കുവൈറ്റ് : കാവാലം നാരായണ പണിക്കരുടെ പ്രസിദ്ധമായ നാടകം “അവനവന്‍ കടമ്പ” കുവൈറ്റില്‍ അരങ്ങേറി. കേരളത്തിലെ എഞ്ചിനിയറിംഗ് കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനകളുടെ പൊതു വേദിയായ കുവൈറ്റ് എഞ്ചിനിയേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ ത്തോടനു ബന്ധിച്ചായിരുന്നു ഫോറം അംഗങ്ങള്‍ നാടകം അവതരിപ്പിച്ചത്.
കുവൈറ്റില്‍ സന്ദര്‍ശനം നടത്തുന്ന കാവാലം നാരായണ പണിക്കരുടെ നേരിട്ടുള്ള ശിക്ഷണത്തിലാണ് മലയാളി എഞ്ചിനിയര്‍മാര്‍ നാടകം പരിശീലിച്ചത്. കേരളത്തിനു പുറത്ത് ഈ നാടകം ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത് എന്ന് നടനും, നാടക സംഘം പ്രവര്‍ത്തകനും, പാലക്കാട് എന്‍. എസ്. എസ്. കോളജ് ഓഫ് എഞ്ചിനിയറിംഗിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അരവിന്ദന്‍ എടപ്പാള്‍ അറിയിച്ചു. കലാലയ കാലഘട്ടത്തില്‍ പാലക്കാട്ടെ നാടക സംഘത്തില്‍ സജീവമായിരുന്ന തനിക്ക് നീണ്ട പ്രവാസ ജീവിതത്തിന്റെ വിരസതയ്ക്കിടയില്‍ വേദിയിലേക്കുള്ള ഈ തിരിച്ചു പോക്കിനുള്ള അവസരം ലഭിച്ചത് ഒരു വഴിത്തിരിവായി. കാവാലം നാരായണ പണിക്കരുടെ നേതൃത്വത്തില്‍ നടന്ന നാടക കളരി തങ്ങളെ ഏറെ ആവേശ ഭരിതരാക്കിയിട്ടുണ്ട്. നാടക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സജീവമായി മുന്നോട്ട് കൊണ്ടു പോവാന്‍ തന്നെയാണ് കെ. ഇ. എഫ്. തീരുമാനിച്ചിരിക്കുന്നത് എന്നും അരവിന്ദന്‍ എടപ്പാള്‍ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival