ചെന്നൈ : പ്രമുഖ കര്‍ണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായക നുമായ വി. ദക്ഷിണാ മൂര്‍ത്തി (94) അന്തരിച്ചു. ചെന്നൈ യില്‍ വെള്ളിയാഴ്ച വൈകിട്ട് ആറര മണിയോടെ ഉറക്ക ത്തിനിടയില്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
1919 ഡിസംബര്‍ 22-ന് ഡി. വെങ്കടേശ്വര അയ്യരുടെയും പാര്‍വതി അമ്മാളു ടെയും മകനായി ആലപ്പുഴ യില്‍ ജനിച്ച ദക്ഷിണാമൂര്‍ത്തി 1950 ല്‍ കുഞ്ചാക്കോ നിര്‍മിച്ച ‘നല്ല തങ്ക’ യിലൂടെ യായിരുന്നു ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് സജീവ മായത്.
യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ആയിരുന്നു ‘നല്ല തങ്ക’ യിലെ നായകനും ഗായകനും. പിന്നീട് യേശുദാസും മകന്‍ വിജയും ദക്ഷിണാമൂര്‍ത്തി യുടെ കീഴില്‍ പാട്ടുകള്‍ പാടി.
1971-ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സംഗീത സംവിധായക നുള്ള പുരസ്‌കാരം, 1998-ല്‍ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയല്‍ പുരസ്‌കാരം, 2013-ല്‍ സ്വാതി തിരുനാള്‍ പുരസ്‌കാരം എന്നിവ ദക്ഷിണാ മൂര്‍ത്തിയെ തേടിയെത്തി.
കല്യാണിയാണ് ഭാര്യ. മക്കള്‍: വെങ്കടേശ്വരന്‍, ഗോമതിശ്രീ, വിജയ. മരുമക്കള്‍: ലളിത, രാമ സുബ്രഹ്മണ്യന്‍, ആനന്ദ്. ശവസംസ്‌കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ചെന്നൈയില്‍ നടക്കും.
- pma