അനുസരണയുള്ള ഭാര്യമാരുടെ ക്ലബ്ബിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍

June 6th, 2011

obedient-wife-epathram

ക്വാലാലംപൂര്‍ : ഭര്‍ത്താവിന്റെ ഏത് ആഗ്രഹത്തിനും ഒരു ലൈംഗിക തൊഴിലാളിയെ പോലെ ഭാര്യ വഴങ്ങി കൊടുക്കുകയാണ് വൈവാഹിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഉള്ള വഴി എന്ന ആശയം പ്രചരിപ്പിക്കുന്ന ഒരു മലേഷ്യന്‍ വനിതാ സംഘടനയ്ക്കെതിരെ സ്ത്രീ വിമോചന പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി.

ഒരു സംഘം മുസ്ലിം വനിതകള്‍ ആരംഭിച്ച “ഒബീഡിയന്റ് വൈവ്സ്‌ ക്ലബ്‌” (Obedient Wives Club) ആണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിന് കാരണമായത്‌. പുരുഷന്റെ ലൈംഗിക ആവശ്യങ്ങള്‍ ഒരു ലൈംഗിക തൊഴിലാളിയെ പോലെ നിറവേറ്റിയാല്‍ പിന്നെ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് അയാള്‍ പോവില്ല എന്നാണ് ഇവരുടെ ന്യായം. ദൈവ ഭയമുള്ള സ്ത്രീകള്‍ ഇങ്ങനെ തങ്ങളുടെ പുരുഷന്മാരെ തൃപ്തിപ്പെടുത്തി കുടുംബത്തില്‍ സമാധാനം നില നിര്‍ത്തണം. ഭര്‍ത്താവിനെ തെറ്റുകളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇങ്ങനെ ചെയ്യുന്നത് ദൈവഭയമുള്ള ഭാര്യയുടെ ധര്‍മ്മമാണ്. ഇങ്ങനെ ചെയ്‌താല്‍ ഭര്‍ത്താവ്‌ ഒരു ലൈംഗിക തൊഴിലാളിയെ അന്വേഷിച്ച് പോവില്ലെന്ന് മാത്രമല്ല ഇത് ഗാര്‍ഹിക പീഡനം ഇല്ലാതാക്കാനും സഹായകരമാവും എന്നും ക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌ പറയുന്നു.

obedient-wives-club-epathramക്ലബ്‌ പ്രസിഡണ്ട് റൊഹായ മുഹമ്മദ്‌

ഇതിനാവശ്യമായ പഠന ക്ലാസുകളും മറ്റും നല്‍കുന്ന ക്ലബ്ബില്‍ മറ്റ് മതസ്ഥര്‍ക്കും ഈ ക്ലാസുകളില്‍ പങ്കെടുത്ത് തങ്ങളുടെ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ പഠിക്കാം എന്നും ഇവര്‍ ഉപദേശിക്കുന്നുണ്ട്.

പുരുഷന്റെ അധമ വാസനകളെ ന്യായീകരിച്ച് സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്ത്രീയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ പഴി ചാരി തങ്ങളുടെ വികലതകള്‍ക്ക് ന്യായീകരണം കാണുന്നത് ലൈംഗിക അസമത്വം ഏറെയുള്ള സമൂഹങ്ങളുടെ സ്വഭാവമാണ്. ഒരു ബലാല്‍സംഗം നടന്നാല്‍ പോലും സ്ത്രീയുടെ വസ്ത്രധാരണ രീതി മാറ്റിയാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ല എന്നാണ് ഇത്തരക്കാരുടെ വാദം. ഗാര്‍ഹിക പീഡനം തടയാന്‍ ഭാര്യ ഭര്‍ത്താവിന്റെ ലൈംഗിക അടിമയാകണം എന്നൊക്കെ പറയുന്ന ചിന്താഗതി സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും നാണക്കേട് ഉണ്ടാക്കുന്നതാണ്. തന്റെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് പറയാന്‍ പോലും ചങ്കൂറ്റം കാണിക്കാന്‍ ആവാത്ത പുരുഷന്മാര്‍ക്ക്‌ മാത്രമേ സ്ത്രീയുടെ മേല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാവൂ എന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

യെമനില്‍ പോരാട്ടം രൂക്ഷം

May 28th, 2011

yemen protests-epathram
സന: യെമനില്‍ ആഭ്യന്തര കലാപം രൂക്ഷമായതോടെ ഇന്നലെ 18 ഗോത്ര വര്‍ഗ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. ഹാഷിദ് ഗോത്ര വര്‍ഗ്ഗങ്ങളും യെമനി പ്രസിഡന്‍റ് അലി അബ്ദുള്ള സലെയെ പിന്തുണയ്ക്കുന്ന സൈന്യവും തമ്മിലാണ് കലാപം. കഴിഞ്ഞ  ഒരാഴ്ചയ്ക്കിടെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 127 ആയി ഉയര്‍ന്നു.

മാസങ്ങളായി നടന്നുവരുന്ന ഈ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നു എന്ന്  വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പല നഗരങ്ങളും ഗോത്ര വര്‍ഗക്കാര്‍ പിടിച്ചെടുത്തതായി ആണ് റിപ്പോര്‍ട്ട്‌. യെമനിലെ തീരദേശ നഗരമായ സിന്‍ജിബാറിന്‍റെ നിയന്ത്രണം ഇസ് ലാമിക് തീവ്രവാദികള്‍ കൈയടക്കിയതായി സുരക്ഷാസേനാ വക്താവ് അറിയിച്ചു. ഇവിടെ 8 പൊലീസുകാരും രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു.

ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യെമനില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയെ കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ട്. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : നിരോധന പ്രമേയത്തിന്റെ കരട് തയ്യാറാവുന്നു

April 28th, 2011

endosulfan-victims-epathram

ജെനീവ : എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച കരട് പ്രമേയത്തിന്റെ അവസാന ഘട്ടത്തിലാണ് ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനിലെ കരാര്‍ വിഭാഗം. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ അതിന് പകരം ഉപയോഗിക്കാന്‍ തക്കതായ കീടനാശിനി ഇല്ല എന്ന ഇന്ത്യയുടെ വാദം പരിഗണിച്ച് ഇതിനൊരു ബദല്‍ സംവിധാനത്തെ കുറിച്ചും കരട് പ്രമേയത്തില്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക്‌ കളങ്കമാകുന്നു

April 27th, 2011

stockholm-convention-epathram

ജെനീവ: ആയിരക്കണക്കിന് കേരള ജനതയ്ക്ക് തീരാ ദുരിതങ്ങള്‍ സമ്മാനിച്ച എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ചൂട് പിടിച്ച ചര്‍ച്ചയ്ക്ക് സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷന്‍ സാക്ഷിയായി. മനുഷ്യനും പ്രകൃതിക്കും മാരകമാവുന്ന ഈ വിഷത്തെ അന്താരാഷ്‌ട്ര തലത്തില്‍ നിരോധിക്കുന്നത്‌ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ജനീവയില്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ ഈ മാരക  കീടനാശിനിയെ പിന്താങ്ങുന്നതിലൂടെ അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യ ഒറ്റപ്പെട്ടു. അര്‍ജന്റീന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയവയും ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളും നിരോധനത്തെ അനുകൂലിക്കുകയാണ്. ചൈനയും നിരോധനത്തെ എതിര്‍ക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം അവര്‍ കാലുമാറി. ഇത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. മൊത്തം 173 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ വോട്ടെടുപ്പിലൂടെ പ്രശ്നം പരിഹരിച്ചാല്‍ അതിലും ഇന്ത്യ പരാജയപ്പെടും. കാരണം വിരലില്‍ എണ്ണാവുന്നവ രാജ്യങ്ങള്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്നുള്ളൂ. വെള്ളിയാഴ്‌ച ആയിരിക്കും വോട്ടെടുപ്പ് എന്ന് പറയപ്പെടുന്നു.

എന്‍ഡോസള്‍ഫാന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ തെളിവുകള്‍ ഇല്ലെന്നാണ്  ഇന്ത്യയുടെ വാദം. എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാവാത്ത കീടനാശിനിയാണെന്നു ഇന്ത്യ പറയുന്നു‌. എന്‍ഡോസള്‍ഫാന്‌ പകരമായി പുതിയൊരു കീടനാശിനി കണ്ടെത്തുക അസാധ്യമാണെന്നും അഥവാ കണ്ടെത്തിയാല്‍ തന്നെ അതിന്റെ പ്രയോഗ രീതികളെക്കുറിച്ച്‌ കര്‍ഷകരെ ബോധവത്‌കരിക്കുക പ്രായോഗികമല്ല  എന്നാണ് ‌ മറ്റൊരു വാദം. എന്നാല്‍ ഇന്ത്യ അടക്കമുള്ള പല ഏഷ്യന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട്‌  ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയുടെ ഈ വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ശാസ്‌ത്രീയ വസ്‌തുതകള്‍ മറച്ചു വച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഈ പ്രകടനം തെറ്റായ കീഴ്‌വഴക്കമാവുമെന്ന് അന്താരാഷ്‌ട്ര നിരീക്ഷകര്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ഇന്ത്യന്‍ തൊഴിലാളി വെടിയേറ്റ്‌ മരിച്ചു

February 22nd, 2011

libya-upsurge-epathram

ബെന്ഗാസി : ആഭ്യന്തര കലഹം രൂക്ഷമായ ലിബിയയില്‍ ഇന്ത്യന്‍ തൊഴിലാളി വെടിയേറ്റ്‌ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകയ്യയാണ് മരിച്ചത്. ഹ്യുണ്ടായി കമ്പനിയിലെ കരാര്‍ തൊഴിലാളി ആയിരുന്നു ഇദ്ദേഹം. മറ്റൊരു ഇന്ത്യന്‍ പൌരന്  വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്ക് ഏല്‍ക്കുകയും ചെയ്തു. 22 ഇന്ത്യന്‍ തൊഴിലാളികള്‍ ആണ് ബെന്ഗാസി നഗരത്തില്‍ കുടുങ്ങിയിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അടുത്ത വിപ്ലവം പാക്കിസ്ഥാനില്‍ : ഇമ്രാന്‍ ഖാന്‍

February 20th, 2011

imran-khan-epathram

ന്യൂഡല്‍ഹി : ജനവിരുദ്ധ സ്വേച്ഛാധിപതികള്‍ക്ക് എതിരെ ടുണീഷ്യയില്‍ നിന്നും ആരംഭിച്ച് മറ്റ് സമീപ രാജ്യങ്ങളിലേക്കും ഈജിപ്റ്റിലേക്കും മറ്റും പടര്‍ന്ന വിപ്ലവത്തിന്റെ അലകള്‍ അടുത്തു തന്നെ പാക്കിസ്ഥാനിലും എത്തുമെന്ന് മുന്‍ പാക്‌ ക്രിക്കറ്റ്‌ താരവും ഇപ്പോള്‍ രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 1996ല്‍ ഖാന്‍ സ്ഥാപിച്ച പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്സാഫ്‌ പാര്‍ട്ടിയാണ് പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രിയ പാര്‍ട്ടി എന്ന് അവകാശപ്പെട്ട അദ്ദേഹം തന്റെ പാര്‍ട്ടിക്കാണ് ഏറ്റവും അധികം യുവാക്കളുടെ പിന്തുണ എന്നും അറിയിച്ചു. പാക്കിസ്ഥാന്‍ ജനസംഖ്യയുടെ എഴുപതു ശതമാനത്തിലേറെ മുപ്പതു വയസിനു താഴെ ഉള്ളവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ഉണ്ടായിരുന്നില്ല എന്നും അമേരിക്കയ്ക്ക് വേണ്ടി പാക്‌ സൈന്യം നടത്തിയ ചില സൈനിക നീക്കങ്ങളുടെ ഭാഗമായാണ് പാക്കിസ്ഥാനി താലിബാന്‍ ജന്മം കൊണ്ടത്‌ എന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനില്‍ പ്രതിപക്ഷ നേതാവ് മൂസാവി വീട്ടുതടങ്കലില്‍

February 15th, 2011

mousavi-epathram

ടെഹ്‌റാന്‍: ടുണീഷ്യയിലേയും ഈജിപ്തിലേയും വിജയങ്ങള്‍ക്കു പിന്നാലെ ഇറാനിലും ജനകീയ പ്രക്ഷോഭത്തിനു കളമൊരുങ്ങുന്നതായുള്ള സൂചനയെത്തുടര്‍ന്ന് ഇറാനിയന്‍ പ്രതിപക്ഷ നേതാവ് മിര്‍ ഹുസൈന്‍ മൂസാവിയെ വീട്ടുതടങ്കലിലാക്കി. മുബാറക്കിനെതിരെ പ്രക്ഷോഭം നയിച്ച വിപ്ലവകാരികള്‍ക്കു അഭിവാദ്യമര്‍പ്പിച്ചുള്ള റാലിയില്‍ പങ്കെടുക്കുന്നതു തടയാനാണ് തന്നെ വീട്ടുതടങ്കലി ലാക്കിയതെന്ന് അദ്ദേഹം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

മൂസാവിയുടെ വീട്ടിലേക്കുള്ള ഫോണ്‍ ബന്ധങ്ങളും മറ്റും അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. എന്നാല്‍ വിലക്ക് മറി കടന്നും റാലിയില്‍ പങ്കെടുക്കുമെന്ന് മൂസാവി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. മറ്റൊരു വിമത നേതാവായ മെഹ്ദി കറോബിയ്‌ക്കെതിരെയും പോലീസ് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടു ണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ടെഹ്‌റാനില്‍ സുരക്ഷാ സേനയുമായി പ്രക്ഷോഭകാരികള്‍ ഏറ്റുമുട്ടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതേത്തുടര്‍ന്ന് പത്തു പേരെ സുരക്ഷാ സേന അറസ്റ്റു ചെയ്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2009ലെ വിവാദമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അധികാരികള്‍ മുളയിലെ നുള്ളിയിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യെമനില്‍ പ്രക്ഷോഭം ശക്തം; 165 പേരെ അറസ്റ്റു ചെയ്തു

February 15th, 2011

സനാ: ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയ മുന്നേറ്റങ്ങളുടെ ചുവടു പിടിച്ച് യെമനില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി. പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതോടെ സ്ഥിതി തെരുവു യുദ്ധത്തിലേയ്ക്കു നീങ്ങി. സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17ഓളം പേര്‍ക്ക് പരിക്കേറ്റു.

തലസ്ഥാനമായ സനായിലും തെക്കന്‍ പ്രവിശ്യയായ തെയ്‌സിലുമാണ് ജനകീയ പ്രക്ഷോഭം രൂക്ഷമായിരിക്കുന്നത്. വിദ്യാര്‍ഥികളും അഭിഭാഷകരും ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിനു സമരക്കാരാണ് രംഗത്തുള്ളത്. അല്‍ തഹ്‌റിര്‍ ചത്വരത്തിലേയ്ക്കു ഇവര്‍ നടത്തിയ റാലി തടയുന്നതിനായി രണ്ടായിരത്തിലധികം സായുധ അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരുന്നത്. ഇലക്ട്രിക് ഷോക്ക് നല്‍കിയും ലാത്തി ചാര്‍ജ് നടത്തിയും സമരക്കാരെ പിരിച്ചുവിടാന്‍ സേന ശ്രമിച്ചതോടെയാണ് സ്ഥിതിഗതികള്‍ തെരുവുയുദ്ധത്തിലേയ്ക്കു നീങ്ങിയത്.

മൂന്നു പതിറ്റാണ്ടിലധികമായി യെമനില്‍ ഭരണം നടത്തുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 2013ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സലേ വ്യക്തമാക്കിയെങ്കിലും ഉടന്‍ രാജിയെന്ന ആവശ്യവുമായി പ്രക്ഷോഭകാരികള്‍ മുന്നോട്ടു നീങ്ങുകയാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൊസ്നി മുബാറക്‌ രാജി വെച്ചു : കൈറോ ആഹ്ലാദ തിമിര്‍പ്പില്‍

February 12th, 2011

cairo-celebrating-mubaraks-defeat-epathram

കൈറോ : ഈജിപ്ത് സ്വതന്ത്രയായി! ദൈവത്തിനു മഹത്വം!! ലക്ഷക്കണക്കിന് ഈജിപ്തുകാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിച്ചു. അവസാനം വിപ്ലവം വിജയം കണ്ടപ്പോള്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു. 18 ദിവസത്തെ ജനകീയ പ്രക്ഷോഭത്തിന് അന്ത്യം കുറിക്കാന്‍ വേണ്ടി വന്നത് വെറും 30 സെക്കന്‍ഡ്‌ മാത്രം. ഈജിപ്തിലെ വൈസ്‌ പ്രസിഡണ്ട് ടെലിവിഷനില്‍ ആ വാര്‍ത്ത അറിയിച്ചു : മുബാറക്‌ രാജി വെച്ചു.

30 വര്‍ഷമായി ഈജിപ്തില്‍ വാണ ഹോസ്നി മുബാറക്‌ കൈറോയില്‍ നിന്നും പറന്നു പോയി. അധികാരം സൈന്യത്തിന് വിട്ടു കൊടുത്താണ് മുബാറക്‌ ഒഴിഞ്ഞത്‌. എന്നാല്‍ അധികാരം കൈയ്യാളാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ല എന്ന് സൈന്യം വ്യക്തമാക്കി. നിയമപരമായ ഒരു സര്‍ക്കാരിന് തങ്ങള്‍ രാജ്യഭരണം കൈമാറും എന്ന് സൈന്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വിപ്ലവത്തില്‍ പ്രധാന പങ്കു വഹിച്ചത്‌. വാഎല്‍ ഘോനിം എന്ന ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ ഫേസ്ബുക്കില്‍ പോലീസിന്റെ ചവിട്ടേറ്റ്‌ മരിച്ച ഖാലെദ്‌ സയിദ്‌ന്റെ പേരില്‍ തുടങ്ങിയ ഒരു ഫേസ്ബുക്ക് പേജില്‍ നല്‍കിയ പ്രതിഷേധ പ്രകടനത്തിനുള്ള ആഹ്വാനമാണ് 30 വര്‍ഷത്തെ മുബാറക്കിന്റെ സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കുന്ന വന്‍ ജനകീയ വിപ്ലവമായി രൂപം പൂണ്ടത്.

ഫെസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും പ്രക്ഷോഭം ശക്തി പ്രാപിക്കുന്നത് കണ്ട സര്‍ക്കാര്‍ ഫേസ്ബുക്കും ട്വിറ്ററുമെല്ലാം രാജ്യത്ത് നിരോധിച്ചു. എന്നിട്ടും മൊബൈല്‍ ഫോണ്‍ വഴിയും മറ്റും ഓണ്‍ലൈന്‍ പ്രക്ഷോഭം തുടര്‍ന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ്‌ സേവനം പൂര്‍ണ്ണമായി തന്നെ നിര്‍ത്തലാക്കി. എന്നാല്‍ ഓണ്‍ലൈന്‍ വഴി കാര്യങ്ങള്‍ ലോകം മുഴുവന്‍ സഗൌരവം വീക്ഷിക്കുന്നുണ്ടായിരുന്നു. ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ടതും ലോക നേതാക്കളടക്കം അപലപിച്ചു.

ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരും ട്വിറ്റര്‍ അടക്കമുള്ള ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ തന്നെ ആശ്രയിച്ചാണ് ഈജിപ്തിലെ വിവരങ്ങള്‍ ലോകത്തിനു മുന്‍പില്‍ എത്തിച്ചത്‌. ഈജിപ്തിന് പുറത്തു നിന്ന് ട്വിറ്ററില്‍ ഇവരുടെ ചെറു സന്ദേശങ്ങള്‍ വഴി ഈജിപ്തിലെ സ്ഥിതി ഗതികള്‍ അറിഞ്ഞു കൊണ്ടിരിക്കു ന്നതിനിടയില്‍ തന്നെ ഇവരില പലരും പോലീസിന്റെ ആക്രമണത്തിന് ഇരയായതും ലോകം ഞെട്ടലോടെ അറിഞ്ഞു.

മുബാറക്‌ രാജി വെക്കുമെന്ന് ലോകം മുഴുവന്‍ കരുതിയ പ്രഖ്യാപനം അല്‍ ജസീറ യൂട്യൂബ് വഴി തല്‍സമയം ലോകത്തിനു മുന്‍പില്‍ എത്തിച്ചതും ഈ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഒരു നിര്‍ണ്ണായക മുഹൂര്‍ത്തമായി.

സര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടും പ്രോക്സി സെര്‍വറുകള്‍ വഴിയും, സ്വകാര്യ ശൃംഖലകള്‍ വഴിയും ബ്ലാക്ക്‌ബെറിയിലെ ട്വിറ്റര്‍ ആപ്ലിക്കേഷനുകള്‍ വഴിയും, ഫേസ്ബുക്കിലേക്കും ട്വിറ്ററിലേക്കും സന്ദേശങ്ങള്‍ കൈമാറാന്‍ കഴിവുള്ള മറ്റ് സൈറ്റുകള്‍ വഴിയുമെല്ലാം വാര്‍ത്തകള്‍ തല്‍സമയം തന്നെ പുറം ലോകത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതാണ് ഈ ഡിജിറ്റല്‍ വിപ്ലവം ലോകത്തിനു മുന്‍പില്‍ തുറന്നു കാണിച്ച ഓണ്‍ലൈന്‍ സാധ്യതകള്‍. ഒരു ജനതയെ ഒന്നിച്ചു നിര്‍ത്തുവാനും വിവരങ്ങള്‍ ധരിപ്പിക്കുവാനും കഴിവുള്ള ആധുനിക ലോകത്തിന്റെ കരുത്തുറ്റ ആയുധങ്ങളാണ് ഇവയെന്ന് ബോധ്യപ്പെടുത്താനും ഈ വിപ്ലവത്തിന് നിസ്സംശയം സാധിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് ഉടമയ്ക്ക് ഇന്ത്യക്കാരന്റെ ഭീഷണി

February 10th, 2011

രോഗിണിയായ അമ്മയുടെ ചികില്‍‌സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ഉടമയായ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെയും സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗിനെയും നിരന്തരം ശല്യപ്പെടുത്തിയ ഇന്ത്യന്‍ വംശജന് പൊലീസിന്‍റെ താക്കീതും കോടതിയുടെ മുന്നറിയിപ്പും. ഇന്ത്യന്‍ വംശജനായ പ്രദീപ് മനുകൊണ്ടയോട് ഇനി സൂ‍ക്കര്‍ബര്‍ഗിനെയോ സഹോദരിയെയോ ശല്യപ്പെടുത്തിയാല്‍ കനത്ത നടപടി നേരിടേണ്ടി വരുമെന്നാണ് ബോസ്റ്റണ്‍ പൊലീസ് താക്കീത് നല്‍‌കിയിരിക്കുന്നത്. മാര്‍ക്ക്, റാന്‍ഡി, മാര്‍ക്കിന്‍റെ കാമുകി പ്രിസില്ല ചാന്‍ എന്നിവരില്‍ നിന്ന് നൂറടി മാറി നില്‍ക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഫേസ്ബുക്കിലെ കത്തുകളിലൂടെയും മെസേജുകളിലൂടെയുമാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന തങ്ങളെ സഹായിക്കണമെന്ന് മനുകോണ്ട സൂക്കര്‍ബര്‍ഗിനോടും സഹോദരിയോടും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സംഭാവനയായല്ല താന്‍ പണം പ്രതീക്ഷിക്കുന്നതെന്നും തന്‍റെ അമ്മയുടെ ചികില്‍‌സയ്ക്ക് ചെലവാകുന്ന എല്ലാ പണവും തിരിച്ചടയ്ക്കുമെന്നും മനുകോണ്ട കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രദീപ് കുമാര്‍ എന്ന പേരിലും മനുകോണ്ട മെസേജുകള്‍ അയച്ചുകൊണ്ടിരുന്നു. “ഞാന്‍ പൂര്‍ണ്ണമായും അവശനായിരിക്കുന്നു. മാര്‍ക്ക്, പ്ലീസ്… എനിക്ക് സമയമില്ല. നിങ്ങളുടെ സഹായം എനിക്ക് അത്യാവശ്യമാണ്. സമയം വൈകുന്നതിന് മുമ്പ് ഒരു പ്രതികരണമറിയിക്കൂ” – ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ കത്തിലെ വരികള്‍. ജീവിതത്തില്‍ മുഴുവന്‍ താന്‍ സൂക്കര്‍ ബര്‍ഗിനോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹത്തിന് വേണ്ടി മരിക്കാന്‍ വരെ താന്‍ ഒരുക്കമാണെന്നും മനുകോണ്ട വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്കിന്‍റെ മാര്‍ക്കറ്റ് ഡവലപ്‌മെന്‍റ് ഡയറക്ടര്‍ കൂടിയായ സൂക്കര്‍ ബര്‍ഗിന്‍റെ സഹോദരിയ്ക്കും മനുകോണ്ട ഇതേ രീതിയില്‍ തന്നെയാണ് കത്തുകളയച്ചിരുന്നത്. ജനുവരിയില്‍ സൂക്കര്‍ബര്‍ഗിന്‍റെ വീട്ടിലെത്തിയ മനുകോണ്ട പിന്നീട് ഇതേ ആവശ്യവുമായി പൌലോ ആള്‍ട്ടോയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസിലുമെത്തി. സൂക്കര്‍ബര്‍ഗിന്‍റെ പരാതിയെത്തുടര്‍ന്ന് ജനുവരി 24-ന് സ്ഥലത്തെ പ്രാദേശിക പോലീസ് മനുകോണ്ടയ്ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ തുടര്‍ന്നും ഫേസ്ബുക്ക് മേധാവിക്ക് കത്തുകളും പൂക്കളും അയച്ചുകൊണ്ടിരുന്നു.

തുടര്‍ന്നാണ് സൂക്കര്‍ബര്‍ഗ് നിയമനടപടിക്കൊരുങ്ങിയത്. ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ശല്യപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് സൂക്കര്‍ബര്‍ഗ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ കോടതി ഫെബ്രുവരി 22ന് വീണ്ടും വാദം കേള്‍ക്കും. മനുകോണ്ടയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1,000 ഡോളര്‍ പിഴയോ ശിക്ഷയായി ലഭിക്കാം.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

11 of 16101112»|

« Previous Page« Previous « ഈജിപ്ത് പ്രക്ഷോഭത്തിന് പുറകിലെ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ മോചിതനായി
Next »Next Page » ഇറാഖ്‌ ആക്രമിക്കരുതെന്ന് മുബാറക്‌ അമേരിക്കയോട് ആവശ്യപ്പെട്ടു : വിക്കിലീക്ക്സ്‌ »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine