വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ മകൾ നയാബ് ഉദാസ്, ഇൻസ്റ്റാ ഗ്രാമി ലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്.
1980 ൽ ‘ആഹത്’ എന്ന ആദ്യ ആൽബത്തിലൂടെ പങ്കജ് ഉദാസ് സംഗീത ആസ്വാദകരുടെ മനം കവർന്നു. പിന്നീട് മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയവയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.
മഹേഷ് ഭട്ട് സംവിധാനം ചെയ്ത് 1986 ൽ റിലീസ് ചെയ്ത ‘നാം’ എന്ന ഹിന്ദി സിനിമയിലെ ‘ചിട്ടി ആയീ ഹേ… ആയീ ഹേ… വതൻ സെ ഛിട്ടി’ എന്ന എവർ ഗ്രീൻ ഹിറ്റ് ഗാനത്തിലൂടെ പങ്കജ് ഉദാസ് സിനിമാ മേഖലക്കും പ്രിയപ്പെട്ട ഗായകനായി മാറി. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ‘നാം’ എന്ന സിനിമയുടെ വൻ വിജയത്തിന് ഈ ഗാനം കാരണമായി എന്ന് പറയാം.
വിദേശങ്ങളിൽ അടക്കം നിരവധി സംഗീത വേദി കളിലും ധാരാളം സിനിമകളിലും പാടി. ‘എന്നുമീ സ്വരം’ എന്ന മലയാള ആൽബത്തിൽ പാടിയിട്ടുണ്ട്. 2006 ൽ പത്മശ്രീ പുരസ്കാരം നേടിയിരുന്നു.
* Image Credit : Kamal Kassim
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: death, gazal, music, obituary, remembrance, singer