ചെന്നൈ: രജനീകാന്ത്, മോഹന്‍ ലാല്‍ തുടങ്ങി മെഗാസ്റ്റാറുകളുടെ ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സ് നടത്തി ശ്രദ്ധിക്കപ്പെട്ട നര്‍ത്തകിയും തെന്നിന്ത്യന്‍ നടിയുമായ അല്‍ഫോണ്‍സ ആത്മഹത്യക്ക് ശ്രമിച്ചു. ആല്ഫോണ്സയുടെ ലിവിങ്ങ് പാര്‍ട്ട്ണര്‍ എന്നറിയപ്പെട്ടിരുന്ന ചലച്ചിത്ര നര്ത്തകന് വിനോദ് കുമാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ തൂങ്ങി മരിച്ചിരുന്നു. ഇയാളുടെ മരണത്തെ തുടര്‍ന്ന് മനം നൊന്താണ് നടി വിരുമ്പാക്കത്തുള്ള ഫ്ലാറ്റില്‍ ഉറക്ക ഗുളികള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കരുതുന്നു. ആല്ഫോണ്സയെ പിന്നീട് വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ വിവാഹിതയായിരുന്ന അല്‍ഫോണ്‍സ പിന്നീട് ഭര്‍ത്താവുമായി വേര് പിരിയുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വിനോദിനൊപ്പമാണ് നടി താമസിച്ചിരുന്നത്. ദുബായില്‍ ഒരു പ്രോഗ്രാമ്മില്പങ്കെടുത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അല്‍ഫോണ്‍സ മടങ്ങിയെത്തിയത്. ഫ്ലാറ്റില്‍ എത്തിയ അല്‍ഫോണ്‍സ വിനോദുമായി വഴക്കിട്ടിരുന്നതായും പറയപ്പെടുന്നു. വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട് അല്‍ഫോണ്‍സയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
രജനീകാന്ത് നായകനായ ‘ബാഷ“യില്‍ ആല്‍ഫോണ്‍സ അവതരിപ്പിച്ച ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ ലാലിന്റെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റായ “നരസിംഹം” എന്ന ചിത്രത്തിലും നടി മാദകനൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇടക്കാലത്ത് അവസരം കുറഞ്ഞതോടെ എണ്ണത്തോണി പോലുള്ള ബി ഗ്രേഡ് ചിത്രങ്ങളിലും ആല്‍ഫോണ്‍സ പ്രത്യക്ഷപ്പെട്ടിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy, relationships
കഷ്ട്ം എന്നല്ലാതെ എന്തു പറയാന്‍