കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിയമപരമായി പ്രതിക്ക് ജാമ്യം കിട്ടിയ സാഹചര്യത്തിൽ കുറ്റപത്രം 90 ദിവസത്തിനകം സമർപ്പിക്കേണ്ട കാര്യമില്ലെന്നും ഇത് മൂലം പോലീസിന് അന്വേഷണത്തിനായി കുറച്ചു കൂടി സാവകാശം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ പിഴവല്ലെന്നും റിയൽ എസ്റ്റേറ്റ് മാഫിയയെ പൂർണ്ണമായും തകർക്കുമെന്നും ബെഹ്റ പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- അവ്നി