തിരുവനന്തപുരം: ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങൾ ഉൾപ്പെട്ട കളിമണ്ണ് എന്ന സിനിമയുടെ പ്രദർശനം തടയണം എന്ന ഹർജി ഹൈക്കോടതി തള്ളി. സെൻസർ ബോർഡ് അനുമതി നൽകിയത് സിനിമ കണ്ട് ബോദ്ധ്യപ്പെട്ടതിനു ശേഷമാണ് എന്ന സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. വനിതകൾ കൂടി ഉൾപ്പെടുന്നതാണ് സെൻസർ ബോർഡ് എന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ബ്ലെസി സംവിധാനം ചെയ്ത സിനിമയിലെ ചില രംഗങ്ങൾ സ്ത്രീകളുടെ മൌലിക അവകാശങ്ങളുടെ ലംഘനമാണ് എന്നായിരുന്നു പീരുമേട് സ്വദേശിയായ മാടസ്വാമി കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആരോപണം. എന്നാൽ ഈ വാദം തെറ്റാണെന്ന് കോടതി വിലയിരുത്തി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, swetha-menon