
ലണ്ടൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച ആദ്യഘട്ട പരീക്ഷണം വിജയം കണ്ടു. 1077 ആളുകളില്‍ നടത്തിയ പരീക്ഷണ ങ്ങളുടെ ആദ്യ രണ്ടു ഘട്ട ങ്ങളിലെ ഫല ങ്ങളാണ് പ്രഖ്യാപിച്ചത്. ChAdOx1 nCoV-19 എന്ന കൊവിഡ് പ്രതിരോധ വാക്‌സി ന്റെ പരീക്ഷണ ങ്ങളാണ് മനുഷ്യരിൽ വിജയകരം എന്നു റിപ്പോര്‍ട്ട് ചെയ്തത്.
ഓക്സ് ഫോഡ് യൂണി വേഴ്സിറ്റിയും ബ്രിട്ടിഷ് – സ്വീഡിഷ് മരുന്നു കമ്പനിയായ അസ്ട്രാ സെനക ഫാർമ സ്യൂട്ടിക്കൽസും സംയുക്തമായി പഠന -ഗവേഷണം ചെയ്യുന്ന ഈ വാക്‌സിന് AZD1222 എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക നാമം. ഈ വർഷം അവസാന ത്തോടെ വാക്സിൻ യാഥ്യാർത്ഥ്യ മാകും എന്നാണ് അസ്ട്രാ സെനക യുടെ പ്രതീക്ഷ.
Oxford’s Covid-19 vaccine produces a good immune response, reveals new study.
Teams at @VaccineTrials and @OxfordVacGroup have found there were no safety concerns, and the vaccine stimulated strong immune responses: https://t.co/krqRzXMh7B pic.twitter.com/Svd3MhCXWZ— University of Oxford (@UniofOxford) July 20, 2020
കൊറോണ വൈറസ് പ്രതിരോധിക്കുന്ന ആന്റി ബോഡി കളും ടി – സെല്ലുകളും (വെളുത്ത രക്ത കോശങ്ങള്‍) മനുഷ്യ ശരീരത്തിൽ മികച്ച രീതിയിൽ ഉല്‍പ്പാദിപ്പിക്കു ന്നതിനു വാക്‌സിൻ സഹായിച്ചു എന്നും പഠന-ഗവേഷണ റിപ്പോർട്ടു കള്‍ സൂചിപ്പിക്കുന്നു.
വാക്സിനേഷൻ സ്വീകരിച്ച 90% പേരിലും നാലാഴ്ചക്ക് ഉള്ളില്‍ തന്നെ വൈറസിന് എതിരെ ആന്റി ബോഡി രൂപ പ്പെടുകയും ചെയ്തു. വാക്സിൻ നിലവില്‍ സുരക്ഷിതം ആണെന്നും ഗുരുതര പാർശ്വ ഫലങ്ങള്‍ ഇല്ലാ എന്നും ലാൻ സെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീ കരിച്ച പരീക്ഷണ ഫല റിപ്പോർട്ടിൽ പറയുന്നു.











യുനൈറ്റഡ് നേഷൻസ് : കേരള ത്തിലെ പ്രളയം അടക്കം ലോക ത്തി ന്റെ വിവിധ ഭാഗ ങ്ങളില്‍ ഉണ്ടാ വുന്ന കാട്ടുതീ, ഉഷ്ണ ക്കാറ്റ്, വെള്ള പ്പൊക്കം തുട ങ്ങിയ പ്രകൃതി ദുരന്ത ങ്ങൾക്ക് പ്രധാന കാരണം കാലാ വസ്ഥാ വ്യതി യാനം എന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോ ണിയോ ഗുട്ടെറസ്.























