ചെന്നൈ : താന്‍ പതിനഞ്ച് വര്ഷം മുന്‍പ് “ഇനിയ ഉദയം” എന്ന തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ച “ജുഗിബ” എന്ന കഥയെ അടിസ്ഥാനമാക്കിയാണ് “എന്തിരന്‍” എന്ന സിനിമ എടുത്തത് എന്ന് ആരോപിച്ച് ആരുര്‍ തമിള്‍നാടന്‍ എന്ന എഴുത്തുകാരന്‍ കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് സിനിമയുടെ സംവിധായകന്‍ എസ്. ശങ്കര്‍, നിര്‍മ്മാതാവ് കലാനിതി മാരന്‍ എന്നിവരോട് ജൂണ്‍ 24ന് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവായി. കോപ്പിറൈറ്റ് ആക്റ്റ് ലംഘിച്ചതിനും വഞ്ചനയ്ക്കും എതിരെയാണ് കേസ്.
“ഇനിയ ഉദയ” ത്തില്‍ പ്രസിദ്ധീകരിച്ച താനെ കഥയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു. പിന്നീട് ഇതേ കഥ “തിക് തിക് തീപിക” എന്ന പുസ്തകത്തിലും പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകം സര്‍ക്കാര്‍ വായനാശാലകളിലും ലഭ്യമാണ്.
“എന്തിരന്‍” സിനിമ തന്റെ കഥ അതെ പോലെ പകര്‍ത്തിയതാണ്. ഏതാനും ചില ഗാന രംഗങ്ങള്‍ കൂട്ടി ചേര്‍ത്തതൊഴിച്ചാല്‍ തന്റെ കഥയില്‍ നിന്നും ഒരു വ്യത്യാസവുമില്ല എന്ന് കഥാകാരന്‍ കോടതിയെ ബോധിപ്പിച്ചു.
സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സ്വാധീനം മൂലം തന്റെ പരാതി പോലീസ് പരിഗണിച്ചില്ല എന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു.
“എന്തിരന്‍” സിനിമയിലെ ചില ഭാഗങ്ങള്‍ 1999ല്‍ ഇറങ്ങിയ ഹോളിവുഡ് ചിത്രമായ “ബൈസെന്റെന്യല്‍ മാന്‍” എന്നതിന്റെ തനി പകര്‍പ്പാണ് എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy