ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു

March 24th, 2026

american-president-donald-j-trump-ePathram
ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തി വെച്ചു എന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അമേരിക്കയും ഇറാനും തമ്മിൽ അതീവ ഗൗരവമേറിയ ചർച്ചകൾ നടന്നു. ഇതിനെ ത്തുടർന്നാണ് ഇറാന് എതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തി വെച്ചത് എന്നും ട്രംപ് അവകാശപ്പെട്ടു.

അഞ്ച് ദിവസത്തേക്ക് സൈനിക നീക്കങ്ങൾ നിർത്തി വെക്കുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനം, ഇറാന്റെ ശക്തിക്കു മുന്നിൽ അമേരിക്ക എന്ന വൻശക്തിക്കു അടി തെറ്റി എന്നതിന്റെ തെളിവ് കൂടിയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഇറാൻ അടച്ചിട്ട ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു നൽകിയില്ല എങ്കിൽ 48 മണിക്കൂറിനുള്ളിൽ ഇറാനെ തകർക്കും എന്നും ലോകത്തെ വിറപ്പിക്കും എന്നുമൊക്കെ വീമ്പിളക്കിയ ട്രംപിന് അടി പതറിയ കാഴ്ചയാണ് ഈ പിന്മാറ്റത്തിലൂടെ ലോകം കാണുന്നത്.

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ സ്വീകരിച്ച തന്ത്രപരമായ നിലപാടുകൾ പാശ്ചാത്യ രാജ്യങ്ങളെ ഒന്നടങ്കം പ്രതിരോധത്തിലാക്കി.

2026 ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധം ആഗോള തലത്തിൽ കനത്ത ഇന്ധന പ്രതിസന്ധിക്ക് കാരണമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. ആഗോള സമ്പദ്‌ വ്യവസ്ഥ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഭീഷണി ആയിരിക്കും ഇറാൻ യുദ്ധം എന്നും എഴുപതുകളിലെ എണ്ണ പ്രതിസന്ധിയേക്കാളും ഭീകരമായ ആഘാതമാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത് എന്നും ഈ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾ അനിവാര്യമാണ് എന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു

March 18th, 2026

joe-kent-u-s-national-counter-terrorism-center-director-resigns-ePathram

ഇസ്രായേലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക യുദ്ധം ചെയ്യുന്നത് എന്ന് ഇറാനെതിരെ ആക്രമണം തുടരുന്നതിനിടെ യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിനെയും യുദ്ധത്തെയും തള്ളി പ്പറഞ്ഞു കൊണ്ട് യു. എസ്. ദേശീയ ഭീകര പ്രതിരോധ വകുപ്പ് (എന്‍. സി. ടി. സി.) മേധാവി ജോ കെന്റ് രാജി വെച്ചു.

അനാവശ്യമായ ആക്രമണമാണ് അമേരിക്ക നടത്തുന്നത് എന്നും എക്‌സ് പ്ലാറ്റ്‌ ഫോമിലൂടെ നടത്തിയ രാജി പ്രഖ്യാപന ത്തില്‍ ജോ കെന്റ് തുറന്നടിച്ചു. പശ്ചിമേഷ്യന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം യു. എസ്. ഭരണത്തില്‍ നിന്ന് രാജി സമര്‍പ്പിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജോ കെന്റ്.

ഇറാന്‍ ഒരിക്കലും അമേരിക്കക്കു ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. ഇസ്രായേലിന്റെയും അമേരിക്കന്‍ ലോബി യുടേയും ശക്തമായ സമ്മർദ്ദം കൊണ്ടാണ് ഈ യുദ്ധം ആരംഭിച്ചത്.

അതു കൊണ്ട് തന്നെ ഇറാനെതിരെ നടക്കുന്ന യുദ്ധത്തെ മനസ്സാക്ഷി കുത്തില്ലാതെ പിന്തുണക്കാന്‍ സാധിക്കില്ല. ‘അമേരിക്കയെ ദൈവം രക്ഷിക്കട്ടെ’  : കെന്റ് എക്സിൽ കുറിച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ

March 18th, 2026

iran-confirms-death-of-national-security-chief-ali-larijani-ePathram
ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരി ജാനി (67) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചതായി ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യ ത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ഏറ്റെടുത്തത് ലാരി ജാനി ആയിരുന്നു.

ആയത്തുല്ല അലി ഖമേനിക്കു ശേഷം യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇറാനിയൻ നേതാവും ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണ്ണായക വ്യക്തിയും ആയിരുന്നു അലി ലാരി ജാനി.

‘ഇറാന്‍റെ ഉന്നമനത്തിനും ഇസ്‌ലാമിക വിപ്ലവത്തിനും വേണ്ടി ജീവിത കാലം മുഴുവൻ ശ്രമിച്ച ശേഷം അദ്ദേഹം ഒടുവിൽ തന്‍റെ ആഗ്രഹം നിറവേറ്റി. അഭിമാനത്തോടെ രക്ത സാക്ഷിത്വം വരിച്ചു’ എന്നാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടത്തിയത്.

അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും അംഗ രക്ഷകരും ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈ മാനിയും കൊല്ലപ്പെട്ടു എന്നും കൗൺസിൽ അറിയിച്ചു. Image Credit : FB  Reuters 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അയൽ രാജ്യങ്ങളെ ആക്രമിക്കില്ല

March 7th, 2026

Iranian-President-Masoud-Pezeshkian-epathram
അയൽ രാജ്യങ്ങളെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്താൻ ഇറാന്റെ താൽക്കാലിക നേതൃസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു. എന്നാൽ ആ രാജ്യങ്ങളിൽ നിന്ന് ഇറാനെതിരെ ആക്രമണം വന്നാൽ, ഇറാൻ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഇപ്പോഴും ഈ മേഖലയിലുടനീളം ചില ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു

March 3rd, 2026

strait-of-hormuz-epathram
പശ്ചിമേഷ്യയിലെ സംഘർഷം നില നിൽക്കുമ്പോൾ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടച്ചു.

ഇതോടെ എണ്ണ വില കുതിച്ചുയരുന്നു എന്ന ആശങ്ക യിലാണ് ലോകം. എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായി.

വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കും എന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിൽ ആക്രമണം ഉണ്ടായതോടെ ഖത്തർ എനർജി, നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി.

അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു

March 1st, 2026

iran-supreme-leader-ayathulla-ali-khamenei- killed-in-america-israel-air-strike-ePathram
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാന്റെ ന്യൂസ് ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

മരണത്തെ ത്തുടർന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകൾ, പേരക്കുട്ടി, മരു മകൾ, മരു മകൻ എന്നിവരും യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനി, ഐ ആർ ജി സി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് പാക്പൂർ, ഇറാൻ പ്രതിരോധ മന്ത്രി അസീസ് നാസിർ സാദെ, സൈനിക ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൽ റഹീം മൂസവി എന്നിവരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇർന റിപ്പോർട്ട് ചെയ്തു.

Image Credit : W A M

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു

August 6th, 2024

sheikh-hasina-epathram
ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ്‌ ഹസീന രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം അതിരൂക്ഷമായതിനെ തുടർന്നാണ് ഷെയ്ഖ്‌ ഹസീന രാജിവെച്ചു നാട് വിട്ടത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അവർ നാലാം തവണയും പ്രധാന മന്ത്രിയായി അധികാരത്തിൽ എത്തുന്നത്.

തലസ്ഥാനമായ ധാക്കയില്‍ നിന്ന് സൈനിക ഹെലി കോപ്ടറി ലാണ് പോയത് എന്നാണു റിപ്പോർട്ടുകൾ. സഹോദരിയുടെ കൂടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യ യില്‍ അഭയം തേടി.

രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ വ്യവസ്ഥയെ എതിർത്തു കൊണ്ട് മാസത്തിൽ ഏറെയായി നടക്കുന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥികളും പോലീസുകാരും സാധാരണക്കാരും ഉള്‍പ്പെടെ നൂറു കണക്കിന് പേര് കൊല്ലപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള കലാപകാരികള്‍ ഇരച്ചു കയറി കൊള്ളയടിച്ചു. ആഭ്യന്തര മന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജി യുടെയും വീടുകൾക്ക് തീ വെച്ചു.

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ വീടിനും പ്രക്ഷോഭ കാരികൾ തീയിട്ടു. ബംഗ്ലാദേശ് രൂപം കൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിൽ ഒന്നാണ് ഇത് എന്ന് കണക്കാക്കുന്നു.

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെ ഉണ്ട് എന്ന് പാര്‍ലമെന്‍റില്‍ ചേർന്ന സര്‍വ്വ കക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ

March 17th, 2024

niger-junta-epathram

നിയാമെ: അമേരിക്കയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കും എന്ന് നൈജർ സർക്കാർ പ്രഖ്യാപിച്ചു. അമേരിക്കൻ ദൗത്യ സംഘം നൈജർ സന്ദർശനം കഴിഞ്ഞ് മടങ്ങിയ ഉടനെയാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

അമേരിക്കയുമായി അടുപ്പം പുലർത്തിയ മുൻ പ്രസിഡണ്ട് മുഹമ്മദ് ബസൂമിനെ അട്ടിമറിച്ച് അധികാരത്തിൽ എത്തിയ ശേഷം നൈജർ റഷ്യയുമായി കൂടുതൽ സഹകരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആയിരത്തോളം അമേരിക്കൻ സൈനികർ ഇപ്പോൾ നൈജറിലെ അമേരിക്കൻ സൈനിക താവളത്തിൽ തമ്പടിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി

July 22nd, 2022

srilanka-national-flag-ePathram
കൊളംബോ : ശ്രീലങ്കയുടെ 15-ാമത് പ്രധാന മന്ത്രിയായി ദിനേശ്‌ ഗുണവര്‍ധനെ അധികാരം ഏറ്റെടുത്തു. പ്രസിഡണ്ട് റെനില്‍ വിക്രമ സിംഗെക്ക് മുമ്പാകെയാണ് സത്യ പ്രതിജ്ഞ ചെയ്തത്.

ആഭ്യന്തര യുദ്ധം രൂക്ഷമായ ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമാണ് പുതിയ പ്രസിഡണ്ടായി റെനില്‍ വിക്രമ സിംഗെ അധികാരം ഏറ്റത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പുതിയ പ്രധാന മന്ത്രിയും സ്ഥാനമേറ്റു. വിദേശകാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിലും ദിനേശ്‌ ഗുണ വര്‍ധനെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

April 2nd, 2022

srilankan-war-crimes-epathram
സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാറിന് എതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയ ശ്രീലങ്കയില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് പ്രസിഡണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക തകർച്ച കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം തുടങ്ങിയത്.

കഴിഞ്ഞ ദിവസം പ്രസിഡണ്ടിന്‍റെ വസതിക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തിയത് അക്രമാസക്തം ആവുകയും ചെയ്തു. അതിനു പിന്നാലെയാണ് സുരക്ഷാ സേനക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ക്കൊണ്ട് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബയ രാജ പക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

22 ദശ ലക്ഷ ത്തില്‍ അധികം ജന സംഖ്യയുള്ള ശ്രീലങ്കയില്‍ അവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമവും ഇന്ധന വിലയിലെ കുതിച്ചു കയറ്റവും 13 മണിക്കൂർ നീണ്ട പവ്വർ കട്ടും ഏർപ്പെടുത്തിയതോടെ ദുരിതം ഇരട്ടിയാക്കി. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി യാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

2 of 231231020»|

« Previous Page« Previous « ഇന്ത്യയുടെ വിദേശ നയം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് : ഇമ്രാന്‍ ഖാന്‍
Next »Next Page » മുംബൈ ഭീകരാക്രമണം : ഹാഫിസ് സഈദിന് 32 വര്‍ഷം തടവ് »



  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine