Thursday, November 25th, 2010

ഒബാമയെ ശിവനായി ചിത്രീകരിച്ചതില്‍ പ്രതിഷേധം വ്യാപകം

obama-shiva-epathram

വാഷിംഗ്ടണ്‍ : ന്യൂസ് വീക്കിന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ കവര്‍ പേജില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമയെ ശിവനായി ചിത്രീകരിച്ചതില്‍ പ്രതിഷേധം വ്യാപകമാവുന്നു. അമേരിക്കയിലെ ഇന്ത്യാക്കാര്‍ക്ക്‌ പുറമേ ശ്രീലങ്കയില്‍ നിന്നും മലേഷ്യയില്‍ നിന്നും ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നു. ചിത്രത്തിന് ഗോഡ്‌ ഓഫ് ആള്‍ തിംഗ്സ് (God of all things) എന്ന തലവാചകവും നല്‍കിയിട്ടുണ്ട്. പല കൈകളിലായി ഭവന നിര്‍മ്മാണം, സമ്പദ്‌ ഘടന, ലോകം, ആരോഗ്യം, സമാധാനം എന്നിങ്ങനെ വ്യത്യസ്ത കാര്യങ്ങള്‍ എടുത്തു പിടിച്ച് താണ്ഡവമാടുന്ന ശിവന്റെ രൂപത്തിലാണ് ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞു തിരികെ അമേരിക്കയില്‍ എത്തിയ ഒബാമയെ ന്യൂസ് വീക്കിന്റെ കവര്‍ പേജില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആധുനിക കാലത്തെ പ്രസിഡണ്ട് പദം ഒരാള്‍ക്ക്‌ കൈകാര്യം ചെയ്യാവുന്നതിലും സങ്കീര്‍ണ്ണമാണ് എന്ന ഒരു അടിക്കുറിപ്പും ഉണ്ട്.

obama-shiva-newsweek-epathram

ഹിന്ദുക്കള്‍ ആരാധിക്കുന്ന ദേവനായ ശിവനെ നിരുത്തരവാദപരമായി ചിത്രീകരിച്ച ന്യൂസ് വീക്ക്‌ ഈ വിഷയത്തില്‍ എത്രയും വേഗം ഒരു വിശദീകരണക്കുറിപ്പ് ഇറക്കണം എന്ന് അമേരിക്കയിലെ യൂനിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം എന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ രാജന്‍ സെഡ്‌ പറഞ്ഞു.

ലോകമെമ്പാടുമുള്ള ഹിന്ദു മതസ്ഥരോട് ന്യൂസ് വീക്ക്‌ മാപ്പ് പറയുകയും നവംബര്‍ 22 ന് പുറത്തിറങ്ങിയ വിവാദ ലക്കം വിപണിയില്‍ നിന്നും പിന്‍വലിക്കണം എന്നും ശ്രീലങ്കയിലെ സിലോണ്‍ ഹിന്ദു കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി കന്തയ്യ നീലകണ്ഠന്‍ ആവശ്യപ്പെട്ടു.

ന്യൂസ് വീക്ക്‌ മലേഷ്യയില്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു മലേഷ്യ ഹിന്ദു സംഘവും രംഗത്ത്‌ വന്നിട്ടുണ്ട്.

മഹത്തായ ഒരു പാരമ്പര്യത്തിന്റെ വിശാലമായ അടിത്തറയില്‍ നില കൊള്ളുന്ന ഹിന്ദു സംസ്കാരത്തെ വ്യവസ്ഥാപിത മതങ്ങളുടെ ചട്ടക്കൂടിലേക്ക് ഒതുക്കി സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ ലോക വ്യാപകമാവുന്നതിന്റെ സൂചനയാണ് ഇത്തരം പ്രതിഷേധങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • രണ്ട് വർഷത്തെ ഭരണനേട്ടങ്ങൾ രണ്ട് മിനിറ്റിൽ: വീണ്ടും വൈറലായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ
 • ഇന്ത്യയെ പിന്തുണക്കുന്ന രാജ്യ ങ്ങൾക്ക് നേരെ മിസൈൽ ആക്രമണം : പാക് മന്ത്രി യുടേ ഭീഷണി
 • സൗദിയുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്; നരേന്ദ്ര മോദി
 • ഇന്ത്യൻ വംശജനും പത്നിക്കും സാമ്പത്തിക ശാസ്ത്ര നോബല്‍ സമ്മാനം
 • വെള്ളത്തിലും കരയിലും ജീവിക്കുന്ന മത്സ്യത്തെ കൊന്നു കളയുക : ജോര്‍ജ്ജിയന്‍ അധികൃതര്‍
 • സമാധാനത്തിനുള്ള നോബല്‍ സമ്മാനം എത്യോപ്യന്‍ പ്രധാന മന്ത്രിക്ക്
 • വൈദ്യ ശാസ്ത്ര രംഗത്തെ നോബല്‍ സമ്മാനം മൂന്ന് ഗവേഷ കര്‍ക്ക്
 • ഐക്യരാഷ്ട്ര സഭ സാമ്പത്തിക പ്രതി സന്ധി യില്‍ : അന്റോണിയോ ഗുട്ടെറസ്
 • തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുടെ പങ്കാളിയായത് പാകിസ്ഥാന്‍റെ മണ്ടത്തരം: ഇമ്രാന്‍ ഖാന്‍
 • പാക്കിസ്ഥാൻ ആക്രമി ക്കുവാൻ മന്‍ മോഹന്‍ സിംഗ് പദ്ധതിയിട്ടിരുന്നു : ഡേവിഡ് കാമറോണ്‍
 • ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്
 • ജമ്മു കശ്മീ‍ർ വിഭജനത്തിനെതിരെ നിലപാടെടുത്ത് ചൈന
 • ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി
 • സൗദി അറേബ്യ യിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും : അമേരിക്ക
 • അമേരിക്കയില്‍ 57 കാരനെ വളര്‍ത്തു നായ്ക്കള്‍ തിന്നു
 • കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം
 • ടുണീഷ്യയിൽ പൊതു സ്ഥാപന ങ്ങളിൽ മുഖാവരണം നിരോധിച്ചു
 • അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേല്‍ അര മണിക്കൂറിനകം ഇല്ലാതാവും : മുന്നറി യിപ്പു മായി ഇറാന്‍
 • ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്
 • ഇറാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് ട്രംപിന്റെ അനുമതി • ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...
  യു.എസില്‍ സ്‌റ്റോപ്പ് ഓണ്...
  മന്‍മോഹന്‍ സിംഗ് തന്റെ ഉറ...
  കപ്പല്‍ ദുരന്തം : കാണാതായ...
  280 പ്രാവശ്യം പീഡനം നടത്ത...
  മൃതദേഹങ്ങളെ അപമാനിച്ച അമേ...
  ഇറാന്‍ ജനതയ്ക്ക് എല്ലാ വി...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine