മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ട് ജോഷി ഒരുക്കിയ റണ്‍ ബേബി റണ്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. റിലീസ് കേന്ദ്രങ്ങളില്‍ എല്ലാം നല്ല തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. സമകാലിക ചാനല്‍ റിപ്പോര്‍ട്ടിങ്ങ് രംഗത്തെ സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ ഈ ചിത്രത്തില്‍ വേണു എന്ന നായക കഥാപാത്രമായി മോഹന്‍ ലാലും രേണുകയെന്ന നായിക കഥാപാത്രമായി അമലപോളുമാണ് അഭിനയിച്ചിരിക്കുന്നത്. ജോഷിയുടെ സംവിധാന മികവിന്റെ മറ്റൊരു ഉദാഹരണ കൂടെ ആണ് ഈ ചിത്രം. പ്രായമല്ല നവീന ആശയങ്ങളെ സ്വാംശീകരിക്കുവാനുള്ള ചിന്തയും അത് പ്രാവര്‍ത്തികമാക്കുവാനുള്ള ഇച്ഛാശക്തിയും ആണ് പ്രധാനമെന്ന് ഒരിക്കല്‍ കൂടെ ജോഷി തെളിയിച്ചിരിക്കുന്നു. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ സാങ്കേതിക മികവിന്റേയും മേക്കിങ്ങിന്റേയും കാര്യത്തില്‍ മലയാളത്തിലെ ‘ന്യൂജനറേഷന്‍‘ സിനിമാ സംവിധായകരെ ബഹുദൂരം പിന്തള്ളുന്നു.
കഥയുടെ സത്ത ഒട്ടും ചോര്‍ന്നു പോകാതെ ഉദ്വേഗജനകമായി തന്നെയാണ് ജോഷി ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. വിഷ്വലുകളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുവാനായി ആര്‍.ഡി.രാജശേഖരന്‍ എന്ന ക്യാമറാമാനെ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഗജിനി, ബില്ല-2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആര്‍.ഡി റണ്‍ ബേബി റണ്ണിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. സാബു പ്രാവ്‌ദയും ജോസഫ് നെല്ലിക്കലുമാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍മാര്‍. ശ്യാം ശശിധര്‍ എന്ന എഡിറ്ററുടെ ആദ്യ സ്വതന്ത്ര സംരംഭമാണ്‍` ഈ ചിത്രം. തുടക്കക്കാരന്റെ യാതൊരു വിധ പരിചയക്കുറവും കാണിക്കാതെ തികച്ചും പ്രൊഫഷണലായാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. രതീഷ് വേഗ ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിനു തികച്ചും അനുയോജ്യമാണ്. സയികുമാര്‍,വിജയരാഘവന്‍, സിദ്ദിഖ്, അപര്‍ണ്ണ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെഗാസ്റ്റാറായ മമ്മൂട്ടിയുടെ താപ്പാന നിരാശപ്പെടുത്തിയെങ്കിലും മോഹന്‍ലാലിന്റെ ആരാധകരെ സംബന്ധിച്ച് അഭിമാനിക്കാവുന്നതാണ് ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mohanlal