ലണ്ടന്‍: അമേരിക്കയുടെ ഇന്റര്‍നെറ്റ് ചാരവൃത്തിയെക്കുറിച്ച് വെളിപ്പെടുത്തിയതിലൂടെ ലോകശ്രദ്ധയിൽ പെട്ട എഡ്വേഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു. ‘സ്നോഡന് ഫയല്‍സ്: ദി ഇന്‍സൈഡ് സ്റ്റോറി ഓഫ് ദി വേള്‍ഡ്സ് മോസ്റ്റ് വാണ്ടഡ് മാന്‍’ എന്നാണ് സിനിമയുടെ പേര്. മുന്‍ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍. എസ്. എ.) ജീവനക്കാരനായ സ്നോഡന് ഇപ്പോള്‍ റഷ്യയില്‍ താല്കാലിക രാഷ്ടീയ അഭയം തേടിയിരിക്കുകയാണ്.
പത്ര പ്രവര്ത്തകന് ലൂക് ഹാര്‍ഡിങിന്റെയാണ് രചന. 30 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് സ്നോഡനെതിരെ അമേരിക്ക ചുമത്തിയിട്ടുള്ളത്.
- ന്യൂസ് ഡെസ്ക്