ചങ്ങരംകുളം: കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 നവംബര്‍ 25, 26, 27 തിയ്യതികളിലായി നടത്തും. മൂന്നു ദിവസത്തെ ചലച്ചിത്രോത്സവം ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ വെച്ച് നടക്കുന്നു. ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി എ. പി. അനില്‍ കുമാര്‍ 25ന് വൈകുന്നേരം 4.00 മണിക്ക് നിര്‍വഹിക്കും. വിവിധ സമ്മേളനങ്ങളില്‍ സര്‍വ്വശ്രീ. പി. ശ്രീരാമകൃഷ്ണന്‍, എം. എല്‍. എ ഡോ. കെ. ടി. ജലീല്‍ , ജില്ലാ പഞ്ചായത് പ്രസിഡന്റ് സുഹറ മമ്പാട്, പി. ടി കുഞ്ഞു മുഹമ്മദ്,വി. കെ ശ്രീരാമന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, എം. സി. രാജനാരായണന്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, കെ. എ. മോഹന്‍ദാസ്, പ്രേം ലാല്‍ എന്നിവരും പങ്കെടുക്കും.
പ്രദര്‍ശനങ്ങള്‍ ‘കാണി’ അംഗങ്ങള്‍ക്കും ഡെലിഗേറ്റുകള്‍ക്കും മാത്രമായിരിക്കും. വിവിധ സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം സൌജന്യമാണ്. ഡെലിഗേറ്റ് ഫീസ് മുതിര്‍ന്നവര്‍ക്ക് 100 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയുമായിരിക്കും. ക്ലാസ്സിക് സിനിമകള്‍ മുതല്‍, ഏറ്റവും പുതിയ പ്രവണതകള്‍ വരെ അനുഭവിക്കാന്‍ സാധ്യമാക്കുന്ന ഈ ചലച്ചിത്രോത്സവത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival, world-cinema, സാമൂഹ്യ സേവനം