280 പ്രാവശ്യം പീഡനം നടത്തിയ പുരോഹിതന്‍ പിടിയില്‍

January 13th, 2012

pastor-epathram

ബെര്‍ലിന്‍ : മൂന്ന് ആണ്‍കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച റോമന്‍ കത്തോലിക്കാ പുരോഹിതന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. 280 പ്രാവശ്യം താന്‍ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് പുരോഹിതന്റെ മൊഴി. 46 കാരനായ ഇയാളെ സഭയുടെ ചുമതലകളില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച കോടതിയില്‍ വിചാരണ നേരിട്ട ഇയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്താപം ഒന്നും പ്രകടിപ്പിച്ചില്ല.

9 മുതല്‍ 15 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരകളാക്കിയത്. ഇതില്‍ ഒരു കുട്ടി തന്റെ അമ്മയോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ പുരോഹിതന്‍ പോലീസ്‌ പിടിയില്‍ ആയത്.

പുരോഹിതന്റെ പീഡനത്തിന് ഇരകളായ കുട്ടികളെ പോലെ തന്നെ കത്തോലിക്കാ സഭയ്ക്കും പ്രതിയുടെ കൃത്യങ്ങള്‍ വന്‍ ദുരന്തമാണ് വരുത്തിയത്‌ എന്ന് സഭാ വക്താവ് പ്രസ്താവിച്ചു.

പോപ്‌ ബെനഡിക്ട് പതിനാറാമന്റെ ജന്മനാടായ ജര്‍മ്മനിയില്‍ ദശാബ്ദങ്ങളായി നടന്നു വരുന്ന നിരവധി പുരോഹിത പീഡന കഥകള്‍ പുറത്തു വന്നത് സഭയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്‍വര്‍ ഇബ്രാഹിം കുറ്റവിമുക്തന്‍

January 10th, 2012

anwar-ibrahim-epathram

മലേഷ്യ: സ്വവര്‍ഗ രതി കേസില്‍ ഏറെ കാലം ജയില്‍ വാസം അനുഭവിക്കുകയും രാഷ്ട്രീയത്തില്‍ നിന്നും പിന്‍ വാങ്ങേണ്ടിയും വന്ന മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം കുറ്റക്കാരനല്ലെന്നു കോടതി വ്യക്തമാക്കി. അദ്ദേഹത്തി നെതിരെ തെളിവായി സമര്‍പ്പിച്ച ഡി. എന്‍. എ പരിശോധനാ ഫലം വിശ്വസനീയമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്നലെ കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ മറ്റു തെളിവുകള്‍ക്കും ശിക്ഷിക്കാന്‍ തക്ക വിശ്വസ്യതയില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. ഒരു വ്യാഴവട്ട ക്കാലത്തി ലധികമായി മലേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ‘പീഡന’ കേസില്‍ അന്‍വര്‍ കുറ്റവിമുക്തനായതു രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രതിപക്ഷം ആഹ്ലാദത്തിലാണ്. അന്‍വറിനെ മോചിപ്പിച്ച കോടതി വിധി അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണ മുന്നണിക്കു തലവേദന സൃഷ്ടിക്കുമെന്നു കരുതപ്പെടുന്നു. എന്നാല്‍, രക്തസാക്ഷി പരിവേഷം നേടിയെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനു തടവു ശിക്ഷ

December 24th, 2011

chen-wei-epathram

ബീജിങ്ങ്: ചൈനയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ചെന്‍വിയെ 9 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. നാല്പത്തി രണ്ടുകാരനായ ചെന്‍വി ചൈനീസ് സര്‍ക്കാരിനെയും കമ്യൂണിസ്റ്റു പാര്‍ട്ടിയേയും സംബന്ധിച്ച് വിമര്‍ശനാത്മകമായ ചില ലേഖനങ്ങള്‍ എഴുതുകയും അത് വിദേശത്തേക്ക് അയക്കുകയും ചെയ്തിരുന്നു. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയെ ഏകാധിപതിയെന്നും ജനാധിപത്യത്തിന്റെ ശത്രുവെന്നുമെല്ലാം ഈ ലേഖനങ്ങളില്‍ പരാമര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് സിചുവാന്‍ പ്രവിശ്യാ കോടതി അദ്ദേഹത്തെ ശിക്ഷിച്ചതും.

ചെന്‍‌വിയെ നിരുപാധികം വിട്ടയക്കണമെന്ന് ആം‌നെസ്റ്റി ഇന്റര്‍ നാഷ്ണല്‍ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് സര്‍ക്കാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉള്ള മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഇതിനോടകം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം നൂറോളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റിലായതായാണ് അനൌദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചില മധ്യപൂര്‍വ്വേഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളിലും ചൈനീസ് സര്‍ക്കാര്‍ വളരെ ജാഗ്രതയോടെ ആണ് വീക്ഷിക്കുന്നത്. ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ പലതും ചൈന നിരോധിക്കുകയോ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്തു കഴിഞ്ഞു. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന ചൈനീസ് സര്‍ക്കാരിന്റെ നടപടിയില്‍ നിശ്ശബ്ദമായിട്ടാണെങ്കിലും ശക്തമായ ജനരോഷം വളര്‍ന്നു വരുന്നുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അസൂയ മൂലം ഭര്‍ത്താവ്‌ യുവതിയുടെ വിരലുകള്‍ വെട്ടി മാറ്റി

December 21st, 2011

jealous-husband-chops-fingers-epathram

ദുബായ്‌ : യു.എ.ഇ.യില്‍ നിന്നും അവധിക്ക് നാട്ടില്‍ എത്തിയ ബംഗ്ലാദേശ്‌ സ്വദേശി ഭാര്യയുടെ കൈ വിരലുകള്‍ വെട്ടി മാറ്റി. തന്റെ അനുമതി ഇല്ലാതെ ഭാര്യ ബിരുദ പഠനം നടത്തിയതില്‍ അസൂയ പൂണ്ടാണ് ഇയാള്‍ ഈ ക്രൂര കൃത്യം ചെയ്തത്. അവധിയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയ ഉടനെയായിരുന്നു ആക്രമണം. 21 കാരിയായ ഭാര്യ കോളേജില്‍ പോകുന്നുണ്ട് എന്ന് മനസ്സിലാക്കിയ റഫീക്കുള്‍ ഇസ്ലാം ഭാര്യ ഹവ ആഖ്തറിനെ കെട്ടിയിട്ട് വായ ടേപ്പ് കൊണ്ട് അടച്ചതിന് ശേഷമാണ് വലതു കൈയ്യിലെ അഞ്ചു വിരലുകളും വെട്ടി മാറ്റിയത്‌. താന്‍ വെറും എട്ടാം ക്ലാസുകാരന്‍ ആണെന്നും തന്റെ ഭാര്യ കോളേജില്‍ പോകുന്നത് തനിക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ല എന്നും ഇയാള്‍ പിന്നീട് പോലീസിനോട്‌ പറഞ്ഞു.

അഭ്യസ്തവിദ്യരായ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ ബംഗ്ലാദേശില്‍ പെരുകി വരികയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മാസങ്ങള്‍ മുന്‍പ്‌ ധാക്കാ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഒരു വനിതയുടെ കണ്ണുകള്‍ ഇവരുടെ തൊഴില്‍ രഹിതനായ ഭര്‍ത്താവ്‌ ചൂഴ്ന്നെടുത്തു. ഉന്നത വിദ്യാഭ്യാസത്തിനായി ഭാര്യ കാനഡയിലെ സര്‍വ്വകലാശാലയില്‍ പോകുന്നതില്‍ അസൂയ പൂണ്ടാണ് ഇയാള്‍ ഇത് ചെയ്തത്.

തങ്ങളെക്കാള്‍ ബുദ്ധിപരമായി മികവ് പുലര്‍ത്തുന്ന ഭാര്യമാരോടുള്ള അസഹിഷ്ണുത മൂലം ഭാര്യമാരുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ് എന്ന് സാമൂഹ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചില സാഹചര്യങ്ങളില്‍ അതിര്‍ വരമ്പുകള്‍ ലംഘിച്ച് ഗാര്‍ഹിക പീഡനത്തിലേക്കും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമത്തിലേക്കും നയിക്കുകയും ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇറാഖ്‌ യുദ്ധം തീര്‍ന്നു

December 16th, 2011

iraq-body-count-epathram

ബാഗ്ദാദ് : ഒന്‍പതു വര്ഷം നീണ്ടു നിന്ന രക്ത രൂഷിതമായ ഇറാഖ്‌ യുദ്ധം ഔപചാരികമായി ഇന്നലെ അവസാനിച്ചു. അധിനിവേശത്തിന്റെ ഭീതിദവും അസ്വസ്ഥവുമായ ഓര്‍മ്മപ്പെടുത്തലായിരുന്നു 45 മിനിറ്റ്‌ മാത്രം നീണ്ടു നിന്ന ഏറെ ഒച്ചപ്പാടുകള്‍ ഒന്നുമില്ലാതെ നടത്തിയ ഔപചാരിക ചടങ്ങ്. ബാഗ്ദാദ് വിമാനത്താവളത്തിന്റെ ഒരു മൂലയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ചടങ്ങ് നടന്നത്. ഇറാഖികളുടെ അഭാവം ചടങ്ങില്‍ പ്രകടമായിരുന്നു. ഒഴിഞ്ഞു കിടന്ന കസേരകളില്‍ അതില്‍ ഇരിക്കുവാനുള്ള ആളിന്റെ പേരിനു താഴെ ഒരു ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാനായി ഓടി ഒളിക്കേണ്ട താവളത്തിന്റെ പേര് കൂടി നല്‍കിയിരുന്നത് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന ഇറാഖില്‍ ഇപ്പോഴും നില നില്‍ക്കുന്ന അരക്ഷിതാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.

പരസ്പരം പോരാടുന്ന വിഭാഗങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു സുസ്ഥിരമായ ഭരണം നടത്തുവാന്‍ ഇറാഖ്‌ സജ്ജമാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. യുദ്ധത്തില്‍ നഷ്ടപ്പെട്ട ജീവന്റെ കണക്കുകള്‍ യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്ര വിലയിരുത്തലുകളെ അപ്രസക്തമാക്കുന്നു. ജോര്‍ജ്‌ ബുഷ്‌ ഇറാഖിന്റെ പക്കല്‍ ഉണ്ടെന്നു അവകാശപ്പെട്ട ഭീകരായുധങ്ങള്‍ (Weapons of Mass Destruction – WMD – വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) ഇറാഖില്‍ നിന്നും കണ്ടെത്താനായില്ല എന്ന പ്രഹേളികയും അവശേഷിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4500 ഓളം അമേരിക്കന്‍ സൈനികര്‍ക്കും പതിനായിരക്കണക്കിന് ഇറാഖികള്‍ക്കും തങ്ങളുടെ ജീവന്‍ ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് 2003 ലെ ഇറാഖ്‌ അധിനിവേശം മുതല്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ കണക്ക്‌ സൂക്ഷിക്കുന്ന ഇറാഖ്‌ ബോഡി കൌണ്ട് എന്ന വെബ്സൈറ്റ്‌ സാക്ഷ്യപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അറബ് വസന്തത്തിന്റെ വില 55 ബില്യന്‍ ഡോളര്‍

October 15th, 2011

jasmine-revolution-epathram

ന്യൂയോര്‍ക്ക് : മദ്ധ്യ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളില്‍ അലയടിച്ച വിപ്ലവത്തിന്റെ കാറ്റില്‍ പറന്നു പോയത്‌ 55 ബില്യന്‍ ഡോളര്‍ എന്ന് കണ്ടെത്തല്‍. അള്‍ജീരിയ, ടുണീഷ്യ, യെമന്‍, ബഹറൈന്‍, ഈജിപ്ത്, ലിബിയ, സിറിയ എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളില്‍ ഈ ജനാധിപത്യ അനുകൂല പ്രക്ഷോഭം അരങ്ങേറിയിരുന്നു. ഐ. എം. എഫ്. നടത്തിയ ഒരു പഠനത്തില്‍ ആണ് ഇത് വെളിപ്പെട്ടത്‌. എന്നാല്‍ ഇത് മൂലം പൊടുന്നനെ ഉയര്‍ന്ന എണ്ണ വില പ്രക്ഷോഭം കാര്യമായി ബാധിക്കാഞ്ഞ കുവൈത്ത്‌, യു. എ. ഇ., സൗദി അറേബ്യ എന്നീ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് അനുകൂലമായി ഭാവിച്ചു എന്നും പഠനം സൂചിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാക്കാരന്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന് ബ്രിട്ടീഷ്‌ ജഡ്ജി

October 1st, 2011

violence-against-women-epathram

ലണ്ടന്‍ : പതിനേഴു വയസുള്ള പെണ്‍കുട്ടികള്‍ക്ക്‌ അശ്ലീല വീഡിയോ ചിത്രം തന്റെ മൊബൈല്‍ ഫോണില്‍ കാണിച്ചു കൊടുത്ത ശേഷം അവരെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യാക്കാരനോട്‌ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കാന്‍ ബ്രിട്ടീഷ്‌ കോടതിയിലെ ജഡ്ജി ഉപദേശിച്ചു. ഇയാള്‍ ഏതാനും മാസം മുന്‍പ്‌ ഭാര്യയെ മര്‍ദ്ദിച്ച കേസിലും പിടിയില്‍ ആയിരുന്നു.

31 കാരനായ ഗുര്‍പ്രീത് സിംഗ് ഒരു പൊതു സ്ഥലത്ത് വെച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ആദ്യം തന്റെ മൊബൈല്‍ ഫോണില്‍ ഇവര്‍ക്ക് അശ്ലീല വീഡിയോ ചിത്രം കാണിച്ചു കൊടുത്ത ഇയാള്‍ അവരോട് സഭ്യമല്ലാത്ത കാര്യങ്ങള്‍ പറയുവാന്‍ തുടങ്ങി എന്നാണ് പെണ്‍കുട്ടികളുടെ മൊഴി. ഒരു കുട്ടിയെ ബലമായി ചുംബിച്ച ഇയാള്‍ മറ്റേ പെണ്‍കുട്ടിയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു. തനിക്ക് വല്ലാതെ ഭയവും അവജ്ഞയും തോന്നി എന്ന് പെണ്‍കുട്ടി പോലീസിനോട്‌ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ബ്രിട്ടനില്‍ കഴിയുന്ന ഗുര്‍പ്രീത് സിംഗ് ഇവിടെ സ്ഥിര താമസം ആക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് ഇയാളുടെ വക്കീല്‍ കോടതിയെ അറിയിച്ചു. പതിവിലേറെ അന്ന് ഇയാള്‍ മദ്യപിച്ചിരുന്നു എന്നും വക്കീല്‍ കോടതിയെ ബോധിപ്പിച്ചു. ഇയാള്‍ സ്ഥിരമായി ബ്രിട്ടനില്‍ താമസിക്കുവാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ ഇയാള്‍ പഠിക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ജഡ്ജിയുടെ മറുപടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പതിനാലുകാരിയെ ബ്രസീലിലെ ജയിലില്‍ നിരന്തരമായി പീഡിപ്പിച്ചു

September 21st, 2011

violence-against-women-epathram

റിയോ ഡി ജനെയ്‌റോ : പതിനാലുകാരിയായ പെണ്‍കുട്ടിയെ ജെയിലില്‍ വെച്ച് നിരന്തരമായി പീഡിപ്പിച്ചതിന്റെ പേരില്‍ ജെയിലറെയും 20 പോലീസുകാരെയും സസ്പെന്‍ഡ്‌ ചെയ്തു. അതിരാവിലെ ആരും കാണാതെ രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ്‌ സ്റ്റേഷനിലെത്തി ഈ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണ്ണര്‍ കുറ്റക്കാരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തു. വേറെയും രണ്ടു പെണ്‍കുട്ടികള്‍ കൂടി അന്യായമായി ജെയിലില്‍ കഴിയുന്നുണ്ടെന്നും ഇവരെയും കഴിഞ്ഞ കുറെ നാളുകളായി നിരന്തരമായി പീഡിപ്പിച്ചു വരികയാണെന്നും പെണ്‍കുട്ടി അറിയിച്ചു.

ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ഒരു സ്ത്രീയാണ് മൂന്നു പെണ്‍കുട്ടികളെയും കാറില്‍ കയറ്റി ജെയിലില്‍ എത്തിച്ചത്‌. എന്നാല്‍ ഇവിടെ തിയ പെണ്‍കുട്ടികള്‍ക്ക്‌ മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷം നിരവധി പുരുഷന്മാര്‍ ഇവരെ പീഡിപ്പിച്ചു.

ഇത്തരം സംഭവങ്ങള്‍ ഇവിടെ പുതുമയല്ല എന്ന് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2007ല്‍ ഒരു പതിനാറുകാരിയെ 26 ദിവസം ലോക്കപ്പില്‍ വെച്ച് പീഡിപ്പിച്ച സംഭവം ഇവിടെ നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം ലോക്കപ്പില്ല എന്നതിനാലാണ് പെണ്‍കുട്ടിയെ പുരുഷന്മാരോടൊപ്പം ലോക്കപ്പില്‍ വെച്ചത് എന്നാണ് അന്ന് പോലീസ്‌ ന്യായീകരണമായി പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ലൈംഗിക പീഡനം : ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി

September 7th, 2011

stethescope-epathram

ലണ്ടന്‍ : രോഗിയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അനുചിതമായി തലോടിയ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി. 53 കാരനായ ഡോക്ടര്‍ സുബ്രമണ്യം ബാലുവാണ് തന്റെ രോഗിയോടെ അതിക്രമം കാണിച്ചു വെട്ടിലായത്‌. യുവതിയുടെ ഭര്‍ത്താവ് തന്നെ കുറിച്ച് പരാതി നല്‍കാന്‍ തയ്യാറാവുന്നതായി മനസ്സിലാക്കിയ ഡോക്ടര്‍ ഇവരെ ഫോണില്‍ വിളിച്ചു മാപ്പപേക്ഷിച്ചു. എന്നാല്‍ പിന്നീട് അന്വേഷണം നേരിടുമ്പോള്‍ ഇയാള്‍ കഥ മാറ്റി പറയുകയാണ്‌ ഉണ്ടായത്. യുവതി തന്നെ വശീകരിക്കാന്‍ ശ്രമിക്കുകയും താന്‍ ഇതില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു എന്നുമാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനോട്‌ പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മകളെ പീഡിപ്പിച്ച പിതാവിന്‌ വധശിക്ഷ വിധിച്ചു

July 23rd, 2011

ലാഹോര്‍: പാക്കിസ്ഥാനില്‍ പതിനഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന്‌ വധശിക്ഷ വിധിച്ചു. ഖാലിദ്‌ അമീന്‍ എന്നയാള്‍ക്കാണ്‌ ശിക്ഷ ലഭിച്ചത്‌. ലാഹോര്‍ കോടതിയിലെ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ താഹിര്‍ ഖാന്‍ നെയ്‌സിയാണ്‌ വിധിച്ചത്‌. ഒരു മാസത്തോളം ഇയാള്‍ മകളെ പീഡിപ്പിച്ചു എന്ന പരാതിയുമായി അമീനിന്റെ മുന്‍ഭാര്യ പര്‍വീണ്‍ ബീവിയാണ്‌ കോടതിയെ സമീപിച്ചത്‌‌. 2009 ലായിരുന്നു സംഭവം. 2008 ല്‍ ഇവര്‍ അമീനുമായി വേര്‍പിരിഞ്ഞെങ്കിലും മക്കള്‍ പിതാവിനൊപ്പമായിരുന്നു താമസം. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരന്‍മാരെ കൊല്ലുമെന്ന്‌ പറഞ്ഞ്‌ ഭീഷണി പ്പെടുത്തിയായിരുന്നു മകളെ അമീന്‍ പീഡിപ്പിച്ചിരുന്നത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 7234»|

« Previous Page« Previous « പ്രശസ്‌ത ചിത്രകാരന്‍ ലൂസിയന്‍ ഫ്രോയിഡ്‌ അന്തരിച്ചു
Next »Next Page » ആദ്യ ടെസ്റ്റ്ട്യൂബ് ശിശു ലൂയിസ്‌ ബ്രൌണും ദുര്‍ഗ്ഗയും » • മുലപ്പാല്‍ കൊറോണ പ്രതിരോധത്തിന് : ഗവേഷണവുമായി റഷ്യ
 • വിമാന യാത്രയില്‍ സാമൂഹിക അകലം വേണ്ട എന്ന് അമേരിക്ക
 • ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം: മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് ട്രം​പ്‌
 • ലോക്ക് ഡൗണിലെ ഇളവ് ; വൈറസ് വ്യാപനം രൂക്ഷമാക്കും
 • കാനഡ കെ. എം. സി. സി. ക്ക് രാഹുല്‍ ഗാന്ധി യുടെ അഭിനന്ദനം
 • കൊറോണ ഒരു പകര്‍ച്ച വ്യാധി അല്ല : നിയന്ത്രണങ്ങള്‍ നീക്കണം എന്ന് പാക്ക് കോടതി
 • പൊതുസ്ഥല ങ്ങളില്‍ അണു നാശിനി തളിച്ചതു കൊണ്ട് വൈറസ് നശിക്കുകയില്ല
 • കൊറോണ വൈറസ് ഭൂമുഖത്ത് നില നില്‍ക്കും
 • ശ്രീലങ്ക യിലെ വര്‍ഗ്ഗീയ കലാപം : ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു
 • രോഗമുക്തി നേടിയ ശേഷം പുരുഷ ബീജ ത്തിൽ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തി
 • കൊവിഡ്-19 വൈറസ് പ്രതിരോധം സമ്പൂര്‍ണ്ണ ദുരന്തം : ഒബാമ
 • കൊവിഡ്-19 : വിറയലും കുളിരും അടക്കം ആറു പുതിയ രോഗ ലക്ഷണ ങ്ങള്‍ കണ്ടെത്തി
 • സാമൂഹിക വ്യാപനം ഉണ്ടായില്ല : നിയന്ത്രണ ങ്ങളില്‍ അയവു വരുത്തി ന്യൂസിലന്‍ഡ്
 • കൊവിഡ്-19 : കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി ലോക ആരോഗ്യ സംഘടന
 • കിം ജോംഗ് ഉന്‍ : ആരോഗ്യ നില മോശം എന്ന് യു. എസ്. മാധ്യമങ്ങള്‍
 • മരുന്ന് കയറ്റു മതിക്ക് ഇന്ത്യ തയ്യാറായില്ല എങ്കിൽ തിരിച്ചടി  : ട്രംപ്
 • കൊറോണ – സ്പെയിനിൽ മരണം തുടരുന്നു
 • ഹാൻറ വൈറസ്: ചൈനയില്‍ മറ്റൊരു രോഗം കൂടി
 • ഒളിംപിക്‌സ് ദീപശിഖ ജപ്പാനിലെത്തി, ആളും ആരവവുമില്ലാതെ
 • ഹുസ്നി മുബാറക്ക് അന്തരിച്ചു • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine