പരദേശി എന്ന ബ്ലോഗര്‍ അന്തരിച്ചു

May 4th, 2008

തിരുവനന്തപുരം സ്വദേശിയായ മനോജ് പ്രഭാകര്‍ 1993 മുതല്‍ പ്രവാസ ജീവിതം നയിച്ചു പോരുന്ന വ്യക്തിയായിരുന്നു. ഖത്തറില്‍ കുടുംബ സമേതം താമസിച്ചു വരുന്ന മനോജ് വീട്ടിലെ ചില ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോയപ്പോള്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മുപ്പത്തൊമ്പത് വയസ്സായിരുന്നു. ദോഹയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.എച്ച് .ഡി.യില്‍ സീനിയര്‍ പ്രൊജക്റ്റ്സ് മാനേജരായിരുന്നു അന്തരിച്ച മനോജ്. ഭാര്യ വിന്നിയും രണ്ടു കുട്ടികളും ഉണ്ട്. പ്രകൃതിയെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന മനോജ് സ്വന്തം ബ്ലോഗില്‍ തന്‍റേതായ ഒരു ശൈലി കണ്ടെത്താന്‍ തുടങ്ങിയതായിരുന്നു. ജോലി തിരക്കിനിടയിലും ബ്ലോഗില്‍ സമയം കണ്ടെത്താനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മനോജ് ശ്രമിച്ചിരുന്നു. അനാഥമായി പോയ മനോജിന്റെ ബ്ലോഗ് – http://paradesy.blogspot.com/

സ്നേഹത്തിന്‍റേയും ആത്മാര്‍ത്ഥയുടേയും വരികള്‍ എഴുതി അവസാനിപ്പിച്ചാണ് മനോജ് എന്ന പരദേശി നമ്മെ വിട്ട് പോയത്. അദ്ദേഹത്തിന്റെ അവസാന കഥ ഇങ്ങനെ: http://paradesy.blogspot.com/2008/04/blog-post_10.html

കള്ളന്‍…

അവള്‍: നിന്നെ ആരൊ പ്രേമിക്കുന്നുണ്ട്..

അവന്‍: ഏയ്..അങ്ങനെയൊന്നുമില്ല….

അവള്‍: അല്ല നിന്നെ കാണുമ്പോള്‍ അറിയാം..ആരോ നിന്നെ മോഹിക്കുന്നുണ്ട്..

അവന്‍: അതിപ്പോ ഞാന്‍ എങ്ങനെയാ അറിയുക..എന്നെ ആരാ പ്രേമിക്കുന്നതെന്നു..

അവള്‍: അതു എളുപ്പമല്ലേ…നിന്നെ പ്രേമിക്കുന്നവളുടെ കണ്ണു നോക്കിയാല്‍ ഒരു പ്രത്യേക തിളക്കമുണ്ടാവും..

അവന്‍: നിന്റെ ഈ സ്വപ്നം കാണുന്ന കണ്ണുകളുടെ തിളക്കത്തില്‍..ഞാന്‍ വേറെ കണ്ണുകള്‍ കാണാറേയില്ല..

അവള്‍: പോടാ… കള്ളന്‍..

മനോജിന്റെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ട് e പത്രത്തിന്റെ ആദരാഞലികള്‍.

പരദേശി എന്ന ബ്ലോഗറിനെ കുറിച്ച് സ്മിത ആദര്‍ശിന്റെ ഓര്‍മ്മ ക്കുറിപ്പ്:

“മനുവേട്ടന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്ന ആ ഫ്ലാറ്റില്‍ ചെന്നു കയറുമ്പോള്‍ ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരം ആയിരുന്നു. എന്തായിരിക്കും അവിടത്തെ അവസ്ഥ എന്ന്… കണ്ടയുടന്‍ അലറി കരഞ്ഞു കൊണ്ട് വിനി ചേച്ചി പറഞ്ഞു, “എന്റെ മനു ചേട്ടന്‍ എന്നെ വിട്ടു പോയ്കൊണ്ടിരിക്കുകയാ സ്മിതാ, പിടിച്ചിട്ടു കിട്ടുന്നില്ലെന്ന് പറയുന്നു. ഞാനെന്താ ചെയ്യാ? എനിക്ക് പേടിയാകുന്നു. എനിക്കെന്റെ മനു ചേട്ടനെ തരണേ ഗുരുവായൂരപ്പാ..!!!” എന്ത് പറയണം എന്നറിയാതെ നിന്ന ഞാന്‍ കുട്ടികളെ കണ്ടു അമ്പരന്നു. അവര്‍ അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥനയിലാണ്. പൂജാ മുറിയില്‍ വിളക്ക് വച്ചു, മണിയടിച്ചു, എത്തമിട്ടു, നാമങ്ങള്‍ ചൊല്ലി അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥക്കുന്നു. നാലിലും, ഒന്നിലും പഠിക്കുന്ന കുട്ടികള്‍ ഇതില്‍ കൂടുതലായി എന്ത് ചെയ്യാന്‍?”

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Z കാറ്റഗറിയില്‍ ഉള്ള ചില ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പിന്‍വലിച്ചു

May 4th, 2008

ദുബായില്‍, Z കാറ്റഗറിയില്‍ ഉള്ള ചില ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ പിന്‍വലിച്ചതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സീരിയല്‍ നമ്പര്‍ Z-000001 മുതല്‍ സീരിയല്‍ നമ്പര്‍ Z-045925 വരെയുള്ള പാസ്പോര്‍ട്ടുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ഈ സീരിയല്‍ നമ്പറിലുള്ള പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ എത്രയും വേഗം ഇന്ത്യന്‍ നയന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് തിരിച്ച് നല്‍കണമെന്നും പുതിയ പാസ് പോര്‍ട്ട് കൈപ്പറ്റണമെന്നും അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നത് 12 ലക്ഷം പേര്‍

May 3rd, 2008

ഇരുപത് മുതല്‍ അമ്പത് ദശലക്ഷം വരെ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നു. ദോഹ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന അപകടങ്ങള്‍ തടയുന്നതിനുള്ള പ്രഥമ ഗള്‍ഫ് യുവജന സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. പുതിയ നിയമം നടപ്പിലാക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷം ഖത്തറിലുണ്ടാകുന്ന വാഹനാപകടങ്ങള്‍ സംബന്ധിച്ച പ്രബന്ധമവതരിപ്പിച്ച മുഹമ്മദ് അല്‍ ഷമ്മരി എന്ന വിദ്യാര്‍ഥിയാണീ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

റോഡുകളില്‍ ക്യാമറകളും റഡാറുകളും സ്ഥാപിക്കുക വഴി ഖത്തറില്‍ വാഹനാപകടം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ സേനയുടെ ഗതാഗത ബോധവല്‍ക്കരണ വിഭാഗത്തിന്റെ സേവനങ്ങളെ പ്രബന്ധം പ്രശംസിച്ചു.

കുവൈത്തിലെ വിദ്യാര്‍ഥി ഹുസൈന്‍ മനാര്‍ അല്‍സുബയി അവതരിപ്പിച്ച പ്രബന്ധത്തില്‍ വാഹന അപകടങ്ങളില്‍പ്പെട്ടു പരിക്കേല്‍ക്കുന്നവരെ രക്ഷപ്പെടുത്താന്‍ അത്യാധുനിക രീതിയിലുള്ള പ്രത്യേക അത്യാഹിത വിഭാഗം ആരംഭിക്കണമെന്നും പ്രത്യേക ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ മെയിന്‍ റോഡുകളില്‍ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അറുപത് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമെയാണിത്.

ക്യാമറകളും റഡാറുകളും റോഡുകളില്‍ സ്ഥാപിച്ചത് പൊതുജന ദൃഷ്ടിയില്‍ പെടില്ലെങ്കിലും ഡ്രൈവര്‍മാര്‍ അത് സംബന്ധിച്ച് ജാഗരൂകരായിരിക്കണമെന്ന് ട്രാഫിക് ഡയറക്ടര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി മുന്നറിയിപ്പ് നല്കി. പ്രതിവര്‍ഷം യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് അപകടങ്ങള്‍ തടയുന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ചരിത്ര വിജയം

May 2nd, 2008

പതിനാറായിരത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാരെ തൊഴില്‍ രഹിതരാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രവാസി ഡോക്ടര്‍മാര്‍ നടത്തിയ ചെറുത്ത് നില്‍പ്പ് വിജയകരമായി.

ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ കോടതി വിധിക്കെതിരെ സര്‍ക്കാ‍രിന്റെ അപ്പീല്‍ ഹൌസ് ഓഫ് ലോഡ്സ് തള്ളുകയാണുണ്ടായത്.

2006 ഏപ്രിലില്‍ കൊണ്ട് വന്ന വിവാദ നിയമപ്രകാരം യൂറോപ്യന്‍ ഡോക്ടര്‍മാര്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ മറ്റ് രാജ്യക്കാര്‍ക്ക് ജോലി ലഭിക്കുമായിരുന്നുള്ളൂ. മുന്‍ കാല പ്രാബല്യത്തോടെ നടപ്പിലാക്കിയ ഈ നിയമം മൂലം പതിനാറായിരത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കാണ് പൊടുന്നനെ ജോലി ലഭിക്കാത്ത അവസ്ഥ സംജാതമായത്.

തൊഴില്‍ രഹിതരായ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമ്പലങ്ങള്‍ക്കും ഗുരുദ്വാരകള്‍ക്കും മുന്നില്‍ സൌജന്യ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നത് ബ്രിട്ടനില്‍ ഒരു സാധാരണ കാഴ്ച്ചയായ് മാറിയിരുന്നു. ചിലരുടെ ആത്മഹത്യക്കും ഇത് കാരണമായി.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മകളെ തടവില്‍ വച്ചു ബലാത്സംഗം ചെയ്ത പിതാവ് നാസി അതിക്രമത്തിന്റെ ബാക്കിപത്രമെന്ന്

May 2nd, 2008

18 വയസുള്ള സ്വന്തം മകളെ തടവില്‍ വച്ചു 24 വര്‍ഷമായി പതിവായി ബലാത്സംഗം ചെയ്ത 73കാരനായ പിതാവിനെ Austria യില്‍ പോലീസ് പിടികൂടി. ഇതിനിടയില്‍ സ്വന്തം പിതാവായ ജോസഫ് ഫ്രിസ്ലിന്റെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് മകള്‍ എലിസബെത് ജന്മം നല്‍കി. ജനിച്ച ഉടന്‍ മരിച്ച ഒരു കുഞ്ഞിനെ ഇയാള്‍ തീയിലിട്ട് നശിപ്പിച്ചു എന്നും പോലീസ് അറിയിച്ചു.

24 വര്‍ഷമായി സൂര്യപ്രകാശം കാണാത്ത വീടിനടിയിലുള്ള തടവറയിലാണ് എലിസബെത്തും മൂന്ന് മക്കളും കഴിഞ്ഞിരുന്നത്. മറ്റ് മൂന്ന് മക്കളെ ഇയാളും ഭാര്യയും നിയമപരമായി ദത്തെടുത്ത് ഇവരോടൊപ്പം ഇതേ തടവറയ്ക്ക് മുകളിലുള്ള വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഭാര്യക്കും മറ്റ് വീട്ടില്‍ വരാറുള്ള ബന്ധുക്കള്‍ക്കും ഇങ്ങനെ ഒരു കൊടും ക്രൂരത അവിടെ നടക്കുന്ന കാര്യത്തെ പറ്റി ഒരു സംശയവും തോന്നാത്ത വിധം സമര്‍ഥമായാണ് ഇയാള്‍ കാര്യങ്ങളെല്ലാം കൊണ്ട് നടന്നത്. സുസജ്ജമായ ഒരു സെക്യൂറിറ്റി സിസ്റ്റം ഘടിപ്പിച്ച ഈ തടവറ എഞ്ചിനിയറായ ഇദ്ദേഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിലായിരുന്നു ഇത്രയും കാലം. അതേ വീടിന്റെ മറ്റു ഭാഗങ്ങള്‍ ഇയാള്‍ വാടകക്കും നല്‍കിയിരുന്നുവെങ്കിലും വിശാലമായ പൂന്തോട്ടത്തിലും മറ്റും വേറെ ആര്‍ക്കും പ്രവേശനമില്ലയിരുന്നു. ഇവിടെ ഫോട്ടോ എടുക്കുന്നതില്‍ നിന്നും എല്ലാവരേയും വിലക്കിയിരുന്നു. വീടിനടിയിലെ തടവറയിലേക്ക് പുറകുവശത്തെ പൂന്തോട്ടത്തില്‍ നിന്നും പ്രവേശിക്കാം എന്നതായിരുന്നു ഇതിന് കാരണം.

ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും മറ്റും ഇയാള്‍ രാത്രി സമയങ്ങളില്‍ രഹസ്യമായി വീടിന്റെ പിന്‍ ഗേറ്റിലൂടെ എത്തിക്കുന്നത് അയല്‍ക്കാര്‍ കണ്ടതായ് പോലീസിനോട് പറഞ്ഞു. എന്നാല്‍ സ്ഥലത്തെ മാന്യനായ ഒരു വീട്ടുടമസ്ഥനും, മൂന്ന് മക്കളുടെ സ്നേഹ സമ്പന്നനായ മുത്തഛനും ആയ ഇയാളെ ആരും സംശയിച്ചില്ല.

തങ്ങളുടെ മകള്‍ ഏതോ ഒരു പ്രാര്‍ഥനാ സംഘത്തില്‍ ചേരാന്‍ പോയി എന്നാണ് ഇയാള്‍ ഭാര്യയേയും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മൂന്ന് മക്കളെ വീടിന്റെ പടിക്കല്‍ കൊണ്ട് വെച്ച് മകളുടെ ശബ്ദത്തില്‍ തന്റെ ഭാര്യക്ക് ഫോണ്‍ ചെയ്ത് തന്റെ മക്കളെ അമ്മ ഏറ്റെടുത്ത് വളര്‍ത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. അങ്ങനെ ഈ മൂന്ന് മക്കളെ ഇവര്‍ നിയമപരമായി ദത്തെടുത്ത് തങ്ങളുടെ പേരമക്കളായി വളര്‍ത്തി വരികയായിരുന്നു.

നാസി അതിക്രമത്തിന്റെ ആദ്യത്തെ ഇരയായിരുന്നു Austria. 1938ല്‍ നാസികള്‍ Austria ആക്രമിക്കുമ്പോള്‍ ഫ്രിസ്ലര്‍ക്ക് 3 വയസായിരുന്നു. തന്റെ പട്ടണത്തെ സഖ്യ കക്ഷികള്‍ ബോംബിട്ട് നശിപ്പിച്ചത് നേരിട്ട് അനുഭവിച്ച ഇയാളുടെ മനസ്സിനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആഘാതം ആഴത്തിലുണ്ടാവാം എന്ന് മനശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും നാസി കാലഘട്ടത്തില്‍ പ്രചരിച്ചിരുന്ന യുദ്ധ തന്ത്രം തന്നെയായിരുന്നു. ലക്ഷക്കണക്കിന് യഹൂദന്മാരെ വിഷവാതകമേല്‍പ്പിച്ച് കൊന്നൊടുക്കിയിരുന്നത് ഫ്രിസ്ലറുടെ പട്ടണത്തിന് വളരെ അടുത്തായിരുന്നു. തനിക്കെതിരെ എന്തെങ്കിലും ചെയ്താല്‍ തടവറയില്‍ വിഷ വാതകം നിറച്ച് എല്ലാവരെയും കൊന്ന് കളയും എന്ന് ഇയാള്‍ കൂടെ കൂടെ എലിസബെത്തിനെ ഭീഷണിപ്പെടുത്തുമായിരുന്നുവത്രെ.

കേസ്റ്റിന്‍ (19), സ്റ്റെഫാന്‍ (18), ഫെലിക്സ് (5) എന്ന മറ്റ് മൂന്ന് മക്കള്‍ പുറം ലോകം കാണാതെയാണ് ഇത്രയും നാള്‍ വളര്‍ന്നത്. മനുഷ്യരെ പോലെ സംസാരിക്കാന്‍ അറിയാത്ത അവര്‍ പരസ്പരം മൃഗങ്ങളെ പോലെ മുരളുകയും കൂവുകയും മറ്റും ചെയ്താണത്രെ ആശയവിനിമയം ചെയ്ത് വന്നത്.

ഇവരുടെ അമ്മ തന്നാല്‍ കഴിയുന്ന പോലെ ഇവരെ ഭാഷയും മറ്റും പഠിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാലും മറ്റ് മനുഷ്യരുമായുള്ള സമ്പര്‍ക്കമില്ലാതിരുന്ന ഈ കുട്ടികള്‍ക്ക് സംസാരിക്കുവാന്‍ നന്നേ പാട് പെടേണ്ടി വരുന്നതായ് ഡോക്ടര്‍മാര്‍ പറഞ്ഞു. താരതമ്യേന ഇവര്‍ക്ക് എളുപ്പമായ മുരള്‍ച്ച തന്നെയാണ് ഇവര്‍ പരസ്പരം ആശയ വിനിമയത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത്.

കേവലം 1.68 മീറ്റര്‍ മാത്രം ഉയരമുള്ള ഈ തടവറയില്‍ വളര്‍ന്ന ഇവര്‍ കൂനിഞ്ഞാണ് നടപ്പ്. അഞ്ച് വയസുകാരന്‍ ഫെലിക്സിന് നിവര്‍ന്ന് നടക്കാനാവുമെങ്കിലും കൂടുതല്‍ സമയവും മുട്ടുകാലില്‍ ഇഴഞ്ഞാണ് ഈ കുഞ്ഞും നടക്കുന്നത്.

തങ്ങളെ തങ്ങളുടെ തന്നെ അച്ഛന്‍ തടവില്‍ ഇട്ടിരിക്കുകയാണെന്ന് അറിയിക്കാതെയാണ് എലിസബെത്ത് തന്റെ മൂന്ന് മക്കളെ വളര്‍ത്തിയത്. പുറം ലോകമെന്തെന്നറിയാത്ത തന്റെ മക്കളോട് ജീവിതം ഇങ്ങനെയാണെന്നും ഇത് തികച്ചും സാധാരണ ജീവിതമാണെന്നും ഉള്ള രീതിയിലാണ് അവര്‍ പെരുമാറിയത്. തന്നാലാവുന്ന വിധം സ്വസ്ഥവും സാധാരണവുമായ ഒരു ജീവിതം അവര്‍ക്ക് നല്‍കാന്‍ ആ അമ്മ എപ്പോഴും ശ്രമിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ദ്രപ്രസ്ഥം – സുധീര്‍ നാഥിന്റെ കാര്‍ട്ടൂണ്‍ സമാഹാരം പ്രകാശനം

May 2nd, 2008

പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ സുധീര്‍ നാഥിന്റെ കാര്‍ട്ടൂണ്‍ സമാഹരം, ഇന്ദ്രപ്രസ്ഥം മെയ് 1ന് ഡെല്‍ഹിയില്‍ വെച്ച് ബഹു. ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു. ഊംചേരി എന്‍.എന്‍ പിള്ളൈ, ഡോ. മനോജ് കുരിശിങ്കല്‍ (എം.പി.) കെ. മാധവന്‍ നാ‍ായര്‍ എന്നിവരെ ഫോട്ടോയില്‍ കാണാം.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മാറാട് : അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു – കുഞ്ഞാലിക്കുട്ടി

May 1st, 2008

ഒന്നാം മാറാട് കലാപത്തിന് ശേഷം സമാധാനം പുനസ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് താനായിരുന്നുവെന്നും മാതൃകാപരമായ ഈ സല്‍പ്രവര്‍ത്തിയുടെ പേരില്‍, തനിക്ക് ആരെങ്കിലും അര്‍ഹമായ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ അംഗീകാരത്തിന് പകരം രണ്ടാം മാറാട് കലാപത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടി വയ്ക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ജിദ്ദയില്‍ കെ.എം.സി.സി. നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എം.സി. മുഹമ്മദ് ഹാജി, കെ.പി. മുഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ എക്സ്പ്രസ്സ് നാലാം വര്‍ഷത്തിലേക്ക്

April 29th, 2008

ഇന്ത്യയുടെ പ്രഥമ അന്താരാഷ്ട്ര ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് നാലാം വര്‍ഷത്തിലേക്ക്. 2005 ഏപ്രില്‍ 28 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചത്.

തുടക്കത്തില്‍ ആഴ്ചയില്‍ 26 ഫ്ളൈറ്റുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 153 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 13 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും 12 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കു നടത്തുന്നത്.

കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ട്രിച്ചി, മാംഗ്ളൂര്‍, മുംബയ്, നാഗ്പൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലക്നൗ, ഡല്‍ഹി, അമൃത്സര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബുദാബി, മസ്കറ്റ്, അല്‍ഐന്‍, സലാല, ബഹ്റൈന്‍, ദോഹ, കൊളംബോ, സിംഗപ്പൂര്‍, ക്വലാലമ്പൂര്‍, ബാങ്കോക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.

വാടകയ്ക്കെടുത്ത മൂന്ന് വിമാനങ്ങള്‍ വച്ച് സര്‍വ്വീസ് ആരംഭിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് ഇന്ന് 18 ബോയിംഗ് 737-800 വിമാനങ്ങളുണ്ട്.

1200 കോടി രൂപയുടെ പ്രതിവര്‍ഷ വരുമാനം സ്വന്തമായുള്ള വിമാനക്കമ്പനി പുതിയ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കേരളം, മാംഗ്ളൂര്‍, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും കുവൈറ്റിലേക്കും ഗോവ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും ദുബായിലേക്കും സര്‍വ്വീസ് തുടങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ന് ലോക പുസ്തകദിനം

April 23rd, 2008

വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും

വായിച്ചാല്‍ വളര്‍ന്നാല്‍ വിളയും
അല്ലെങ്കില്‍ വളയും

-കുഞ്ഞുണ്ണി മാഷ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

യു.എ.ഇ.യും അമേരിക്കയും ആണവ കരാറില്‍ ഒപ്പു വച്ചു

April 22nd, 2008

സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിലാണ് ഇരു കൂട്ടരും ഒപ്പു വച്ചത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

166 of 1681020165166167»|

« Previous Page« Previous « രണ്ടാം ബ്ലോഗ് ശില്പശാല ഏപ്രില് 27നു കോഴിക്കോട്
Next »Next Page » ഇന്ന് ലോക പുസ്തകദിനം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine