തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അബുവിനെ അവതരിപ്പിച്ച സലിം കുമാറിനെ മികച്ച നടനായും ഗദ്ദാമയിലെ അഭിനയത്തിന് കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ‘ആദാമിന്റെ മകന്‍ അബു’ വിന് കഴിഞ്ഞ ആഴ്ച ദേശിയ അവാര്‍ഡ് ലഭിച്ചിരുന്നു. ഗ്രീക്ക് മിത്തോളജിയെ ആസ്ദപമാക്കി ഒരുക്കിയ ‘ഇലക്ട്ര’യിലൂടെ ശ്യാമ പ്രസാദ് മികച്ച സംവിധായകനായി.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മകര മഞ്ഞ്’ ആണ് മികച്ച രണ്ടാമത്തെ കഥാചിത്രം. ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI ബി’ യിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടനായും സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ വേഷത്തിലൂടെ മംമ്ത മോഹന്‍ദാസ് മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
രഞ്ജിത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് ‘ ആണ് ജനപ്രിയ ചിത്രം. ‘യുഗപുരുഷ’ നിലെ തലൈവാസല്‍ വിജയ്, ‘ചിത്രസൂത്രം’ ഒരുക്കിയ വിപിന്‍ വിജയ്, ‘ആത്മകഥ’ സംവിധാനം ചെയ്ത പ്രേംലാല്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, awards, kavya, salim-kumar