
അമേരിക്കയിലെ സിയാറ്റിൽ സെന്റർ ആർമറിയിൽ നടന്ന ദീപാവലി ആഘോഷം തടസ്സപ്പെടുത്തി, ഹിന്ദു ക്കൾക്ക് എതിരെ വംശീയ വിദ്വേഷ മുദ്രാ വാക്യ ങ്ങളുമായി തീവ്ര വലതു പക്ഷ പ്രവർത്തകരുടെ പ്രതിഷേധം. ഹിന്ദു വിരുദ്ധവും വംശീയാധിക്ഷേപം നിറഞ്ഞതുമായ പ്ലക്കാർഡുകൾ ഏന്തിയാണ് ഒരു സംഘം തീവ്ര വലതു പക്ഷ വാദികൾ അക്രമം നടത്തിയത്.
2026 നവംബർ 7 ശനിയാഴ്ച സിയാറ്റിൽ സെന്റർ ആർമറിയിലെ ദീപാ വലി ആഘോഷത്തിൽ പങ്കെടുക്കാനായി നിരവധി ഇന്ത്യൻ കുടുംബങ്ങൾ ഇവിടെ എത്തിയിരുന്നു. അവർക്ക് ഇടയിലേക്കാണ് പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ തള്ളി ക്കയറിയത്.
‘ഹിന്ദുക്കളെ നാടു കടത്തുക, ക്രിസ്ത്യാനികൾക്ക് പകരം ഹിന്ദുക്കളെ കൊണ്ടു വരുന്നത് നിർത്തുക’ എന്നിങ്ങനെ ആയിരുന്നു പ്ലക്കാർഡുകളിൽ എഴുതിയിരുന്നത്.
മുദ്രാവാക്യം മുഴക്കിയെത്തിയ പ്രതിഷേധക്കാരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. പിന്നാലെ പ്രതിഷേധക്കാരെ പുറത്താക്കി.
കൺസർവേറ്റീവുകളായ ജെയ്ക്ക് ലാംഗ്, തോമസ് അലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീവ്ര വലതു പക്ഷ പ്രവർത്തകർ എത്തിയത് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിനു ശേഷം പ്രതിഷേധത്തിന്റെ വീഡിയോ എക്സിൽ പങ്കു വെച്ച ജെയ്ക്ക് ലാംഗ്, ഹിന്ദുക്കൾക്ക് എതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തി.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ടെക്സസ് സംസ്ഥാനത്ത് ഡെമോക്രാറ്റുകൾ നേടിയ വിജയത്തിന് കാരണം ഹിന്ദുക്കൾ എന്നും അവിടെ ക്രമക്കേട് നടന്നതായും ആരോപിച്ചു. Image Credit : X



































