ഷാവേസിന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ വിരുദ്ധ സ്വപ്നത്തിന് മങ്ങലേല്‍പ്പിക്കുന്നു?

July 1st, 2011

hugo-chavez-epathram

കരാകാസ്‌ : വെനിസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ്‌ അര്‍ബുദ രോഗ ബാധിതനാണ് എന്ന വെളിപ്പെടുത്തല്‍ വെനിസ്വേലയുടെ സോഷ്യലിസ്റ്റ്‌ മുന്നേറ്റത്തിനും അമേരിക്കയുടെ സ്വാധീന വലയത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ലാറ്റിന്‍ അമേരിക്ക എന്ന സ്വപ്നത്തിനും മങ്ങലേല്‍പ്പിക്കും എന്ന് ആശങ്ക.

12 വര്‍ഷക്കാലം വെനെസ്വേല ഭരിച്ച ഷാവേസ്‌ ഇനി എത്ര കാലം കൂടി ഭരിക്കും എന്നതല്ല, എത്ര കാലം കൂടി അദ്ദേഹത്തിന്റെ ആരോഗ്യ നില അദ്ദേഹത്തെ തുടരാന്‍ അനുവദിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ക്യൂബയിലേക്കുള്ള യാത്രയ്ക്കിടയില്‍ അര്‍ബുദം ബാധിച്ച മുഴ ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്തു എന്ന ഷാവേസിന്റെ വെളിപ്പെടുത്തല്‍ വെനിസ്വേലയെ ഞെട്ടിച്ചിരുന്നു.

അമേരിക്കന്‍ മേല്‍ക്കോയ്മയെ എന്നും വെല്ലുവിളിച്ച ഷാവേസ്‌ അമേരിക്കയുടെ ശത്രുക്കള്‍ക്ക് എന്നും തുണയായ ഇടതു പക്ഷ ശക്തിയായി വര്‍ത്തിക്കുകയും ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കയുടെ സ്വാധീനത്തിന് വിലങ്ങു തടിയാവുകയും ചെയ്തു വന്നു. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ വെനിസ്വേലയുടെ പിന്തുണ ക്യൂബ, നിക്കരാഗ്വ, ബൊളീവിയ മുതലായ രാഷ്ട്രങ്ങള്‍ മുതല്‍ അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളായ ഇറാനും ലിബിയക്കും വരെ ലഭിച്ചത് അമേരിക്കയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്.

ആരോഗ്യം വീണ്ടെടുത്ത്‌ കൊണ്ട് ക്യൂബയില്‍ കഴിയുന്ന ഷാവേസ്‌ കരുത്തോടെ തിരിച്ചെത്തും എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വെനിസ്വേലന്‍ തെരുവുകളില്‍ ഷാവേസിന് അഭിവാദ്യങ്ങളുമായി അനുയായികള്‍ ആവേശ പൂര്‍വ്വം “സേനാനായകാ മുന്നോട്ട്” എന്ന ആരവം മുഴക്കി അണിനിരന്നു കാത്തിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴില്‍ പീഡനം : ഇന്തോനേഷ്യ സൗദിയിലേക്ക്‌ വനിതകളെ അയക്കില്ല

June 29th, 2011

indonesian-maid-execution-epathram

ജക്കാര്‍ത്ത : തൊഴില്‍ പീഡനം മൂലം ദുരിതം അനുഭവിക്കുന്ന ഇന്തോനേഷ്യന്‍ വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടു വേലക്കായി സൗദിയിലേക്ക്‌ പോകുന്നതില്‍ നിന്നും ഇന്തോനേഷ്യ തങ്ങളുടെ വനിതകളെ തടഞ്ഞു. അടുത്ത കാലത്തായി ഇത്തരം നിരവധി പീഡന കഥകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച തൊഴില്‍ ദാതാവിനെ സഹികെട്ട് കത്തി കൊണ്ട് കുത്തി കൊന്ന 54 കാരിയായ ഇന്തോനേഷ്യന്‍ വനിത റുയാതി ബിന്‍തി സപൂബി എന്ന വീട്ടു വേലക്കാരിയെ കഴിഞ്ഞ ദിവസം സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കിയതില്‍ ഇന്തോനേഷ്യന്‍ ജനത വന്‍ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച തൊഴില്‍ ദാതാവിനെ വധിച്ച ദാര്സെം ബിന്‍തി ദാവൂദ്‌ എന്ന മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരിയെ ജൂലൈ 7ന് സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കും.

വേറെയും 22 ഇന്തോനേഷ്യക്കാര്‍ ഇത്തരത്തില്‍ വധ ശിക്ഷ കാത്ത് സൗദി തടവറകളില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ മുന്നൂറിലധികം ഇന്തോനേഷ്യന്‍ ജോലിക്കാര്‍ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വെറും 12 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. സൗദി വിരുദ്ധ പ്രക്ഷോഭകര്‍ ജക്കാര്‍ത്തയിലെ സൗദി എംബസിക്ക്‌ വെളിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത ഇന്തോനേഷ്യന്‍ സര്‍ക്കാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ റുയാതിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്തതാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. സൌദിയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹൂ ജിയയെ ചൈന മോചിപ്പിച്ചു

June 27th, 2011

hu-jia-epathram

ബീജിങ്: ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2008ലെ ബീജിങ് ഒളിംപിക്സിനു തൊട്ടു മുന്പ് വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹൂ ജിയയെ ചൈന ജയില്‍ മോചിതനാക്കി. രാജ്യത്ത് വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് ആരോപിച്ച അദ്ദേഹം ടിബറ്റന്‍ നയത്തില്‍ ചൈനീസ് സര്‍ക്കാരിനെ എതിര്‍ത്തിരുന്നു. ഭരണകൂടത്തെ വിമര്‍ശിച്ചതിനു മൂന്നു മാസമായി  വെയ്വെയ് ജയിലിലാണ്. പൊതുപ്രവര്‍ത്തകരെ ജയിലില്‍ അടച്ചതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്  കലാകാരനായ ഐ വെയ്വെയ്യെ കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെട നിരവധി പ്രസ്ഥാനങ്ങള്‍ ഇവരുടെ മോചനത്തിന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. മോചിതനായെങ്കിലും ഒരു വര്‍ഷം കൂടി പൊലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും ഹൂ ജിയ. രാഷ്ട്രീയ പ്രസ്താവനകള്‍ ഇറക്കുന്നതിനും വിലക്കുണ്ട്.

മൂന്നര വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ജിയ വീട്ടില്‍ തിരിച്ചെത്തിയെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും പൊതു പ്രവര്‍ത്തകയുമായ സെങ് ജിന്യാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാഷ്ട്രീയ പ്രസ്താവനകളില്‍ നിന്ന് ജിയ വിട്ടു നില്‍ക്കുമെന്ന് അവര്‍ അറിയിച്ചു. “നിദ്രാ വിഹീനമായ ഒരു രാത്രിക്കു ശേഷം പുലര്‍ച്ചെ 2.30നാണ് ജിയ തിരിച്ചെത്തിയതെന്നും  സമാധാനപരം, സന്തോഷം. അല്‍പ്പ നേരം വിശ്രമം വേണം. എല്ലാവര്‍ക്കും നന്ദി “- എന്നായിരുന്നു മോചനത്തെ കുറിച്ച് ട്വിറ്ററിലൂടെ സെങ് ജിന്യാന്‍ കുറിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അപൂര്‍ണ്ണമായ ഇന്ത്യന്‍ ഭൂപടം ഓസ്‌ട്രേലിയ പിന്‍വലിച്ചു

June 15th, 2011

incomplete map of india-epathram

കാന്‍ബെറ‍: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളായ കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാതെ പുറത്തിറക്കിയ ഇന്ത്യന്‍ ഭൂപടം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഓസ്‌ട്രേലിയന്‍ എമിഗ്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റിലാണ് കഴിഞ്ഞ ദിവസം കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം അധികൃതര്‍ പ്രസിദ്ധീകരിച്ചത്.  ഭൂപടം പിന്‍വലിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന്  എമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വകുപ്പിന്റെ വക്താവ് അറിയിച്ചു.  തെറ്റ് തിരുത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം പ്രതികരിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടുണീഷ്യന്‍ മുന്‍ ഭരണാധികാരി ബിന്‍ അലിക്കെതിരായ വിചാരണ ഉടന്‍

June 14th, 2011

Ben-Ali-tunisian president-epathram

ടുണീഷ്യ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ രാജ്യംവിട്ട ടുണീഷ്യന്‍ സേച്‌ഛാധിപതിയായിരുന്ന സിനെ അല്‍ ആബിദ് ബിന്‍ അലിയുടെ വിചാരണ 20-ന്‌ ആരംഭിക്കുമെന്ന്‌ ഇടക്കാല സര്‍ക്കാരിലെ പ്രധാനമന്ത്രി ബെജി സെയ്‌ദ് അസ്സെബ്‌സി അല്‍ ജസീറ ടെലിവിഷനിലൂടെ വ്യക്‌തമാക്കി. ഇപ്പോള്‍ സൗദി അറേബ്യയില്‍ അഭയം തേടിയിരിക്കുന്ന ബിന്‍ അലിക്കെതിരെ  90 ഓളം കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. ഇതോടൊപ്പം ബിന്‍ അലിയുടെ  ഭാര്യ ലൈല ട്രാബെസ്ലിയെയും വിചാരണ ചെയ്യണമെന്ന്‌ ടുണീഷ്യന്‍ സര്‍ക്കാരിലെ ഒരു വിഭാഗം ശക്തമായി  വാദിക്കുന്നുണ്ട്‌. മയക്കുമരുന്ന്‌, ആയുധകേസുകളിലാണ്‌ ലൈലയെ വിചാരണ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്‌. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും രണ്ടു കിലോഗ്രാം മയക്കമരുന്നും ആയുധങ്ങളും 27 ദശലക്ഷം ഡോളറും കണ്ടെത്തിയിരുന്നു. കൊലപാതകം, അധികാരു ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റം തുടങ്ങിയവതയാണ്‌ അലിക്കെതിരായ പ്രധാന കുറ്റങ്ങള്‍.

അതേസമയം, മുന്‍ പ്രസിഡന്റിനെ കൈമാറണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട്‌ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. 23 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനൊടുവില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ജനുവരിയിലാണ്‌ ബെന്‍ അലി സൗദിയില്‍ അഭയം തേടിയത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയ : ഹെലികോപ്റ്ററുകള്‍ തീ തുപ്പിത്തുടങ്ങി

June 11th, 2011

helicopter-gunships-fire-epathram

അമ്മാന്‍ : ജനാധിപത്യം പുനസ്ഥാപിക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ മൂന്നു മാസമായി സിറിയയില്‍ നടന്നു വരുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ വ്യോമയുദ്ധം തുടങ്ങി. പ്രക്ഷോഭകരുടെ നേരെ മെഷിന്‍ ഗണ്ണുകള്‍ ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ വെടി ഉതിര്‍ത്തു. ഇതാദ്യമായാണ് സര്‍ക്കാര്‍ വായു മാര്‍ഗ്ഗം പ്രക്ഷോഭകരെ ആക്രമിക്കുന്നത്. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു എന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രതിഷേധ പ്രകടനം നടത്തുന്ന പതിനായിര കണക്കിന് ആളുകളെ നേരിടാന്‍ നിരവധി ഹെലികോപ്റ്ററുകളാണ് എത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പ്‌ ഏറെ നേരം തുടര്‍ന്നതോടെ ജനം പാടങ്ങളിലും, പാലങ്ങള്‍ക്ക് കീഴെയും ഒളിച്ചിരിക്കുകയായിരുന്നു.

സിറിയന്‍ പ്രസിഡണ്ട് ആസാദിനെ അപലപിക്കാന്‍ ബ്രിട്ടന്‍ ഫ്രാന്‍സ്‌. ജര്‍മ്മനി, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഐക്യ രാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വീറ്റോ അധികാരമുള്ള റഷ്യ ഇതിനെ എതിര്‍ത്തിട്ടുണ്ട്. സിറിയന്‍ സര്‍ക്കാര്‍ സിറിയയെ അപകടകരമായ വഴിയിലൂടെയാണ് കൊണ്ടു പോകുന്നത് എന്ന് അമേരിക്ക വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാരിന്റെ ഹിംസാത്മകമായ നടപടിയെ അപലപിച്ച അമേരിക്ക തങ്ങളും യൂറോപ്യന്‍ കരട് പ്രമേയത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി എന്ന് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖാലെദ്‌ സയിദിന്റെ ഓര്‍മ്മയ്ക്കായി

June 7th, 2011

khaled-said-epathram

കൈറോ : ഈജിപ്ത് പ്രസിഡണ്ട് ഹോസ്നി മുബാറക്കിന്റെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭത്തിന്റെ ചാലക ശക്തിയായി വര്‍ത്തിച്ച ഖാലെദ്‌ സയിദ്‌ എന്ന യുവാവിന്റെ സ്മരണയ്ക്കായി ഇന്നലെ ഈജിപ്തില്‍ വന്‍ ജനക്കൂട്ടം തെരുവുകളില്‍ ഒത്തുകൂടി. 2010 ജൂണ്‍ 6ന് ഖാലെദ്‌ സയിദ്‌ എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ്‌ കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തത് ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ജനം പ്രതികരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ചരിത്രമായി മാറിയ ഈജിപ്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്.

ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതു ശബ്ദമായി മാറി.

ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിമിനെയും പോലീസ്‌ പിടി കൂടി അജ്ഞാത കേന്ദ്രത്തില്‍ തടവില്‍ ആക്കിയിരുന്നു. ഒരു ഗൂഗിള്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ പിന്നീട് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്വതന്ത്രന്‍ ആക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാലസ്തീനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം: 23 മരണം

June 7th, 2011

gaza-epathram

ഗാസ: ഗോലാന്‍ കുന്നുകള്‍ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയ പാലസ്തീനി ജനതയ്ക്ക് നേരെ ഇസ്രായേല്‍ പട്ടാളം നടത്തിയ വെടിവെയ്പ്പില്‍ 23പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിന്റെ 44മത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ മാര്‍ച്ചിനു നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്‌. 350തിലധികം പേര്‍ക്ക് പരിക്കേറ്റു. 44 വര്ഷം മുമ്പ്‌ നടന്ന അറബ്-ഇസ്രായേല്‍ യുദ്ധത്തിലാണ് ഇസ്രായേല്‍ ഗോലാന്‍ കുന്നുകളും, വെസ്റ്റ്‌ ബാങ്കും, ഗാസയും പിടിച്ചെടുത്തത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനുസരണയുള്ള ഭാര്യമാരുടെ ക്ലബ്ബിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍

June 6th, 2011

obedient-wife-epathram

ക്വാലാലംപൂര്‍ : ഭര്‍ത്താവിന്റെ ഏത് ആഗ്രഹത്തിനും ഒരു ലൈംഗിക തൊഴിലാളിയെ പോലെ ഭാര്യ വഴങ്ങി കൊടുക്കുകയാണ് വൈവാഹിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഉള്ള വഴി എന്ന ആശയം പ്രചരിപ്പിക്കുന്ന ഒരു മലേഷ്യന്‍ വനിതാ സംഘടനയ്ക്കെതിരെ സ്ത്രീ വിമോചന പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.

ഒരു സംഘം മുസ്ലിം വനിതകള്‍ ആരംഭിച്ച “ഒബീഡിയന്റ് വൈവ്സ്‌ ക്ലബ്‌” (Obedient Wives Club) ആണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിന് കാരണമായത്‌. പുരുഷന്റെ ലൈംഗിക ആവശ്യങ്ങള്‍ ഒരു ലൈംഗിക തൊഴിലാളിയെ പോലെ നിറവേറ്റിയാല്‍ പിന്നെ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് അയാള്‍ പോവില്ല എന്നാണ് ഇവരുടെ ന്യായം. ദൈവ ഭയമുള്ള സ്ത്രീകള്‍ ഇങ്ങനെ തങ്ങളുടെ പുരുഷന്മാരെ തൃപ്തിപ്പെടുത്തി കുടുംബത്തില്‍ സമാധാനം നില നിര്‍ത്തണം. ഭര്‍ത്താവിനെ തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇങ്ങനെ ചെയ്യുന്നത് ദൈവഭയമുള്ള ഭാര്യയുടെ ധര്‍മ്മമാണ്. ഇങ്ങനെ ചെയ്‌താല്‍ ഭര്‍ത്താവ്‌ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് പോവില്ലെന്ന് മാത്രമല്ല ഇത് ഗാര്‍ഹിക പീഡനം ഇല്ലാതാക്കാനും സഹായകരമാവും എന്നും ക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌ പറയുന്നു.

obedient-wives-club-epathramക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌

ഇതിനാവശ്യമായ പഠന ക്ലാസുകളും മറ്റും നല്‍കുന്ന ക്ലബ്ബില്‍ മറ്റ് മതസ്ഥര്‍ക്കും ഈ ക്ലാസുകളില്‍ പങ്കെടുത്ത് തങ്ങളുടെ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ പഠിക്കാം എന്നും ഇവര്‍ ഉപദേശിക്കുന്നുണ്ട്.

പുരുഷന്റെ അധമ വാസനകളെ ന്യായീകരിച്ച് സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്ത്രീയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ പഴി ചാരി തങ്ങളുടെ വികലതകള്‍ക്ക് ന്യായീകരണം കാണുന്നത് ലൈംഗിക അസമത്വം ഏറെയുള്ള സമൂഹങ്ങളുടെ സ്വഭാവമാണ്. ഒരു ബലാല്‍സംഗം നടന്നാല്‍ പോലും സ്ത്രീയുടെ വസ്ത്രധാരണ രീതി മാറ്റിയാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ല എന്നാണ് ഇത്തരക്കാരുടെ വാദം. ഗാര്‍ഹിക പീഡനം തടയാന്‍ ഭാര്യ ഭര്‍ത്താവിന്റെ ലൈംഗിക അടിമയാകണം എന്നൊക്കെ പറയുന്ന ചിന്താഗതി സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും നാണക്കേട് ഉണ്ടാക്കുന്നതാണ്. തന്റെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറയാന്‍ പോലും ചങ്കൂറ്റം കാണിക്കാന്‍ ആവാത്ത പുരുഷന്മാര്‍ക്ക്‌ മാത്രമേ സ്ത്രീയുടെ മേല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാവൂ എന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

യെമനില്‍ പോരാട്ടം രൂക്ഷം

May 28th, 2011

yemen protests-epathram
സന: യെമനില്‍ ആഭ്യന്തര കലാപം രൂക്ഷമായതോടെ ഇന്നലെ 18 ഗോത്ര വര്‍ഗ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. ഹാഷിദ് ഗോത്ര വര്‍ഗ്ഗങ്ങളും യെമനി പ്രസിഡന്‍റ് അലി അബ്ദുള്ള സലെയെ പിന്തുണയ്ക്കുന്ന സൈന്യവും തമ്മിലാണ് കലാപം. കഴിഞ്ഞ  ഒരാഴ്ചയ്ക്കിടെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 127 ആയി ഉയര്‍ന്നു.

മാസങ്ങളായി നടന്നുവരുന്ന ഈ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നു എന്ന്  വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പല നഗരങ്ങളും ഗോത്ര വര്‍ഗക്കാര്‍ പിടിച്ചെടുത്തതായി ആണ് റിപ്പോര്‍ട്ട്‌. യെമനിലെ തീരദേശ നഗരമായ സിന്‍ജിബാറിന്‍റെ നിയന്ത്രണം ഇസ് ലാമിക് തീവ്രവാദികള്‍ കൈയടക്കിയതായി സുരക്ഷാസേനാ വക്താവ് അറിയിച്ചു. ഇവിടെ 8 പൊലീസുകാരും രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു.

ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യെമനില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയെ കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ട്. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 1691011»|

« Previous Page« Previous « ഐ. എം. എഫ്‌. അദ്ധ്യക്ഷ സ്ഥാനം: ഫ്രഞ്ച് ധന മന്ത്രിയും രംഗത്ത്‌
Next »Next Page » കിടപ്പറയില്‍ അതിക്രമിച്ചു കയറി പീഡനം : ഇന്ത്യന്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ തടവിലായി »



  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine