തൃശൂര്‍ : ‘ഉദ്യോഗസ്ഥ’ എന്ന ഹിറ്റ് സിനിമ യിലൂടെ ശ്രദ്ധേയനായ പഴയ കാല സംവിധായകന്‍ പി. വേണു (വേണു മേനോന്‍) അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈ യിലെ വസതി യില്‍ കഴിഞ്ഞ രാത്രി ഉറക്കത്തിനിടെ ആയിരുന്നു മരണം. ഏറെ നാളായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നില്ല. സംസ്‌കാരം ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്ത്.
1967 ല്‍ പുറത്തിറങ്ങിയ ഉദ്യോഗസ്‌ഥ യാണ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. തൃശൂര്‍ പുറനാട്ടു കര മാങ്കുഴി മാധവ ക്കുറുപ്പിന്‍റെയും പാട്ടത്തില്‍ അമ്മിണി അമ്മയുടേയും മകനായ പാട്ടത്തില്‍ വേണു പിന്നീട് അറിയ പ്പെട്ടിരുന്നത് ‘ഉദ്യോഗസ്‌ഥ വേണു’ എന്നായിരുന്നു. മലയാള ത്തിലെ എക്കാല ത്തെയും ഹിറ്റ് ഗാനങ്ങള്‍ പലതും വേണു വിന്‍റെ സിനിമ കളിലെതായി മാറി.
പ്രേം നസീറിനെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമ യായ സി. ഐ. ഡി. നസീര്‍ വളരെ ശ്രദ്ധേയമായി. ഇതിലൂടെ നസീര്‍ – ഭാസി കൂട്ടുകെട്ട് മലയാളത്തില്‍ തരംഗമായി മാറി. തുടര്‍ന്ന്‍ അദ്ദേഹം സംവിധാനം ചെയ്ത 25 സിനിമ കളില്‍ 16 എണ്ണത്തിലും നായകന്‍ പ്രേംനസീറായിരുന്നു.
1969 ല്‍ വിരുന്നുകാരി യിലൂടെ ചലച്ചിത്ര നിര്‍മാതാവായി. തുടര്‍ന്ന് ഏഴു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. പത്തു ചിത്ര ങ്ങള്‍ക്ക് കഥയും തിരക്കഥ യും സംഭാഷണവും രചിച്ചു. രണ്ട് ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചു.
വിരുതന്‍ ശങ്കു (1968), വിരുന്നുകാരി, വീട്ടുമൃഗം (1969), ഡിറ്റക്ടീവ് 909 (1970), സി. ഐ. ഡി. നസീര്‍ (1971), ടാക്‌സി കാര്‍ (1972), പ്രേതങ്ങളുടെ താഴ്‌വര (1973), രാത്രിയിലെ യാത്രക്കാര്‍ (1976), ആള്‍മാറാട്ടം (1978), പിച്ചാത്തിക്കുട്ടപ്പന്‍ (1979), അറിയപ്പെടാത്ത രഹസ്യം (1981), തച്ചോളി തങ്കപ്പന്‍ (1984), ശ്രീനിവാസന്‍റെ തിരക്കഥയില്‍ പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു (1999), പരിണാമം (2002) തുടങ്ങിയവയാണ് വേണുവിന്‍റെ പ്രധാന ചിത്രങ്ങള്‍. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു.
ഭാര്യ : ശശികല. മക്കള്‍: വിജയ് മേനോന്‍( ടൈംസ് ഓഫ് ഇന്ത്യ, ചെന്നൈ),
ശ്രീദേവി (അദ്ധ്യാപിക, എത്തിരാജ് കോളേജ്, ചെന്നൈ).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary