂന ഹംസ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.

September 18th, 2021

internet-for-every-one-kerala-governments-k-phone-project-ePathram
തൃശ്ശൂര്‍ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകള്‍ ആക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ. അതിനായി എം. എൽ. എ. ഫണ്ട് അനുവദി ക്കും. മണ്ഡലത്തിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായി രുന്നു എൻ. കെ. അക്ബർ എം. എൽ. എ. നാട്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസു കളെയാണ്. അത് കൊണ്ട് തന്നെ ജനകീയ ഇട ങ്ങളിൽ ഒന്നാണ് എന്നതിനാൽ വില്ലേജ് ഓഫീസുകൾ ആധുനീക വത്ക്കരിക്കേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആകെ 15 പട്ടയ ങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 7 സുനാമി പട്ടയ ങ്ങളും 8 റവന്യൂ പട്ടയങ്ങളുമാണ്.

സുനാമി പട്ടയങ്ങൾ മുഴുവനും കടപ്പുറം വില്ലേജിലാണ്. റവന്യു പട്ടയങ്ങൾ നല്‍കിയത് കടിക്കാട് വില്ലേജില്‍ 4, പൂക്കോട് വില്ലേജിൽ 2, ചാവക്കാട്, ഇരിങ്ങപ്പുറം വില്ലേജുകളിൽ ഒന്നു വീതം വിതരണം ചെയ്തു.

ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, ചാവക്കാട് തഹസിൽദാർ എം. സന്ദീപ്, ഡെപ്യൂട്ടി തഹസിൽദാർ എം. ജെ. ജോസഫ് എന്നിവർ സംസാരിച്ചു.

*പബ്ലിക്ക് റിലേഷന്‍  

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഗെയിൽ : നിറവേറ്റിയത് സർക്കാരിന്റെ പ്രധാന വാഗ്ദാനം

January 6th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനമാണ് ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യ മായ തിലൂടെ  നിറവേറ്റപ്പെട്ടത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി – മംഗളൂരു പൈപ്പ് ലൈൻ രാഷ്ട്ര ത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി.

സിറ്റി ഗ്യാസ് വിതരണ ശൃംഖല വ്യാപകം ആക്കുവാൻ വാതക പൈപ്പ് ലൈൻ പൂർത്തീ കരണം സഹായിക്കും. അതു വഴി, ഗാര്‍ഹിക ആവശ്യത്തിനു വേണ്ടിയുള്ള പ്രകൃതി വാതകത്തിന്റെ ലഭ്യത വർദ്ധിക്കും.

ഫാക്ടി ന്റെ വികസന ത്തിനും നിർദിഷ്ട പെട്രോ കെമി ക്കൽസ് പാർക്ക് യാഥാർത്ഥ്യം ആക്കുന്ന തിനും ഈ പദ്ധതി സഹായിക്കും. ഊർജ്ജ രംഗ ത്തും ഇതു വലിയ വികസനം കൊണ്ടു വരും. ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ നിരവധി തടസ്സങ്ങള്‍ ഈ സര്‍ക്കാരിനു മുന്നില്‍ ഉണ്ടായിരുന്നു. ജന ങ്ങളുടെ ആശങ്ക കൾ പരിഹരിച്ചു കൊണ്ടാണ് എല്ലാ തടസ്സങ്ങളും സർക്കാർ മറി കടന്നത്.

450 കിലോ മീറ്റർ നീളമുള്ള കൊച്ചി – മംഗളൂരു പൈപ്പ് ലൈനി ന്റെ 414 കിലോ മീറ്ററും കേരള ത്തിലാണ്. വലിയ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് ചെറിയ പ്രയാസങ്ങൾ നേരിടേണ്ടി വരിക എന്നത് സ്വാഭാവികം തന്നെ യാണ്. എന്നാൽ പ്രയാസങ്ങൾ അവ ഗണിച്ചു കൊണ്ട് ജനങ്ങൾ പദ്ധതി യുമായി സഹകരിച്ചു. കാരണം, കേരള ത്തിന്റെ സമഗ്ര വികസന ത്തിന് ഈ പദ്ധതി അനിവാര്യം എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തു വാന്‍ സംസ്ഥാന സർക്കാരിന് കഴിഞ്ഞു എന്നും ഉല്‍ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കേരള ത്തിൽ സ്ഥിരീകരിച്ചു
Next »Next Page » കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine