പല സംവിധായകരെയും പോലെ ബ്ലെസിയും കോപ്പിയടി തുടങ്ങിയെന്ന് ഇന്ത്യന്‍ പനോരമ ബോര്‍ഡ്. തരക്കേടില്ലാത്ത മാധ്യമ ശ്രദ്ധയും പ്രേക്ഷക പ്രീതിയും നേടിയ ബ്ലെസിയുടെ ചിത്രമായ പ്രണയത്തെ കുറിച്ചാണ് ഈ പരാമര്‍ശം ഉണ്ടായത്. ഈയിടെ മലയാളത്തില്‍ വ്യത്യസ്തമായ ചിത്രമെന്ന പേരില്‍ പുറത്തിറങ്ങി വിജയിച്ച പലതും ഇത്തരത്തില്‍ വിദേശ ചിത്രങ്ങളില്‍ നിന്നും ആശയം കടമെടുത്തതോ അതെ പടി പകര്‍ത്തിയതോ ആയിരുന്നു. ഇത്തരത്തില്‍ ഓസ്ട്രേലിയന്‍ സംവിധായകനായ പോള്‍ കോക്സിന്റെ ‘ഇന്നസെന്‍സ്’എന്ന ചിത്രം അതേപടി പകര്‍ത്തിയതാണ് ബ്ലെസിയുടെ പ്രണയം പനോരമയിലേക്ക് തെരഞ്ഞെടുക്കാന്‍ തടസ്സമായത് എന്നാണ് പനോരമയുടെ വക്താക്കള്‍ അറിയിച്ചത്.
പനോരമയില്‍ സെലക്ഷന് കിട്ടിയ ‘ചാപ്പാകുരിശ്’, ‘ഫോണ്‍ ബുക്ക്’ എന്ന കൊറിയന്‍ ചിത്രത്തിന്റെ അനുകരണമായിട്ടും തെരെഞ്ഞെടുക്കപെടുകയും ചെയ്തു. എന്നാല്‍ ‘ചാപ്പാകുരിശ്’ പൂര്‍ണ്ണമായും പകര്‍ത്തിയത് അല്ലെന്നും ‘ഫോണ്‍ ബുക്ക്’ എന്ന ചിത്രത്തിന്റെ ആശയം മാത്രമേ കടമെടുത്തിട്ടുള്ളൂ എന്നാണു പനോരമയുടെ ഭാഷ്യം. ഇന്ത്യന്‍ പനോരമയില്‍ സെലക്ഷന് കിട്ടാത്ത പ്രണയത്തിന് ഇന്ത്യയില്‍ ഇനി നടക്കാനിരിക്കുന്ന മറ്റ് ഫിലിം ഫെസ്റ്റിവെലുകളില്‍ ഇടം കിട്ടാനിടയില്ല. എന്തായാലും മലയാള സിനിമയില്‍ വ്യത്യസ്തതയുള്ള ചിത്രങ്ങള്‍ പലതും കോപ്പിയടിയണെന്നോ? ഈ ചോദ്യം സിനിമയിലെ പുതു തലമുറയുടെ തലക്കു മീതെയുള്ള ഡെമോക്ലീസിന്റെ വാളാണ്. ഇതിനെ മറികടന്നു കൊണ്ടാണ് ഇനി മലയാള സിനിമയുടെ മുന്നേറ്റം ഉണ്ടാവേണ്ടത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cinema-politics, controversy, film-festival, filmmakers, world-cinema
അലെക്സാണ്ടര്‍ ദ ഗ്രെയിറ്റ് എന്ന മലയാളം സിനിമ “റെയിന്‍ മാന്‍” എന്ന ഇംഗ്ലീഷ് സിനിമയുടെ കോപ്പിയാ