ഓര്‍മകളില്ലാത്ത സമൂഹമായി മാറിയതാണ് കേരളത്തിന്‍റെ സാംസ്‌കാരിക മൂല്യ ച്യുതിക്ക് കാരണമെന്ന് സംവിധായകന്‍ ലോഹിതദാസ് പറഞ്ഞു. ഓര്‍മ നില നില്‍ക്കുമെങ്കില്‍ രാമു കാര്യാട്ടെന്ന പേരു മാത്രം മതി അദ്ദേഹത്തിനു സ്‌മാരകമായിട്ടെന്നും ലോഹിത ദാസ് കൂട്ടിച്ചേര്‍ത്തു. രാമു കാര്യാട്ടിന്‍റെ മുപ്പതാമതു ചരമ വാര്‍ഷികത്തോട നുബന്ധിച്ച് ചേറ്റുവയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു തലമുറ മറ്റൊരു തലമുറയ്‌ക്ക് നന്മ പകര്‍ന്നു നല്‍കുമ്പോഴാണ് പുതിയ സംസ്‌കാരം രൂപപ്പെടുന്നത് എന്നും ലോഹിതദാസ് പറഞ്ഞു. ഏങ്ങണ്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം. എ. ഹാരിസ് ബാബു അധ്യക്ഷത വഹിച്ചു. പി. ടി. കുഞ്ഞു മുഹമ്മദിന് ജന്മ നാടിന്‍റെ ഉപഹാരം, കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹനന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്ര ശേഖരന്‍, ചലച്ചിത്ര നിര്‍മ്മാതാവ് എന്‍. പി. അബു, കെ. വി. അശോകന്‍, ഇര്‍ഷാദ് കെ. ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു.
– അബ്ദുള്ളകുട്ടി ചേറ്റുവ
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance