ചൈനയില്‍ പ്രളയം; 57 മരണം

September 20th, 2011

China Flood-epathram

ബെയ്‌ജിംഗ്‌: ചൈനയില്‍ അപ്രതീക്ഷിതമായി വീശിയടിച്ച കനത്ത മഴയും വെള്ളപ്പൊക്കത്തിലും 57 പേര്‍ മരണമടഞ്ഞു. 29 പേരെ കാണാതായി. പത്തുലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച്‌ അഭയ കേന്ദ്രങ്ങളിലേക്ക്‌ മാറിയതായി സര്‍ക്കാര്‍ അറിയിച്ചു. ഒരാഴ്‌ചയായി തുടരുന്ന മഴയില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. നദികള്‍ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌.

ഒരാഴ്ചയായി പെയ്യുന്ന മഴ ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിച്യുവാനിലും വടക്കുളള ഷാങ്‌സിയിലും മധ്യചൈനയിലുള്ള ഹെനാനിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയിരിക്കുന്നത്. 120,000 ത്തിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 2.7 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. മണ്ണിടിച്ചിലില്‍ ഏതാനും വ്യവസായ സ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്‌. രക്ഷാ പ്രവര്‍ത്തനത്തിന്‌ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. 1847ന് ശേഷം ചൈനയിലുണ്ടാകുന്ന ഏറ്റവും കനത്ത വെള്ളപ്പൊക്കമാണിത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ പ്രളയം: 88 പേര്‍ മരിച്ചു

September 6th, 2011

pakistan floods-epathram

ഇസ്ലാമബാദ്‌: പാക്കിസ്ഥാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 88 പേര്‍ മരിച്ചു. എണ്‍പതു ലക്ഷം പേര്‍ ദുരിതത്തിലായി‍. സിന്ധ്, പഞ്ചാബ് പ്രവിശ്യകളെയാണു ദുരന്തം ബാധിച്ചത്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി.  കര, നാവികസേനകളുടെയും യുഎന്‍ ഏജന്‍സികളുടെയും നേതൃത്വത്തിലാണ്‌ പ്രളയബാധിതമേഖലകളില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നത്‌. വീടു നഷ്ടമായവരെ അഭയാര്‍ഥി ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചതായി ദുരിത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ സഫര്‍ ഇക്ബാല്‍ കാദിര്  പറഞ്ഞു‍. ഇവര്‍ക്കു ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നുണ്ട്.
അതേസമയം പഞ്ചാബ്‌ പ്രവിശ്യയില്‍ 1500 പേര്‍ക്ക്‌ ഡെങ്കിപനിയുടെ ലക്ഷണം കണ്‌ടെത്തിയത്‌ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്‌ട്‌. സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ നടപടികളെടുത്തു വരുന്നു. വരും ദിവസങ്ങളിലും പാക്കിസ്ഥാനില്‍ കനത്ത മഴ തുടരുമെന്നാണ്‌ പ്രവചനം. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലുണ്‌ടായ കനത്തമഴയിലും മിന്നല്‍ പ്രളയത്തിലും 2000ത്തോളംപേര്‍ പാക്കിസ്ഥാനില്‍ മരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐറീന്‍: അമേരിക്കയില്‍ 18 മരണം

August 29th, 2011

West-Virginia-Hurricane-Irene-epathram
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ഐറീന്‍ കൊടുങ്കാറ്റില്‍ മരണസംഖ്യ 18 ആയി. വിര്‍ജീനിയ, നോര്‍ത്ത്‌ കരോലിന, മെരിലാന്‍ഡ്‌ എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. നിരവധി വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി.

മണിക്കൂറില്‍ എണ്‍പതു മൈല്‍ വേഗത്തിലാണ്‌ ഐറീന്‍ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലേക്കെത്തിയത്‌. കാറ്റിനൊപ്പമെത്തിയ കനത്തമഴ പലയിടങ്ങളിലും ദുരിതംവിതച്ചു. കടല്‍ത്തിരമാലകള്‍ ഏഴടിയോളം ഉയരത്തില്‍ തീരത്തേക്ക്‌ അടിച്ചുകയറി. വടക്കുകിഴക്കന്‍ കരോലിന, വെര്‍ജീനിയയിലെ ഹാംപ്‌ടണ്‍ റോഡ്‌ പ്രവിശ്യ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

കണക്‌ടികട്ട്‌, ചെസ്‌റ്റര്‍ഫീല്‍ഡ്‌ കൗണ്ടി, ന്യൂജഴ്‌സി, വടക്കന്‍ കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ്‌, ഡെലവാര എന്നിവിടങ്ങളിലാണ്‌ ഐറീന്‍ വലിയ നാശം വിതച്ചത്‌. വൃക്ഷങ്ങള്‍ കടപുഴകി ലൈനുകളിലേക്കു പതിച്ച് വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് 40 ലക്ഷം ആളുകള്‍ ഇരുട്ടിലായി. വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നു. കനത്തമഴയും വെള്ളപ്പൊക്കവും മേരിലാന്‍ഡിലെ സെന്റ്‌ മേരീസ്‌ ലേക്ക്‌ ഡാമിന്‌ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്‌. ന്യൂജഴ്സിയില്‍ നിന്ന് പത്ത് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഹഡ്സണ്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ലോവര്‍‌ മന്‍‌ഹട്ടനില്‍ വെള്ളപ്പൊക്കമുണ്ടായി.

ന്യൂയോര്‍ക്കിലേക്കു നീങ്ങിയതോടെ കാറ്റിനു വേഗം കുറഞ്ഞെന്നും കാറ്റഗറി ഒന്ന്‌ വിഭാഗത്തിലാണ്‌ ഇപ്പോള്‍ ഐറീന്റെ സ്‌ഥാനമെന്നും കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ ഐറീന്‍ കരുത്തുവീണ്ടെടുക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിയിട്ടില്ല. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ അവിടെനിന്ന്‌ ഒഴിപ്പിച്ചത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റ്, ന്യൂയോര്‍ക്കില്‍ അടിയന്തിരാവസ്ഥ

August 26th, 2011

Irene-hurricane-epathram

ന്യൂയോര്‍ക്ക്: ‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റുമൂലം അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.കരീബിയന്‍ മേഖലയില്‍ ഇതിനകം നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ്, ബഹാമസ് കടന്നാണ് ഇപ്പോള്‍ യു.എസ്.തീരത്തെത്തുന്നത്. യു.എസില്‍ നോര്‍ത്ത് കരോലിനയിലാണ് ചുഴലിക്കൊടുങ്കാറ്റ് ആദ്യമെത്തുകയെന്ന് കരുതുന്നു. ആ പ്രദേശത്ത് പ്രസിഡന്റ് ബാരക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് ‘ഐറിന്‍ ചുഴലിക്കൊടുങ്കാറ്റിന് ശക്തിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. നിലവില്‍ വിഭാഗം മൂന്നില്‍ പെടുത്തിയിട്ടുള്ള ചുഴലിക്കൊടുങ്കാറ്റ്, മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. കുറച്ചുകൂടി ശക്തി വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് കരോലിന മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മേഖലയില്‍ പലയിടത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡെലവേര്‍, മേരിലന്‍ഡ്, ന്യൂ ജര്‍സി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു മാറ്റാനുള്ള നടപടിയും തുടങ്ങി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

August 23rd, 2011

richter-scale-epathram

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രി ദ്വീപില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കു പടിഞ്ഞാറന്‍ മേഖലയായ തഞ്ചുകരങ്- തെലുക് ബെട്ടങ്ങാണു പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ വീണ്ടും ഭൂചലനം, സുനാമി മുന്നറിയിപ്പ് ഇല്ല

August 17th, 2011

japan_earthquake-epathram

ടോക്കിയോ: ജപ്പാനില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു . റിക്റ്റര്‍ സ്കെയ്ലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കിഴക്കന്‍ പ്രവിശ്യയിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തോട് അനുബന്ധിച്ച് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല എന്ന് അധികൃതര്‍ക്ക്‌ അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെളിച്ചമില്ലാത്ത ഗ്രഹത്തെ കണ്ടെത്തി

August 13th, 2011

Black-planet-epathram

ലണ്ടന്‍ : സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഇരുണ്ട ഗ്രഹത്തെ കണ്ടെത്തി. നാസയുടെ ബഹിരാകാശവാഹനമായ കെപ്ലര്‍ കണ്‌ടെത്തിയ ഈ ഗ്രഹത്തില്‍ വെളിച്ചം ഒട്ടുമില്ലെന്ന് പറയാം. ഏകദേശം വ്യാഴത്തിന്റെ വലിപ്പമുള്ള ഈ ഗ്രഹത്തിന് ട്രെസ്-2ബി എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ഭൂമിയില്‍ നിന്നു 750 പ്രകാശവര്‍ഷം അകലെയാണ് ഈ കറുമ്പന്‍ ഗ്രഹം സ്ഥിതി ചെയ്യുന്നത് . സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഇരുണ്ട ഗ്രഹമാണിത്. ഇത്രയേറെ ഇരുണ്ടതാകാനുള്ള കാരണങ്ങള്‍ വ്യക്തമായിട്ടില്ല. 980 ഡിഗ്രി സെല്‍ഷ്യസാണ് ട്രെസ്-2ബിയിലെ ഊഷ്‌മാവ്. കൊടും ചൂടു കാരണം ഇതില്‍നിന്ന് മങ്ങിയ ചുവപ്പു വെളിച്ചം പ്രസരിക്കുന്നുണ്ട്. 2006ല്‍ ട്രെസ്-2ബിയെ കണെ്ടത്തിയിരുന്നെങ്കിലും ഏറ്റവും കറുത്ത ഗ്രഹമെന്നു തിരിച്ചറിഞ്ഞത് കെപ്ലര്‍ ശേഖരിച്ച വിവരങ്ങള്‍ വഴിയാണ്. മാതൃനക്ഷത്രത്തില്‍ നിന്നുള്ള പ്രകാശത്തിന്റെ ഒരുശതമാനത്തില്‍ താഴെ മാത്രമേ ഈ ഗ്രഹം പ്രതിഫലിപ്പിക്കുന്നുള്ളൂവെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡേവിഡ് കിപ്പിംഗ് പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

2013 ഓടെ കൊടുങ്കാറ്റ് ഭൂമിയില്‍ നാശം വിതക്കും

July 29th, 2011

വാഷിംഗ്‌ടണ്‍: 2013 ഓടെ ഭൂമിയില്‍ സര്‍വ്വ നാശം വിതക്കുമാറ് ഇന്നുള്ള ഏറ്റവും ശക്തിയുള്ള കൊടുങ്കാറ്റുകളേക്കാള്‍ 20 മടങ്ങു ശക്തിയുള്ള കൊടുങ്കാറ്റുകള്‍ വീശാന്‍ സാധ്യതയുണെ്‌ടന്നു നാസ പറയുന്നു. മിന്നല്‍ വേഗത്തിലെത്തുന്ന ഇവയ്‌ക്ക്‌ എല്ലാം തച്ചു തകര്‍ക്കാന്‍ നിമിഷങ്ങള്‍ മതിയാകും. നിലവിലുള്ള കെട്ടിടങ്ങള്‍ക്കൊന്നും ഇവയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണു വിലയിരുത്തപ്പെടുന്നത്‌. കാറ്റ്‌ താരതമ്യേന വീശാന്‍ ഇടയില്ലാത്ത സ്ഥലങ്ങളില്‍ പോലും ശക്തമായി വീശി നാശം വിതയ്‌ക്കാന്‍ സാധ്യതയുണ്ട്. കഴിയുന്ന തരത്തിലുള്ളവയാണ്‌ ഇത്തരം സൂപ്പര്‍ കൊടുങ്കാറ്റുകള്‍ വരുത്തിവെക്കുന്ന നാശം പ്രവചനാതീതമാണെന്നും, സൂപ്പര്‍ കൊടുങ്കാറ്റുകള്‍ ഉണ്‌ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണു നാസ ഡയറക്ടര്‍ റിച്ചാര്‍ഡ്‌ ഫിഷര്‍ പറയുന്നത്‌. സണ്‍ സ്‌പോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ചൂടു കൂടുമെന്നും വന്‍തോതില്‍ റേഡിയേഷനു സാധ്യതയുണെ്‌ടന്നും നാസ അഭിപ്രായപ്പെട്ടു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെപ്റ്റിയൂണിന് ഒന്നാം പിറന്നാള്‍

July 11th, 2011

neptune-epathram

ലണ്ടന്‍: സൌരയുഥത്തിലെ എട്ടാമന്‍ നെപ്റ്റിയൂണിന്‍റെ ഒന്നാം പിറന്നാളിന് നമ്മുടെ ഒന്നര നൂറ്റാണ്ടിലധികം കാലം. 1864ല്‍ ജര്‍മ്മന്‍ ജ്യോതി ശാസ്ത്രജ്ഞന്‍ യോഗാന്‍ ഗോട്ഫ്രിഡ് ഗോല്‍ തന്റെ ടെലസ്‌കോപ്പിലൂടെ ആദ്യമായി നീലഗ്രഹം കണ്ടുപിടിച്ചതിനു ശേഷം സൂര്യനെ ഒരു തവണ പ്രദക്ഷിണം പൂര്‍ത്തിയാക്കിയെന്ന കണക്കിലാണ് നെപ്റ്റിയൂണിന് ഒന്നാം പിറന്നാള്‍ എന്ന് കണക്കാക്കുന്നത്. സൂര്യനെ ആധാരമാക്കിയുള്ള 329 ഡിഗ്രി 1020 രേഖാംശത്തിലാണ് ഗ്രഹത്തെ ആദ്യമായി മനുഷ്യര്‍ കണ്ടെത്തിയത്. അതില്‍പ്പിന്നെ അതേ രേഖാംശത്തില്‍ ഗ്രഹം നമ്മുടെ ദൃഷ്ടിയിലെത്തുക ജൂലൈ 13 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.06നാണ്. ഭൂമിയേക്കാള്‍ 38.87 മടങ്ങ്‌ വലിപ്പമുള്ള ഈ നീല ഗ്രഹത്തിനു ഒരു തവണ സൂര്യനെ ചുറ്റി വരാന്‍ 164.79 വര്‍ഷം വേണ്ടി വരും. നീല വര്‍ണത്തില്‍ ശോഭിയ്ക്കുന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 80 ശതമാനം ഹൈഡ്രജനും 19 ശതമാനം ഹീലിയവും ഒരു ശതമാനം മീതെയ്‌നുമാണുള്ളത്. ഈ ഗ്രഹത്തിലെ താപനില മൈനസ് 235 ഡിഗ്രി സെല്‍ഷ്യസ് ആണ്. സൂര്യനില്‍ നിന്നും ഏറെ അകലെ ആയതിനാലാണ് നെപ്റ്റിയൂണിലെ ഈ കൊടും ശൈത്യത്തിന് കാരണം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

July 10th, 2011

japan-earthquake-epathram

ടോക്കിയോ: വടക്കു കിഴക്കന്‍ ജപ്പാനില്‍ ഞായറാഴ്ച വീണ്ടും ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം രാവിലെ 9.57-ന്‌ (ഇന്ത്യന്‍ സമയം 6.30) നാണ്‌ റിക്‌ടര്‍ സ്‌കെയിലില്‍ 7.0 പോയിന്റ്‌ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്‌. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷുമിന്റെ തീരത്ത്‌ പഫസിക്‌ കടലിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ചിലയിടങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തിലുള്ള സുനാമി തിരകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നാലു മാസം മുമ്പ് ഉണ്ടായ വന്‍ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായും മുമ്പെയാണ് ഞായറാഴ്ച വീണ്ടും ഭൂചലനമുണ്ടായത്. മാര്‍ച്ച്‌ 11 നു ഇതേ മേഖലയിലുണ്ടായ 9 പോയിന്റ്‌ തീവ്രതയിലുള്ള ഭൂചലനത്തിലും സുനാമിയിലും 23,000 പേര്‍ മരിക്കുകയോ, കാണാതാവുകയോ ചെയ്‌തിരുന്നു. ഫുക്കുഷിമയിലെ ആണവ നിലയങ്ങള്‍ക്ക്‌ ഗുരുതരമായ തകരാര്‍ സംഭവച്ചതിനെ തുടര്‍ന്ന്‌ രാജ്യം ആണവ ദുരന്ത ഭീഷണിയും നേരിട്ടിരുന്നു.

ഇത് മൂലം ഉണ്ടായ ആണവ വികിരണ ചോര്‍ച്ച വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി വെച്ചു. ഈ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ കുറഞ്ഞത് 30 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോഴുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഭൂകമ്പത്തെ തുടര്‍ന്ന് ആണവ നിലയത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

4 of 7345»|

« Previous Page« Previous « വിഖ്യാത ചിത്രകാരന്‍ പിക്കാസോയുടെ ചിത്രം മോഷണം പോയി
Next »Next Page » റൂപര്‍ട്ട് മര്‍ഡോക്കിന്റെ പത്രം പൂട്ടി »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine